ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ ഓർമപ്പെടുത്തലുകൾ സൃഷ്ടിക്കൂ

നിങ്ങളുടെ iPad-ൽ ഓർമപ്പെടുത്തലുകൾ സൃഷ്ടിക്കാൻ എളുപ്പമാണ്. നിങ്ങൾക്ക് അവ ഓർമപ്പെടുത്തൽ, കലണ്ടർ ആപ്പുകളിൽ ചേർക്കാം അല്ലെങ്കിൽ നിങ്ങൾ നിലവിൽ ഉള്ള ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ ഒരു ടാസ്ക് തൽക്ഷണം സൃഷ്ടിക്കാം.

Siri: ‘Add artichokes to my groceries list’ എന്നതുപോലുള്ള എന്തെങ്കിലും Siri-യോട് ചോദിക്കൂ.Siri എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.

‘ഓർമപ്പെടുത്തൽ’ ലിസ്റ്റിൽ ഒരു പുതിയ ടാസ്ക് ചേർക്കുന്നു.

കുറിപ്പ്: ഈ ഗൈഡിൽ വിവരിച്ചിരിക്കുന്ന എല്ലാ ഓർമപ്പെടുത്തൽ ഫീച്ചറുകളും നിങ്ങൾ iCloud-ൽ അപ്ഡേറ്റ് ചെയ്ത ഓർമപ്പെടുത്തലുകൾ ഉപയോഗിക്കുമ്പോൾ ലഭ്യമായിരിക്കും. മറ്റ് അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ ചില ഫീച്ചറുകൾ ലഭ്യമല്ല.

ഒരു ഓർമപ്പെടുത്തൽ സൃഷ്ടിക്കൂ

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. ‘പുതിയ ഓർമപ്പെടുത്തൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു വിവരണം നൽകൂ.

ആപ്പുകൾ മാറ്റാതെ ഒരു ദ്രുത ഓർമപ്പെടുത്തൽ സൃഷ്ടിക്കൂ

ഏതെങ്കിലും ആപ്പിലൂടെയോ സ്ക്രീനിലൂടെയോ ഓർമപ്പെടുത്തൽ സൃഷ്ടിക്കാൻ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

കലണ്ടറിൽ ഒരു ഓർമപ്പെടുത്തൽ സൃഷ്ടിക്കൂ

ഇന്റലിജന്റ് നിർദേശങ്ങൾ നേടൂ

Apple Intelligence* ഓണാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ iPad-ലെ ഇ-മെയിലുകളോ മറ്റ് ടെക്സ്റ്റുകളോ അടിസ്ഥാനമാക്കി, ടാസ്ക്കുകൾ, പലചരക്ക് ഇനങ്ങൾ, ഫോളോ-അപ്പുകൾ എന്നിവ പോലുള്ള നിർദേശിക്കപ്പെടുന്ന ഓർമപ്പെടുത്തലുകൾ മറ്റ് ആപ്പുകളിലെ ടെക്സ്റ്റിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും. ‘ഓർമപ്പെടുത്തലി’ൽ Apple Intelligence ഉപയോഗിക്കൂ എന്നത് കാണൂ.

*Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.