ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPadOS അപ്ഡേറ്റ് ചെയ്യൂ

iPadOS-ന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുമ്പോൾ, നിങ്ങളുടെ ഡാറ്റയും ക്രമീകരണങ്ങളും മാറ്റമില്ലാതെ തുടരുന്നു. iPadOS അപ്ഡേറ്റ് ചെയ്യാതെ തന്നെ നിങ്ങളുടെ iPad-ന്റെ ഫീച്ചറുകൾ മെച്ചപ്പെടുത്തുന്നതിനായി നിങ്ങൾക്ക് സിസ്റ്റം ഫയൽ അപ്ഡേറ്റുകൾ ഓട്ടോമാറ്റിക്കായി ഇൻസ്റ്റോൾ ചെയ്യാനും കഴിയും.

നിങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് മുൻപ്, ഓട്ടോമാറ്റിക്കായി ബാക്ക്അപ്പ് ചെയ്യാൻ iPad സജ്ജീകരിക്കുകയോ നിങ്ങളുടെ iPad മാനുവലായി ബാക്ക്അപ്പ് ചെയ്യുകയോ ചെയ്യൂ.

iPad ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യൂ

iPad ആദ്യമായി സജ്ജീകരിക്കുമ്പോൾ നിങ്ങൾ ഓട്ടോമാറ്റിക് അപ്ഡേറ്റുകൾ ഓണാക്കിയിട്ടില്ലെങ്കിൽ, താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യൂ:

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ‘പൊതുവായവ’ ടാപ്പ് ചെയ്യൂ, ‘സോഫ്റ്റ്‌വെയർ അപ്ഡേറ്റ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഓട്ടോമാറ്റിക് അപ്ഡേറ്റുകൾ’ ടാപ്പ് ചെയ്യൂ.

  3. താഴെ പറയുന്നവയിൽ ഒന്ന് ഓണാക്കൂ:

    • ഓട്ടോമാറ്റിക്കായി ഇൻസ്റ്റോൾ ചെയ്യൂ: ഒരു അപ്ഡേറ്റ് ലഭ്യമാകുമ്പോൾ, ചാർജ് ചെയ്തുകൊണ്ടിരിക്കുകയും, Wi-Fi-ലേക്ക് കണക്റ്റ് ചെയ്തിട്ടുമുണ്ടെങ്കിൽ iPad അത് രാത്രിയിൽ ഡൗൺലോഡ് ചെയ്യുകയും ഇൻസ്റ്റോൾ ചെയ്യുകയും ചെയ്യും. ഒരു അപ്ഡേറ്റ് ഇൻസ്റ്റോൾ ചെയ്യുന്നതിന് മുമ്പ് നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും.

    • ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യൂ: നിങ്ങളുടെ iPad Wi-Fi-യിൽ കണക്റ്റ് ചെയ്തും ചാർജ് ചെയ്തും ലോക്ക് ചെയ്തുമിരിക്കുമ്പോൾ ഒരു അപ്ഡേറ്റ് ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ആകും, അപ്ഡേറ്റ് നിങ്ങൾക്ക് പിന്നീട് ഇൻസ്റ്റോൾ ചെയ്യാം. ഈ ഓപ്ഷൻ കാണാൻ, ആദ്യം ‘ഓട്ടോമാറ്റിക്കായി ഇൻസ്റ്റോൾ ചെയ്യൂ’ ഓഫ് ചെയ്യൂ.

iPad മാനുവലായി അപ്ഡേറ്റ് ചെയ്യൂ

എപ്പോൾ വേണമെങ്കിലും, നിങ്ങൾക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾക്കായി പരിശോധിക്കുകയും ഇൻസ്റ്റോൾ ചെയ്യുകയുമാവാം.

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ‘പൊതുവായവ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സോഫ്റ്റ്‌വെയർ അപ്ഡേറ്റ്’ ടാപ്പ് ചെയ്യൂ.

    നിലവിൽ ഇൻസ്റ്റോൾ ചെയ്തിട്ടുള്ള iPadOS-ന്റെ പതിപ്പും അപ്ഡേറ്റ് ലഭ്യമാണോ എന്നതും കാണിക്കുന്നു.

  3. ഒരു അപ്ഡേറ്റ് ലഭ്യമാണെങ്കിൽ, ‘ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

നിങ്ങളുടെ കമ്പ്യൂട്ടർ ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യാൻ

  1. iPad-ഉം നിങ്ങളുടെ കമ്പ്യൂട്ടറും ഒരു കേബിൾ ഉപയോഗിച്ച് കണക്റ്റ് ചെയ്യൂ.

  2. താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • Mac ( macOS 10.15 അല്ലെങ്കിൽ അതിനുശേഷമുള്ളത്): Finder സൈഡ്ബാറിൽ, നിങ്ങളുടെ iPad സെലക്റ്റ് ചെയ്തതിന് ശേഷം വിൻഡോയുടെ മുകളിലുള്ള ‘പൊതുവായവ’ ക്ലിക്ക് ചെയ്യൂ.

    • Mac-ൽ (macOS 10.14 അല്ലെങ്കിൽ അതിനുശേഷമുള്ളത്) അല്ലെങ്കിൽ Windows ഡിവൈസിൽ: iTunes ആപ്പ് തുറന്ന്, iTunes വിൻഡോയുടെ മുകളിൽ ഇടത് വശത്ത് ഒരു iPad-നോട് സാമ്യമുള്ള ബട്ടണിൽ ക്ലിക്ക് ചെയ്തതിന് ശേഷം ‘സംഗ്രഹം’ ക്ലിക്ക് ചെയ്യൂ.

      കുറിപ്പ്: iTunes-ന്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കൂ. iTunes-ന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യൂ എന്ന Apple പിന്തുണ ലേഖനം കാണൂ.

  3. ‘അപ്ഡേറ്റിനായി പരിശോധിക്കൂ’ ക്ലിക്ക് ചെയ്യൂ.

  4. ലഭ്യമായ ഒരു അപ്ഡേറ്റ് ഇൻസ്റ്റോൾ ചെയ്യാൻ, ‘അപ്ഡേറ്റ് ചെയ്യൂ’ ക്ലിക്ക് ചെയ്യൂ.

സിസ്റ്റം ഫയലുകൾ മാത്രം ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യൂ

iPad-ന് iPadOS അപ്ഡേറ്റ് ചെയ്യാതെ തന്നെ iPad ഫീച്ചർ മെച്ചപ്പെടുത്തുന്നതിനായി സിസ്റ്റം ഫയൽ അപ്ഡേറ്റുകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യാൻ കഴിയും.

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ‘പൊതുവായവ’ ടാപ്പ് ചെയ്യൂ, ‘സോഫ്റ്റ്‌വെയർ അപ്ഡേറ്റ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഓട്ടോമാറ്റിക് അപ്ഡേറ്റുകൾ’ ടാപ്പ് ചെയ്യൂ.

  3. iPadOS അപ്ഡേറ്റുകൾക്ക് താഴെ ‘ഓട്ടോമാറ്റിക്കായി ഇൻസ്റ്റോൾ ചെയ്യൂ’ ഓഫാക്കൂ.

  4. സിസ്റ്റം ഫയലുകൾക്ക് താഴെ ‘ഓട്ടോമാറ്റിക്കായി ഇൻസ്റ്റോൾ ചെയ്യൂ’ ഓണാക്കൂ.

iPadOS 26 എങ്ങനെ ഡൗൺലോഡ് ചെയ്യാം, നിങ്ങളുടെ iPhone, iPad അല്ലെങ്കിൽ iPod touch അപ്ഡേറ്റ് ചെയ്യാനോ റീസ്റ്റോർ ചെയ്യാനോ കഴിയുന്നില്ലെങ്കിൽ എന്നീ ‘Apple പിന്തുണ’ ലേഖനങ്ങൾ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.