ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ കാൽക്കുലേറ്ററിൽ ഗണിത പ്രശ്നത്തെ ഗണിത കുറിപ്പുകൾ ഉപയോഗിച്ച് പരിഹരിക്കൂ

നിങ്ങൾക്ക് ഗണിതവാക്യങ്ങൾ പരിഹരിക്കാം, വേരിയബിളുകളോ ഗ്രാഫ് സമവാക്യങ്ങളോ സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യാം—ഉദാഹരണത്തിന്, ക്ലാസിലെ പുതിയ ആശയങ്ങൾ പഠിക്കുമ്പോൾ, ദൈനംദിന ബജറ്റിങ് ചെയ്യുമ്പോൾ, ഒരു ഇവന്റ് ആസൂത്രണം, നിങ്ങളുടെ വീട് പുനർനിർമ്മാണം അങ്ങനെ പലതിലും.

കുറിപ്പ്: ഗണിത കുറിപ്പുകളിൽ പൊതുവായ ഗണിത ചിഹ്നങ്ങൾ, സയന്റിഫിക് കാൽക്കുലേറ്ററിലെ അതേ ഓപ്പറേഷനുകൾ, എഴുത്ത് ഗണിതത്തിനും വേരിയബിൾ പേരുകൾക്കും ചില തിരഞ്ഞെടുത്ത ന്യൂമറിക് സിസ്റ്റങ്ങൾ എന്നിവ ഉപയോഗിക്കാം. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

ഡിക്ലയർ ചെയ്ത വേരിയബിളുകൾ, സമവാക്യങ്ങൾ, ഗണിതപ്രശ്നം വരയ്ക്കൽ എന്നിവയുള്ള ഒരു ഗണിത കുറിപ്പ് കാൽക്കുലേറ്ററിൽ തുറന്നിരിക്കുന്നു.

ഗണിതവാക്യങ്ങൾ പരിഹരിക്കൂ

  1. നിങ്ങളുടെ iPad-ലെ കാൽക്കുലേറ്റർ ആപ്പിലേക്ക് പോകൂ.

  2. മോഡ് മാറ്റൂ ബട്ടൺ ടാപ്പ് ചെയ്ത് ‘ഗണിത കുറിപ്പുകൾ’ ടാപ്പ് ചെയ്യൂ.

  3. മുമ്പത്തെ ഒരു ഗണിത കുറിപ്പ് തുറക്കാൻ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ പുതിയ ഒന്ന് ആരംഭിക്കാൻ ‘പുതിയ കുറിപ്പ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു ഗണിത വാചകം ടൈപ്പ് ചെയ്ത ശേഷം ഒരു സമം ചിഹ്നം ഉൾപ്പെടുത്തൂ.

    • കൈയെഴുത്ത് ബട്ടൺ ടാപ്പ് ചെയ്യൂ, ഒരു ഗണിതവാക്യം തിരശ്ചീനമായി എഴുതൂ, തുടർന്ന് ഒരു സമം ചിഹ്നം ഉൾപ്പെടുത്തൂ.

    • കൈയെഴുത്ത് ബട്ടൺ ടാപ്പ് ചെയ്യൂ, സംഖ്യകളുടെ ഒരു സ്റ്റാക്ക് എഴുതൂ, തുടർന്ന് സ്റ്റാക്കിലെ സംഖ്യകൾ കൂട്ടാൻ സംഖ്യകൾക്ക് താഴെ ഒരു തിരശ്ചീന രേഖ വരയ്ക്കൂ. നിങ്ങൾക്ക് വ്യത്യസ്ത ഓപ്പറേഷൻ വേണമെങ്കിൽ ഓരോ നമ്പറിന്റെയും ഇടതുവശത്ത് വ്യത്യസ്തമായ ഒരു സിംബൽ എഴുതൂ.

  5. നിങ്ങൾ എഴുതിയതിൽ ‘ഗണിത കുറിപ്പുകൾ’ എന്താണ് മനസ്സിലാക്കിയതെന്ന് കാണാൻ സമം ചിഹ്നത്തിൽ ടാപ്പ് ചെയ്യൂ. തെറ്റുകൾ തിരുത്താൻ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും നിങ്ങൾക്ക് തിരുത്താൻ കഴിയും:

    • തിരിച്ചറിയാൻ കഴിയാത്ത ഗണിതവും പരിഹരിക്കാനാവാത്ത വാചകങ്ങളും: പിശക് സംബന്ധിച്ച വിശദാംശങ്ങൾ കാണാൻ ഡോട്ട് ചെയ്ത ഏതെങ്കിലും ചുവന്ന രേഖയിൽ ടാപ്പ് ചെയ്യൂ.

    • അവ്യക്തമായ പ്രതീകങ്ങൾ: നിങ്ങൾ എഴുതിയത് വ്യക്തമാക്കാൻ ഡോട്ട് ചെയ്ത നീല വരകളിലൊന്ന് ടാപ്പ് ചെയ്യൂ.

    കൂടുതൽ അറിയാൻ ’ഗണിത കുറിപ്പുകളി’ലെ പിശകുകൾ എങ്ങനെ കൈകാര്യം ചെയ്യാം എന്ന Apple പിന്തുണ ലേഖനം കാണൂ.

ഗണിത കുറിപ്പുകൾ തിരശ്ചീന ഗണിതവാക്യങ്ങളിൽ ഓപ്പറേഷനുകളുടെ സ്റ്റാൻഡേർഡ് ക്രമം ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, കൂട്ടലിനും കുറയ്ക്കലിനും മുൻപ് ഗുണനം പൂർത്തിയാക്കുന്നു. നിങ്ങൾ ആദ്യം ഗണിതക്രിയ ചെയ്യാൻ ആഗ്രഹിക്കുന്ന ഗണിതവാക്യങ്ങൾക്ക് ചുറ്റും ബ്രാക്കറ്റുകൾ ചേർക്കൂ. ലംബമായി സ്റ്റാക്ക് ചെയ്ത ഗണിതത്തിൽ, ‘ഗണിത കുറിപ്പുകൾ’ ഗണിതവാക്യങ്ങൾ മുകളിൽ നിന്ന് താഴേക്ക് വിലയിരുത്തുന്നു.

ഗണിതവാക്യങ്ങളിൽ ഉപയോഗിക്കുന്ന എല്ലാ യൂണിറ്റുകളെയും കറൻസിയെയും ‘ഗണിത കുറിപ്പുകൾ’ ഓട്ടോമാറ്റിക്കായി പരിവർത്തനം ചെയ്യുന്നു. നിങ്ങൾക്ക് വ്യത്യസ്ത സിസ്റ്റങ്ങളും മിക്സ് ചെയ്യാം-ഉദാഹരണത്തിന്, 42 മീറ്റർ + 143 അടി. ബേസിക് അല്ലെങ്കിൽ സയന്റിഫിക് കാൽക്കുലേറ്ററിന്റെ പരിവർത്തന മോഡുമായി ലഭ്യമായ യൂണിറ്റുകളും കറൻസിയും പൊരുത്തപ്പെടുന്നു. യൂണിറ്റുകൾ അല്ലെങ്കിൽ കറൻസി പരിവർത്തനം ചെയ്യൂ എന്നത് കാണൂ.

മൂല്യങ്ങൾ അപ്ഡേറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ കാൽക്കുലേറ്റർ ആപ്പിലേക്ക് പോകൂ.

  2. മോഡ് മാറ്റൂ ബട്ടൺ ടാപ്പ് ചെയ്ത്, ‘ഗണിത കുറിപ്പുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് അപ്ഡേറ്റ് ചെയ്യേണ്ട കുറിപ്പിൽ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • സംഖ്യ മായ്ക്കൂ, എന്നിട്ട് ഒരു പുതിയ മൂല്യം നൽകൂ.

    • സംഖ്യയിൽ ടാപ്പ് ചെയ്യൂ, തുടർന്ന് സംഖ്യയ്ക്ക് മുകളിൽ ദൃശ്യമാകുന്ന സ്ക്രബ്ബർ ഉപയോഗിച്ച് മൂല്യം ക്രമപ്പെടുത്താൻ ഇടത്തോട്ടും വലത്തോട്ടും സ്ലൈഡ് ചെയ്യൂ.

    • ഒരു Apple Pencil ഉപയോഗിച്ച്, ഒരു സ്ക്രബ്ബർ കാണുന്നതുവരെ നമ്പറിന് മുകളിലൂടെ ഹോവർ ചെയ്യൂ, തുടർന്ന് മൂല്യം ക്രമപ്പെടുത്താൻ ഇടത്തോട്ടും വലത്തോട്ടും സ്ലൈഡ് ചെയ്യൂ.

മൂല്യങ്ങൾ ഉപയോഗിക്കുന്ന ഏത് ഗ്രാഫുകളും ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ആകും. ഒരു വേരിയബിളിന് മൂല്യം അസൈൻ ചെയ്തിട്ടുണ്ടെങ്കിൽ, വേരിയബിൾ ഉപയോഗിക്കുന്ന ഏതൊരു സമവാക്യങ്ങളുടെയും ഫലങ്ങളോ ഗ്രാഫുകളോ ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യും.

വേരിയബിളുകൾ ഗണിതവാക്യങ്ങളിലും സമവാക്യങ്ങളിലും ഉപയോഗിക്കൂ

  1. നിങ്ങളുടെ iPad-ലെ കാൽക്കുലേറ്റർ ആപ്പിലേക്ക് പോകൂ.

  2. മോഡ് മാറ്റൂ ബട്ടൺ ടാപ്പ് ചെയ്ത് ‘ഗണിത കുറിപ്പുകൾ’ ടാപ്പ് ചെയ്യൂ.

  3. സൈഡ്ബാറിൽ ഒരു ഗണിത കുറിപ്പ് തുറക്കാൻ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ പുതിയത് തുടങ്ങാൻ ‘പുതിയ കുറിപ്പ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. ഒരു വേരിയബിൾ ഡിക്ലയർ ചെയ്യാൻ, വേരിയബിളായി ഉപയോഗിക്കാൻ ഒരു അക്ഷരമോ വാക്കോ ടൈപ്പ് ചെയ്യൂ അല്ലെങ്കിൽ എഴുതൂ, തുടർന്ന് ഒരു സമം ചിഹ്നം നൽകൂ.

  5. വേരിയബിളിന് ഒരു മൂല്യം നൽകാൻ ഒരു മൂല്യം അല്ലെങ്കിൽ ഗണിതവാക്യം ടൈപ്പ് ചെയ്യുകയോ എഴുതുകയോ ചെയ്യുക.

  6. വേരിയബിൾ നെയിം ഉപയോഗിക്കാൻ ഒരു ഗണിതവാക്യത്തിലോ സമവാക്യത്തിലോ അത് ടൈപ്പ് ചെയ്യുകയോ എഴുതുകയോ ചെയ്യൂ.

കുറിപ്പ്: മുകളിൽ ഇടത്തുനിന്ന് താഴെ വലത്തേക്കാണ് ‘ഗണിത കുറിപ്പുകൾ’ എൻട്രികൾ റീഡ് ചെയ്യുന്നത്. ഒരു വേരിയബിൾ (ഉദാഹരണത്തിന്, x = 5) ഒരു ഗണിതവാക്യത്തിൽ (x + 10 = പോലുള്ളവ) ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ അതിനെ ഡിക്ലയർ ചെയ്യണം. ഒരു വേരിയബിളിനെ ആദ്യം ഡിക്ലയർ ചെയ്യാതെ ഒരു ഗണിതവാക്യം എഴുതുന്നത് ഒരു പിശക് സൃഷ്ടിക്കുന്നു. വേരിയബിളിന്റെ പേരുകളിൽ ലാറ്റിൻ അക്ഷരമാലയിൽ നിന്നുള്ള കാരക്റ്ററുകൾ മാത്രമേ ഉണ്ടാകാവൂ. വേരിയബിളുകൾ ലംബ ഗണിതത്തിൽ ഉപയോഗിക്കാനാവില്ല.

ദ്വിമാനങ്ങളിലോ ത്രിമാനങ്ങളിലോ ഗ്രാഫ് ചെയ്യാൻ നിങ്ങൾക്ക് രണ്ടോ മൂന്നോ വേരിയബിളുകളുള്ള സമവാക്യങ്ങൾ ഉപയോഗിക്കാം.

ഫലങ്ങൾ ഓട്ടോമാറ്റിക്കായോ നിർദേശങ്ങളായോ കാണിക്കൂ

‘ഗണിത കുറിപ്പുകളി’ൽ നിങ്ങൾ നൽകുന്ന ഗണിത പ്രശ്നങ്ങളോട് നിങ്ങളുടെ iPad എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

  1. നിങ്ങളുടെ iPad-ലെ കാൽക്കുലേറ്റർ ആപ്പിലേക്ക് പോകൂ.

  2. മോഡ് മാറ്റൂ ബട്ടൺ ടാപ്പ് ചെയ്ത് ‘ഗണിത കുറിപ്പുകൾ’ ടാപ്പ് ചെയ്യൂ.

  3. സൈഡ്ബാറിൽ ഒരു ഗണിത കുറിപ്പ് തുറക്കാൻ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ പുതിയത് തുടങ്ങാൻ ‘പുതിയ കുറിപ്പ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. ടെക്സ്റ്റ് നൽകൂ, അല്ലെങ്കിൽ കൈയെഴുത്ത് ബട്ടൺ ടാപ്പ് ചെയ്ത് എഴുതാൻ തുടങ്ങൂ.

  5. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ഗണിത ഫലങ്ങളി’ൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഇനിപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • ഗണിതപ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ: ‘ഫലങ്ങൾ ഇൻസേർട്ട് ചെയ്യൂ’ തിരഞ്ഞെടുക്കൂ. നിങ്ങൾ പരിഹരിക്കാവുന്ന ഒരു ഗണിതപ്രശ്നം ടൈപ്പ് ചെയ്യുകയോ എഴുതുകയോ ചെയ്യുമ്പോൾ ഉത്തരങ്ങൾ ഓട്ടോമാറ്റിക്കായി ദൃശ്യമാകും.

    • നിർദേശങ്ങൾ ദൃശ്യമാകണമെങ്കിൽ: ’ഫലങ്ങൾ നിർദേശിക്കൂ’ തിരഞ്ഞെടുക്കൂ. നിങ്ങൾ ഒരു സമം ചിഹ്നം ടൈപ്പ് ചെയ്യുകയോ എഴുതുകയോ പരിഹരിക്കാവുന്ന ഒരു ഗണിത പ്രശ്നം സെലക്റ്റ് ചെയ്യുകയോ ചെയ്യുമ്പോൾ, ടാപ്പ് ചെയ്യുമ്പോൾ ഉത്തരം ഉൾപ്പെടുത്തുന്ന ഒരു ’പരിഹരിക്കൂ’ ബട്ടൺ ദൃശ്യമാകും.

    • നിങ്ങൾക്ക് ഗണിത ഫലങ്ങളൊന്നും വേണ്ടെങ്കിൽ: ‘ഓഫ് ചെയ്യൂ’ തിരഞ്ഞെടുക്കൂ. ഒരു ഗണിതവാക്യത്തിന് ശേഷം നിങ്ങൾ ഒരു സമം ചിഹ്നം ടൈപ്പ് ചെയ്യുകയോ എഴുതുകയോ ചെയ്യുമ്പോൾ ഉത്തരങ്ങൾ ദൃശ്യമാകില്ല.

ഒരു ലൈറ്റ് പശ്ചാത്തലം ഉപയോഗിക്കൂ

ഗണിത കുറിപ്പുകൾ ഡിഫോൾട്ടായി ഒരു ഇരുണ്ട പശ്ചാത്തലം ഉപയോഗിക്കുന്നു, എന്നാൽ നിങ്ങൾക്ക് പകരം ഒരു ലൈറ്റ് പശ്ചാത്തലത്തിലേക്ക് മാറാം.

  1. നിങ്ങളുടെ iPad-ലെ കാൽക്കുലേറ്റർ ആപ്പിലേക്ക് പോകൂ.

  2. മോഡ് മാറ്റൂ ബട്ടൺ ടാപ്പ് ചെയ്ത് ‘ഗണിത കുറിപ്പുകൾ’ ടാപ്പ് ചെയ്യൂ.

  3. സൈഡ്ബാറിൽ ഒരു ഗണിത കുറിപ്പ് തുറക്കാൻ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ പുതിയത് ആരംഭിക്കാൻ ‘പുതിയ കുറിപ്പ്’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ടെക്സ്റ്റ് നൽകുകയോ എഴുതുകയോ ചെയ്യൂ.

  4. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ലൈറ്റ് പശ്ചാത്തലം ഉപയോഗിക്കൂ’ ടാപ്പ് ചെയ്യൂ.

നിങ്ങൾക്ക് കുറിപ്പുകളിൽ വരികളോ ഗ്രിഡുകളോ കാണിക്കുകയും ചെയ്യാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.