iPad-ൽ ഒരു ആപ്പ് ചേർക്കൂ

നിങ്ങളുടെ iPad-ൽ ഒരു ആപ്പ് ചേർക്കാൻ, നിങ്ങൾക്ക് അത് App Store-ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ, അത് നിങ്ങളുടെ ഹോം സ്ക്രീനിലേക്കും ആപ്പ് ലൈബ്രറിയിലേക്കും ചേർക്കണോ അതോ ആപ്പ് ലൈബ്രറിയിൽ മാത്രം ചേർക്കണോ എന്ന് തിരഞ്ഞെടുക്കാം.

ആപ്പുകൾ എവിടെയാണ് ഡൗൺലോഡ് ചെയ്യപ്പെടുക എന്നത് തിരഞ്ഞെടുക്കൂ

  1. ക്രമീകരണം  >ഹോം സ്ക്രീനും ആപ്പ് ലൈബ്രറിയും എന്നതിലേക്ക് പോകൂ.

  2. ‘ഹോം സ്ക്രീനിലേക്ക് ചേർക്കൂ‘ അല്ലെങ്കിൽ ‘ആപ്പ് ലൈബ്രറി’ മാത്രം തിരഞ്ഞെടുക്കൂ.

ആപ്പ് ലൈബ്രറിയിൽ നിന്ന് ഒരു ആപ്പ് ഹോം സ്ക്രീനിലേക്ക് നീക്കൂ

നിങ്ങൾ ആപ്പ് ലൈബ്രറിയിലേക്ക് ഒരു ആപ്പ് ഡൗൺലോഡ് ചെയ്താൽ, അത് ഹോം സ്ക്രീനിലേക്ക് എളുപ്പത്തിൽ നീക്കാം.

  1. ആപ്പ് ലൈബ്രറിയിലേക്ക് പോകാൻ നിങ്ങളുടെ എല്ലാ ഹോം സ്ക്രീൻ പേജുകളും കടന്ന് ഇടത്തോട്ട് സ്വൈപ്പ് ചെയ്യൂ.

  2. ആപ്പുകൾ കുലുങ്ങാൻ തുടങ്ങുന്നതുവരെ പശ്ചാത്തലം തൊട്ടുപിടിക്കൂ.

  3. നിങ്ങൾ നീക്കാൻ ആഗ്രഹിക്കുന്ന ആപ്പ് തൊട്ടുപിടിക്കൂ, തുടർന്ന് അത് ഇടത്തേക്ക് വലിക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.