ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ Apple TV ആപ്പ് ഉപയോഗിച്ച് തുടങ്ങൂ

Apple TV ആപ്പ് ഉപയോഗിച്ച്, നിങ്ങളുടെ പ്രിയപ്പെട്ട ടിവി ഷോകളും സിനിമകളും സ്‌പോർട്സും ഒരിടത്ത് കാണൂ. എങ്ങനെ ആരംഭിക്കാമെന്ന് അറിയൂ.

നിങ്ങൾക്ക് Apple TV ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുകയോ സിനിമകൾ വാങ്ങുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യുന്നതിന് മുമ്പ്, നിങ്ങളുടെ Apple അക്കൗണ്ടിൽ നിങ്ങൾ സൈൻ ഇൻ ചെയ്യണം. ക്രമീകരണം ആപ്പിലേക്ക് പോയി, ‘Apple അക്കൗണ്ട്’ ടാപ്പ് ചെയ്യൂ.

‘കാണുന്നത് തുടരൂ’ റോയ്ക്ക് മുകളിലായി മധ്യഭാഗത്ത് ഒരു ഫീച്ചർ ചെയ്ത Apple Original കാണിക്കുന്ന Apple TV ടാബ്. സ്ക്രീനിന്റെ മുകളിൽ, ഇടത്തുനിന്ന് വലത്തേക്ക്, ഹോം, Apple TV, MLS, സ്റ്റോർ, അടുത്തിടെയുള്ള വാങ്ങലുകൾ, തിരയൽ ടാബുകൾ എന്നിവ.

Apple TV അല്ലെങ്കിൽ Apple TV ചാനലുകൾ സബ്സ്ക്രൈബ് ചെയ്യൂ

Apple Originals, Major League Soccer എന്നിവയും മറ്റും കാണാൻ, Apple TV, Apple TV ചാനലുകൾ എന്നിവ സബ്സ്ക്രൈബ് ചെയ്യൂ. Apple TV ആപ്പിലേക്ക് പോകൂ, തുടർന്ന് സ്ക്രീനിന്റെ മുകളിലുള്ള Apple TV അല്ലെങ്കിൽ ‘സ്റ്റോർ’ ടാപ്പ് ചെയ്യൂ. നിർദേശിക്കുമ്പോൾ, സബ്സ്ക്രിപ്ഷൻ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

‘കാണുന്നത് തുടരൂ’ റോയ്ക്ക് മുകളിലായി മധ്യഭാഗത്ത് ഒരു ഫീച്ചർ ചെയ്ത Apple Original കാണിക്കുന്ന ഹോം ടാബ്. സ്ക്രീനിന്റെ മുകളിൽ, ഇടത്തുനിന്ന് വലത്തേക്ക്, ഹോം, Apple TV, MLS, സ്റ്റോർ, അടുത്തിടെയുള്ള വാങ്ങലുകൾ, തിരയൽ ടാബുകൾ എന്നിവയുണ്ട്.

കാണാൻ എന്തെങ്കിലും കണ്ടെത്തൂ

അടുത്ത എപ്പിസോഡുകൾ, പുതിയ റിലീസുകൾ, വ്യക്തിഗതമാക്കിയ ശുപാർശകൾ എന്നിവയും മറ്റും ഒരിടത്ത് കാണാൻ സ്ക്രീനിന്റെ മുകളിലുള്ള ഹോം ടാബിൽ ടാപ്പ് ചെയ്യൂ. ടൈറ്റിൽ, കാസ്റ്റ് അല്ലെങ്കിൽ സ്പോർട്ട്സ് പോലുള്ള നിർദിഷ്ട വിഭാഗങ്ങൾ അനുസരിച്ച് ടിവി ഷോകളും സിനിമകളും തിരയാൻ നിങ്ങൾക്ക് ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യുകയുമാവാം.

ഒരു ടിവി ഷോ പ്ലേ ചെയ്യുന്നതോടൊപ്പം കൺട്രോളുകൾ ദൃശ്യമാകുന്നു. ‘അടയ്ക്കൂ’, പിക്ചർ ഇൻ പിക്ചർ, AirPlay, ‘പങ്കിടൽ’ ബട്ടണുകൾ എന്നിവ മുകളിൽ ഇടതുവശത്താണ്. വോള്യം സ്ലൈഡർ മുകളിൽ വലതുവശത്താണ്. നടുവിലായി 10 സെക്കൻഡ് പിന്നോട്ട് സ്കിപ്പ് ചെയ്യാനും പോസ് ചെയ്യാനും 10 സെക്കൻഡ് മുന്നോട്ട് സ്കിപ്പ് ചെയ്യാനുമുള്ള ബട്ടണുകൾ ഉണ്ട്. വീഡിയോ സ്ഥാനം ക്രമപ്പെടുത്താൻ നിങ്ങൾക്ക് വലിച്ച് നീക്കാൻ കഴിയുന്ന ഒരു സ്ലൈഡറാണ് താഴെ നടുവിലായുള്ളത്; കഴിഞ്ഞ സമയവും ശേഷിക്കുന്ന സമയവും സ്ലൈഡറിന്റെ ഇരുവശത്തും ദൃശ്യമാകും. താഴെ വലത് വശത്ത് ‘വിവരങ്ങൾ’, ‘ഉൾക്കാഴ്ച’, ‘കാണുന്നത് തുടരൂ’ ബട്ടണുകൾ.

ഷോകൾ, മൂവികൾ, സ്പോർട്ട്സ് എന്നിവയും മറ്റും സ്ട്രീം ചെയ്യൂ

ഉള്ളടക്കം സ്ട്രീമിങ് ചെയ്ത് തുടങ്ങാൻ, ഒരു ടിവി ഷോ, മൂവി, അല്ലെങ്കിൽ സ്പോർട്ടിങ് ഇവന്റ് ടാപ്പ് ചെയ്യൂ, തുടർന്ന് ‘പ്ലേ ചെയ്യൂ’ അല്ലെങ്കിൽ ‘എങ്ങനെ കാണാം ടാപ്പ്’ ചെയ്യൂ. Apple TV, Apple TV ചാനലുകൾ എന്നിവയിൽ നിന്നുള്ള ഉള്ളടക്കം Apple TV ആപ്പിലും മറ്റ് ദാതാക്കളിൽ നിന്നുള്ള ഉള്ളടക്കം അവരുടെ വീഡിയോ ആപ്പിലും പ്ലേ ചെയ്യുന്നു.

ലൈബ്രറി ടാബിന്റെ ‘മൂവികൾ’ വിഭാഗത്തിലെ മൂവികളുടെ ലിസ്റ്റ് കാണിക്കുന്ന ഒരു iPad.

നിങ്ങളുടെ ലൈബ്രറി കാണൂ

നിങ്ങൾ വാങ്ങുകയും വാടകയ്ക്കെടുക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്ന ഷോകളും മൂവികളും നിങ്ങളുടെ ലൈബ്രറിയിൽ ഉൾക്കൊള്ളുന്നു. നിങ്ങൾ ‘കുടുംബ പങ്കിടൽ’ ഉപയോഗിക്കുകയാണെങ്കിൽ കുടുംബാംഗങ്ങൾ നടത്തുന്ന വാങ്ങലുകളും നിങ്ങൾക്ക് കാണാൻ കഴിയും. നിങ്ങളുടെ ലൈബ്രറി കാണാൻ സൈഡ്ബാർ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘അടുത്തിടെയുള്ള വാങ്ങലുകൾ’, ‘മൂവികൾ’, ‘വാടകയ്ക്കെടുത്തവ’, ‘ഡൗൺലോഡ് ചെയ്തവ’ അല്ലെങ്കിൽ ‘വിഭാഗങ്ങൾ’ ടാപ്പ് ചെയ്യൂ.

കൂടുതൽ അറിയണമെന്നുണ്ടോ?

Apple TV-ക്ക് സബ്സ്ക്രിപ്ഷൻ ആവശ്യമാണ്. അതിൽ, ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും, താഴെ പറയുന്നവയോ അല്ലെങ്കിൽ അവയിൽ ചിലതോ ഉൾപ്പെട്ടേക്കാം: ഫ്രൈഡേ നൈറ്റ് ബേസ്ബോൾ, മേജർ ലീഗ് സോക്കർ (MLS), ഫോർമുല 1 എന്നിവ. എല്ലാ ഫീച്ചറുകളും ഉള്ളടക്കവും എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. Apple TV സബ്സ്ക്രിപ്ഷനിൽ മൂന്നാം കക്ഷി ബ്രാൻഡഡ് സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളോ Apple TV ആപ്പിൽ വാടകയ്ക്കെടുക്കാനോ വാങ്ങാനോ ലഭ്യമായ ഉള്ളടക്കമോ ഉൾപ്പെടുന്നില്ല.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.