ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ഒരു സ്വിച്ച് ഉപയോഗിച്ച് നിരവധി ഡിവൈസുകൾ നിയന്ത്രിക്കൂ

സ്വിച്ച് കണക്ഷനുകളൊന്നും ക്രമപ്പെടുത്താതെ നിങ്ങളുടെ മറ്റ് Apple ഡിവൈസുകൾ നിങ്ങൾക്ക് റിമോട്ടായി നിയന്ത്രിക്കാം. പ്ലാറ്റ്ഫോം സ്വിച്ചിങ് ഉപയോഗിച്ച്, നിങ്ങളുടെ iPad നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന അതേ സ്വിച്ച് കൊണ്ട് നിങ്ങൾക്ക് iPad, Mac, അല്ലെങ്കിൽ Apple TV 4K നാവിഗേറ്റ് ചെയ്യാം.

  1. നിങ്ങളുടെ ഡിവൈസുകളെ ഒരേ Wi-Fi നെറ്റ്‌വർക്കിലേക്ക് കണക്റ്റ് ചെയ്യൂ.

  2. നിങ്ങളുടെ എല്ലാ ഡിവൈസുകളിലും ഒരേ Apple അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യൂ.

  3. iPad-ലെ സ്വിച്ച് കൺട്രോൾ സജ്ജീകരിച്ച് ഓണാക്കിയതിന് ശേഷം മറ്റുള്ളവയ്ക്കുള്ള സ്വിച്ച് കൺട്രോൾ ഓൺ ചെയ്യൂ: iPhone, Mac, അല്ലെങ്കിൽ Apple TV 4K.

  4. സ്കാനർ മെനു തുറക്കാൻ സ്വിച്ച് ഉപയോഗിക്കൂ.

  5. ഡിവൈസ് തിരഞ്ഞെടുത്ത്, ‘മറ്റേ ഡിവൈസ് ഉപയോഗിക്കൂ’ തിരഞ്ഞെടുത്തതിന് ശേഷം ‘കണക്റ്റ് ചെയ്യൂ’ തിരഞ്ഞെടുക്കൂ.

നിങ്ങളുടെ iPad-ൽ നിന്ന് നിയന്ത്രണം നീക്കം ചെയ്യാൻ, കണക്റ്റ് ചെയ്ത ഡിവൈസിലെ ‘ഡിവൈസുകൾ’ തിരഞ്ഞെടുത്ത്, ‘ഡിസ്കണക്റ്റ് ചെയ്യൂ’ തിരഞ്ഞെടുക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.