ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ മാപ്പ്സ് ഉപയോഗിക്കൂ

മാപ്പ്സ് ആപ്പ്, മാപ്പ്സ് വിജറ്റ്, Siri, അല്ലെങ്കിൽ മറ്റ് ഡിവൈസുകൾ എന്നിവ ഉപയോഗിച്ച് നിങ്ങൾക്ക് യാത്രയ്ക്കായുള്ള ദിശാനിർദ്ദേശങ്ങൾ ലഭിക്കും. നിങ്ങൾ പുറപ്പെടുന്നതിന് മുമ്പ് അവ നിങ്ങളുടെ Mac-ലും നിങ്ങൾക്ക് ലഭിക്കും.

പ്രധാനപ്പെട്ടത്: ദിശാനിർദേശങ്ങൾ ലഭിക്കാൻ, iPad ഇന്റർനെറ്റിൽ കണക്റ്റ് ചെയ്തിരിക്കണം, കൂടാതെ ലൊക്കേഷൻ സേവനങ്ങൾ ഓണായിരിക്കണം. Wi-Fi + Cellular മോഡലുകളിൽ മൊബൈൽ ഡാറ്റ നിരക്കുകൾ ബാധകമായേക്കാം. മൊബൈൽ ഡാറ്റ ക്രമീകരണം കാണൂ അല്ലെങ്കിൽ മാറ്റൂ എന്നത് കാണൂ.

ദിശാനിർദേശങ്ങൾ നേടൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. മാപ്പിൽ എവിടെയെങ്കിലും തൊട്ടുപിടിക്കുകയോ തിരച്ചിൽ ഫീൽഡിൽ ഒരു ലൊക്കേഷൻ നൽകുകയോ ചെയ്യൂ.

  3. ദിശാനിർദ്ദേശങ്ങൾ അല്ലെങ്കിൽ യാത്രാ മോഡ് ബട്ടൺ ടാപ്പ് ചെയ്യൂ (ഡ്രൈവിങ് , നടത്തം , ട്രാൻസിറ്റ് , അല്ലെങ്കിൽ സൈക്ലിങ് ).

  4. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • നിങ്ങളുടെ ആരംഭ പോയിന്റ് എന്റെ ലൊക്കേഷൻ ആണെങ്കിൽ: നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന റൂട്ടിനായി ‘പോകൂ’ എന്നതിൽ ടാപ്പ് ചെയ്യൂ. നിങ്ങളുടെ റൂട്ടിലൂടെ സഞ്ചരിക്കുമ്പോൾ, മാപ്പ്സ് നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള തിരിവുകൾതോറും ദിശാനിർദേശം പറഞ്ഞ് കേൾപ്പിക്കുന്നു.

    • നിങ്ങളുടെ ആരംഭ പോയിന്റ് മറ്റൊരു ലൊക്കേഷൻ ആണെങ്കിൽ: നിങ്ങൾക്ക് പോകേണ്ട റൂട്ടിനുള്ള ‘ഘട്ടങ്ങൾ’ ടാപ്പ് ചെയ്യൂ.

ഒരേ ലക്ഷ്യസ്ഥാനത്തേക്കുള്ള നിരവധി ഡ്രൈവിങ് റൂട്ട് ഓപ്ഷനുകളുള്ള മാപ്പ് കാണിക്കുന്ന ഒരു iPad. ഓരോ റൂട്ടും കണക്കാക്കിയ സമയവും ദൂരവും വിശദമായ ദിശാനിർദേശങ്ങൾ കാണാനുള്ള ‘ഘട്ടങ്ങൾ’ ബട്ടണും കാണിക്കുന്നു. ഓരോ റൂട്ടിലെയും കളർ കോഡിങ് ട്രാഫിക് സാഹചര്യങ്ങളെ സൂചിപ്പിക്കുന്നു.

മാപ്പ്സ് വിജറ്റ് ഉപയോഗിക്കൂ

ഹോം സ്ക്രീനിൽ നിന്നോ ‘ഇന്നത്തെ കാഴ്ച’യിൽ നിന്നോ സാധ്യതയുള്ള ഒരു ലക്ഷ്യസ്ഥാനത്തേക്ക് ദിശാനിർദേശങ്ങൾ ലഭിക്കാൻ, മാപ്പ്സ് വിജറ്റ് ചേർക്കൂ.

ദിശാനിർദേശങ്ങൾ ലഭിക്കാൻ Siri ഉപയോഗിക്കൂ

ദിശാനിർദേശങ്ങൾ ലഭിക്കാൻ Siri ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. പറഞ്ഞുതരുന്ന തിരിവുകൾതോറും ദിശാനിർദേശങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ, നിങ്ങളുടെ iPad നോക്കുകപോലും ചെയ്യാതെ, നിങ്ങൾക്ക് ഡ്രൈവിങ്, സൈക്ലിങ്, നടത്ത ദിശകൾ പിന്തുടരാനാകും.

Siri: ‘Find a charging station’ എന്നതുപോലെ എന്തെങ്കിലും Siri-യോട് ചോദിക്കൂ. Siri എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ

നിങ്ങളുടെ Mac-ൽ നിന്ന് നിങ്ങളുടെ iPad-ലേക്ക് ദിശാനിർദേശങ്ങൾ അയയ്ക്കൂ

ഒരു വലിയ യാത്രയ്ക്കോ സൈക്ലിങ് ദിവസത്തിനോ മുൻപ്, നിങ്ങളുടെ Mac-ൽ നിങ്ങളുടെ റൂട്ട് പ്ലാൻ ചെയ്ത് വിശദാംശങ്ങൾ നിങ്ങളുടെ iPad-ൽ പങ്കിടാവുന്നതാണ്. നിങ്ങളുടെ Mac, iPad എന്നിവയിൽ നിങ്ങൾ ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിരിക്കണം.

  1. നിങ്ങളുടെ Mac-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ യാത്രയ്ക്കായി ഒരു റൂട്ട് സൃഷ്ടിക്കൂ.

    മാപ്പ്സ് യൂസർ ഗൈഡിൽ നിങ്ങളുടെ Mac-ൽ ഒരു റൂട്ട് പ്ലാൻ ചെയ്യൂ എന്നത് കാണൂ.

  3. ഫയൽ >പങ്കിടൂ >’[നിങ്ങളുടെ ഡിവൈസ്] എന്നതിലേക്ക് അയയ്ക്കൂ’ തിരഞ്ഞെടുക്കൂ.

iPad-ൽ നിന്ന് Mac-ലേക്ക് ദിശാനിർദേശങ്ങൾ അയയ്ക്കാൻ നിങ്ങൾക്ക് Handoff-ഉം ഉപയോഗിക്കാം. നിങ്ങളുടെ iPad-നും മറ്റ് ഡിവൈസുകൾക്കുമിടയിൽ ടാസ്ക്കുകൾ ഹാൻഡ് ഓഫ് ചെയ്യൂ കാണൂ.

Siri: ദിശാനിർദേശങ്ങൾ നേടുന്നതിനും റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും നിങ്ങൾക്ക് Siri ഉപയോഗിക്കാം. ഉദാഹരണത്തിന്, ‘Find a charging station’ അല്ലെങ്കിൽ ‘Give me directions home’ എന്നത് പോലുള്ള എന്തെങ്കിലും Siri-യോട് ചോദിക്കൂ. ദിശാനിർദേശങ്ങൾ നേടാൻ Siri ഉപയോഗിക്കൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.