ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-നൊപ്പമുള്ള ഒരു Apple എക്സ്റ്റേണൽ കീബോർഡിൽ ഷോർട്ട്കട്ടുകൾ ഉപയോഗിക്കൂ

നിരവധി സാധാരണ പ്രവർത്തനങ്ങൾ വേഗത്തിൽ നടത്താൻ നിങ്ങൾക്ക് കീബോർഡ് ഷോർട്ട്കട്ടുകൾ എന്നറിയപ്പെടുന്ന ഷോർട്ട്കട്ട്സ് ബാറും (സ്ക്രീനിന്റെ ചുവടെയുള്ള) കോമ്പിനേഷൻ കീസ്ട്രോക്കുകളും ഉപയോഗിക്കാം.

നിർദേശിച്ച വാക്കുകളും സ്പെല്ലിങ്ങുകളുംകളും സ്വീകരിക്കാൻ ‘ഷോർട്ട്കട്ട്സ്’ ബാർ ഉപയോഗിക്കൂ

ടൈപ്പ് ചെയ്തു കൊണ്ട് നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാം:

  • നിർദേശിച്ച ഒരു വാക്ക് ഷോർട്ട്കട്ടുകൾ ബാറിൽ ടാപ്പ് ചെയ്തുകൊണ്ട് സ്വീകരിക്കൂ.

  • ഒരു സ്പേസ് അല്ലെങ്കിൽ പങ്ച്വേഷൻ നൽകിക്കൊണ്ട് ഷോർട്ട്കട്ടുകൾ ബാറിൽ ഹൈലൈറ്റ് ചെയ്ത ഒരു നിർദേശം സ്വീകരിക്കൂ. (ഒരു നിർദേശം സ്വീകരിക്കാൻ ഒരു സ്പേസ് നൽകിയതിന് ശേഷം നിങ്ങൾ ഒരു കോമ, ഫുൾസ്റ്റോപ്പ് അല്ലെങ്കിൽ മറ്റ് പങ്ച്വേഷൻ എന്നിവ നൽകിയാൽ, സ്പേസ് ഡിലീറ്റ് ചെയ്യും.)

  • നിങ്ങളുടെ ഒറിജിനൽ വാക്കിൽ ടാപ്പ് ചെയ്തുകൊണ്ട് നിർദേശങ്ങൾ നിരസിക്കൂ (ഷോർട്ട്കട്ട്സ് ബാറിൽ ക്വൊട്ടേഷൻ മാർക്കിനൊപ്പം കാണിക്കുന്നു).

നിർദേശങ്ങൾ ഓഫാക്കാൻ, ക്രമീകരണം  > പൊതുവായവ > കീബോർഡ് എന്നതിലേക്ക് പോയി, പ്രവചനാത്മക ടെക്സ്റ്റ് ഓഫ് ചെയ്യൂ.

ഭാഷ, ഇമോജി, ഓൺസ്ക്രീൻ കീബോർഡുകൾ എന്നിവയ്ക്കിടയിൽ സ്വിച്ച് ചെയ്യാൻ ഷോർട്ട്കട്ടുകൾ ബാർ ഉപയോഗിക്കൂ

നിങ്ങളുടെ പ്രദേശത്തെ ഭാഷാ കീബോർഡ്, ഇമോജി കീബോർഡ്, നിങ്ങൾ ചേർക്കുന്ന മറ്റ് ഭാഷാ കീബോർഡുകൾ, ഓൺസ്ക്രീൻ കീബോർഡ് എന്നിവയ്ക്കിടയിൽ സ്വിച്ച് ചെയ്യാൻ നിങ്ങൾക്ക് ഷോർട്ട്കട്ട്സ് ബാർ ഉപയോഗിക്കാം.

  1. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ഷോർട്ട്കട്ട്സ് ബാറിലെ കീബോർഡ് ഷോർട്ട്കട്ട് ബട്ടൺ ടാപ്പ് ചെയ്യൂ.

    • നിങ്ങൾ അധിക ഭാഷാ കീബോർഡുകൾ ഇൻസ്റ്റോൾ ചെയ്തിട്ടുണ്ടെങ്കിൽ, പ്രവചന ടെക്സ്റ്റ് നിർദേശങ്ങൾക്ക് അടുത്തുള്ള ഭാഷാ ബട്ടൺ ടാപ്പ് ചെയ്യൂ (ഷോർട്ട്കട്ടുകൾ ബാറിലെ കേട്ടെഴുത്ത് ബട്ടണിന് എതിർവശത്ത്).

  2. ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാൻ.

മറ്റ് ഷോർട്ട്കട്ടുകൾക്കായി ഷോർട്ട്കട്ട്സ് ബാർ ഉപയോഗിക്കൂ

  • ആപ്പ്-നിർദിഷ്ട ഷോർട്ട്കട്ടുകൾ ഉപയോഗിക്കാൻ: നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിനെയോ നിങ്ങൾ ചെയ്യുന്ന ജോലിയെയോ ആശ്രയിച്ച് ഷോർട്ട്കട്ട്സ് ബാറിന്റെ പുറം അരികുകളിലെ ബട്ടണുകൾ വ്യത്യാസപ്പെടുന്നു. ഓരോ ആപ്പും വ്യത്യസ്തമാണ്-നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയുമെന്ന് അറിയാൻ ഷോർട്ട്കട്ട്സ് ബാർ പരീക്ഷിക്കൂ.

  • കീബോർഡ് ക്രമീകരണങ്ങൾ മാറ്റൂ: കീബോർഡ് ഷോർട്ട്കട്ട് ബട്ടൺ (അല്ലെങ്കിൽ അതിന് പകരം വെച്ച ഭാഷാ ബട്ടൺ) ടാപ്പ് ചെയ്ത് കീബോർഡ് ക്രമീകരണം ടാപ്പ് ചെയ്യൂ.

  • ഷോർട്ട്കട്ട്സ് ബാർ ചെറുതാക്കാൻ: കീബോർഡ് ഷോർട്ട്കട്ട് ബട്ടൺ (അല്ലെങ്കിൽ അതിന് പകരം വെച്ച ഭാഷാ ബട്ടൺ) ടാപ്പ് ചെയ്ത് 'മിനിമൈസ് ചെയ്യൂ' ടാപ്പ് ചെയ്യൂ. പൂർണ്ണ ഷോർട്ട്കട്ട്സ് ബാർ കാണാൻ, മിനിമൈസ് ചെയ്ത പതിപ്പിൽ ടാപ്പ് ചെയ്യൂ.

  • ടെക്സ്റ്റ് കേട്ടെഴുതാൻ: കേട്ടെഴുത്ത് ബട്ടൺ ടാപ്പ് ചെയ്ത് സംസാരിക്കൂ. നിങ്ങൾ പൂർത്തിയാക്കുമ്പോൾ, സ്ക്രീനിന്റെ ചുവടെയുള്ള കീബോർഡ് ബട്ടൺ ടാപ്പ് ചെയ്യൂ.

കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കൂ

iPad-ൽ ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ നടത്താൻ നിങ്ങൾക്ക് Apple എക്സ്റ്റേണൽ കീബോർഡിൽ കീബോർഡ് ഷോർട്ട്കട്ടുകൾ ഉപയോഗിക്കാം:

  • ആപ്പുകൾക്കിടയിൽ വേഗത്തിൽ സ്വിച്ച് ചെയ്യാൻ: കമാൻഡ് കീ അമർത്തിപ്പിടിക്കൂ, തുടർന്ന് നിങ്ങൾ തുറക്കാൻ ആഗ്രഹിക്കുന്ന ആപ്പിൽ എത്തുന്നതുവരെ ടാബ് അമർത്തൂ.

  • തിരയൽ തുറക്കൂ: കമാൻഡ്-സ്പേസ് അമർത്തൂ.

  • ലിസ്റ്റുകൾ, ടെക്സ്റ്റ് ഫീൽഡുകൾ എന്നിവയ്ക്കിടയിൽ നാവിഗേറ്റ് ചെയ്യാൻ: ഒരു ആപ്പിന്റെ ഭാഗങ്ങൾക്കിടയിൽ നാവിഗേറ്റ് ചെയ്യാൻ ടാബ് അമർത്തൂ. ഉദാഹരണത്തിന്, കുറിപ്പുകളിൽ, ഫോൾഡർ ലിസ്റ്റ് കാണിക്കുമ്പോൾ, ഫോൾഡർ ലിസ്റ്റിനും കുറിപ്പുകളുടെ ലിസ്റ്റിനും സേർച്ച് ഫീൽഡിനും ഇടയിൽ സ്വിച്ച് ചെയ്യാൻ ടാബ് അമർത്തൂ.

  • മൾട്ടിടാസ്കിങ്ങും മറ്റ് സിസ്റ്റംവൈഡ് ഷോർട്ട്കട്ടുകളും കാണാൻ: (iPad-നായുള്ള Magic Keyboard, Smart Keyboard) ‘കീബോർഡ് സ്വിച്ച് ചെയ്യൂ’ കീ അമർത്തി പിടിക്കൂ, തുടർന്ന് ലിസ്റ്റിനു താഴെയുള്ള വിഭാഗങ്ങളിൽ ടാപ്പ് ചെയ്യൂ.

  • നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിനായുള്ള ഷോർട്ട്കട്ടുകൾ കാണൂ: കമാൻഡ് കീ അമർത്തിപ്പിടിക്കൂ, തുടർന്ന് ലിസ്റ്റിനു താഴെയുള്ള വിഭാഗങ്ങളിൽ ടാപ്പ് ചെയ്യൂ.

കമാൻഡ് കീ (ക്യാപ്സ് ലോക്ക് പോലുള്ള മറ്റ് മോഡിഫയർ കീകൾ) നടത്തുന്ന പ്രവർത്തനങ്ങൾ നിങ്ങൾക്ക് മാറ്റാനാകും. ക്രമീകരണം  > പൊതുവായവ > കീബോർഡ് > ഹാർഡ്‌വെയർ കീബോർഡ് എന്നതിലേക്ക് പോയി, മോഡിഫയർ കീകളിൽ ടാപ്പ് ചെയ്ത് ഒരു കീയിൽ ടാപ്പ് ചെയ്തതിന് ശേഷം നിങ്ങൾക്ക് ചെയ്യേണ്ട പ്രവർത്തനം തിരഞ്ഞെടുക്കൂ.

അധിക കീബോർഡ് ഷോർട്ട്കട്ട്സ് ഉപയോഗിക്കാൻ, ക്രമീകരണം > ആക്സസബിലിറ്റി > കീബോർഡുകൾ > പൂർണ കീബോർഡ് ആക്സസ് എന്നതിലേക്ക് പോയതിന് ശേഷം പൂർണ കീബോർഡ് ആക്സസ് ഓൺ ചെയ്യൂ. പൂർണ കീബോർഡ് ആക്സസ് ഉപയോഗിച്ച് iPad നിയന്ത്രിക്കൂ കാണൂ.

കുറിപ്പ്: കുറച്ച് കാരക്റ്ററുകൾ മാത്രം ടൈപ്പ് ചെയ്തതിനുശേഷം വാക്കുകളോ വാക്യങ്ങളോ നൽകുന്ന ടെക്സ്റ്റ് പകരംവയ്ക്കലുകളും നിങ്ങൾക്ക് സജ്ജീകരിക്കാനാകും. ഉദാഹരണത്തിന്, വന്നുകൊണ്ടിരിക്കുന്നു!’ എന്ന് നൽകാൻ ‘omw’ എന്ന് ടൈപ്പ് ചെയ്യൂ iPad-ലെ ടെക്സ്റ്റ് പകരംവയ്ക്കലുകൾ ഉപയോഗിച്ച് കീസ്ട്രോക്കുകൾ സേവ് ചെയ്യൂ കാണൂ.

നിർദേശിച്ച വാക്കുകൾ ടൈപ്പ് ചെയ്ത് തീർക്കുന്നതിനുമുമ്പ് നിങ്ങൾക്ക് അവ സ്വീകരിക്കാനും കഴിയും. iPad-ൽ പ്രവചനാത്മക ടെക്സ്റ്റ് ഉപയോഗിക്കൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.