iPad-ലെ ‘സന്ദേശങ്ങളി’ൽ സ്പാം റിപ്പോർട്ട് ചെയ്യുകയും പ്രേഷകരെ ബ്ലോക്ക് ചെയ്യുകയും ചെയ്യൂ.

നിങ്ങൾക്ക് സ്പാം സന്ദേശങ്ങൾ Apple-ന് റിപ്പോർട്ട് ചെയ്യാം, തെറ്റായി സ്പാമായി അടയാളപ്പെടുത്തിയ സന്ദേശങ്ങൾ സ്പാം ഫോൾഡറിൽ നിന്ന് റിക്കവർ ചെയ്യാം, കൂടാതെ നിർദിഷ്ട കോൺടാക്റ്റുകളുടെ സന്ദേശങ്ങൾ ലഭിക്കുന്നത് നിർത്താൻ അവരെ ബ്ലോക്ക് ചെയ്യാം.

സന്ദേശങ്ങളിലെ സംഭാഷണ ലിസ്റ്റ്. ഫിൽട്ടർ മെനുവിൽ ഒരു ഫിൽട്ടറും സെലക്റ്റ് ചെയ്യാത്തതിനാൽ എല്ലാ സന്ദേശങ്ങളും കാണിക്കുന്നു.

സ്പാം സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യൂ

നിങ്ങൾ iMessage ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് Apple-ൽ സ്പാം അല്ലെങ്കിൽ ജങ്ക് സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യാം.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • നിങ്ങൾ സന്ദേശം തുറന്നിട്ടില്ലെങ്കിൽ: സന്ദേശത്തിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്ത് സ്പാം റിപ്പോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • നിങ്ങൾ ഇതിനകം സന്ദേശം തുറന്നിട്ടുണ്ടെങ്കിൽ: ഏതെങ്കിലും അറിയാത്ത പ്രേഷകനിൽ നിന്നുള്ള സന്ദേശത്തിന്റെ ചുവടെ ഒരു ‘സ്പാം റിപ്പോർട്ട് ചെയ്യൂ’ ലിങ്ക് ദൃശ്യമാകുന്നു. ‘സ്പാം റിപ്പോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്ത് സ്പാം റിപ്പോർട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

      കുറിപ്പ്: നിങ്ങൾ ഒരു സന്ദേശത്തിന് മറുപടി നൽകിക്കഴിഞ്ഞാൽ അത് റിപ്പോർട്ട് ചെയ്യാനാവില്ല.

    • നിങ്ങളുടെ iPhone-ൽ നിന്ന് ഫോർവേഡ് ചെയ്ത എസ്എംഎസ്, എംഎംഎസ്, അല്ലെങ്കിൽ ആർസിഎസ് സ്പാം സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള ഓപ്ഷൻ നിങ്ങൾ കാണുന്നില്ലെങ്കിൽ: നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിനെ ബന്ധപ്പെടൂ. നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിനെയും രാജ്യത്തെയും പ്രദേശത്തെയും ആശ്രയിച്ച്, iPhone-ൽ നിന്ന് എസ്എംഎസ്, എംഎംഎസ് അല്ലെങ്കിൽ ആർസിഎസ് എന്നിവ ഉപയോഗിച്ച് ഫോർവേഡ് ചെയ്യുന്ന സ്പാം റിപ്പോർട്ട് ചെയ്യുന്നത് ഈ വിവരങ്ങൾ നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവുമായും അതിന്റെ അഫിലിയേറ്റുകളുമായും പങ്കിടുന്നു. iPhone-നുള്ള വയർലെസ് നെറ്റ്‌വർക്ക് ദാതാവിന്റെ പിന്തുണയും ഫീച്ചറുകളും എന്ന Apple പിന്തുണാ ലേഖനം കാണൂ.

iMessage-ലാണ് നിങ്ങൾക്ക് സന്ദേശം ലഭിച്ചതെങ്കിൽ, അത്, അയച്ചയാളുടെ വിവരങ്ങളോടൊപ്പം Apple-ലേക്ക് അയയ്ക്കപ്പെടുകയും നിങ്ങളുടെ iPad-ൽ നിന്ന് സന്ദേശം ശാശ്വതമായി ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും.

നിങ്ങൾ അബദ്ധത്തിൽ സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഡിലീറ്റ് ചെയ്യുകയും ചെയ്താൽ, നിങ്ങൾക്ക് അവ റിക്കവർ ചെയ്യാനാകും.

സ്പാം റിപ്പോർട്ട് ചെയ്യുന്നത് പ്രേഷകനെ സന്ദേശങ്ങൾ അയയ്ക്കുന്നതിൽ നിന്ന് തടയുന്നില്ല. അയാളിൽ നിന്നുള്ള സന്ദേശങ്ങൾ ലഭിക്കുന്നത് ഒഴിവാക്കാൻ, ആ കോൺടാക്റ്റ് ബ്ലോക്ക് ചെയ്യൂ.

പുതിയ നമ്പറുകളിൽ നിന്നുള്ള വരാനിരിക്കുന്ന സന്ദേശങ്ങൾ ഒഴിവാക്കാൻ, നിങ്ങൾക്ക് അവ ഫിൽട്ടർ ചെയ്യാം. മുകളിലുള്ള അറിയാത്ത പ്രേഷകരിൽ നിന്നുള്ള സന്ദേശങ്ങൾ സ്ക്രീൻ ചെയ്യുകയും ഫിൽട്ടർ ചെയ്യുകയും ചെയ്യൂ കാണൂ.

‘സ്പാം’ ഫോൾഡറിൽ നിന്ന് സന്ദേശങ്ങൾ റിക്കവർ ചെയ്യൂ

സ്പാം കണ്ടെത്തപ്പെടുമ്പോൾ, അത് ‘സ്പാം’ ഫോൾഡറിലേക്ക് നീക്കുകയും നിങ്ങളുടെ സംഭാഷണ ലിസ്റ്റിൽ ദൃശ്യമാകാതിരിക്കുകയും ചെയ്യും. സന്ദേശങ്ങൾ അശ്രദ്ധമായി സ്പാമായി അടയാളപ്പെടുത്തിയിട്ടുണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാം.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. സംഭാഷണ ലിസ്റ്റിന്റെ മുകളിലുള്ള ഫിൽട്ടർ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്പാം’ ടാപ്പ് ചെയ്യൂ.

  3. സ്പാം അല്ലാത്ത ഒരു സന്ദേശം ടാപ്പ് ചെയ്ത് ‘സ്പാം അല്ല’ ടാപ്പ് ചെയ്ത ശേഷം ‘സന്ദേശങ്ങളിലേക്ക് നീക്കൂ’ ടാപ്പ് ചെയ്യൂ.

    സംഭാഷണം നിങ്ങളുടെ പ്രധാന സംഭാഷണ ലിസ്റ്റിലേക്ക് നീങ്ങുന്നു, അവിടെ നിങ്ങൾക്ക് മറുപടി അയയ്ക്കാം. ഫിൽട്ടർ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സന്ദേശങ്ങൾ’ ടാപ്പ് ചെയ്യൂ.

റിക്കവർ ചെയ്ത സന്ദേശങ്ങൾ നിങ്ങളുടെ സംഭാഷണ ലിസ്റ്റിലേക്ക് തിരികെ നീക്കുന്നു.

ഒരു പ്രത്യേക വ്യക്തിയിൽ നിന്നോ ഫോൺ നമ്പറിൽ നിന്നോ ഉള്ള സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യൂ

നിങ്ങൾ ഒരു നിർദിഷ്ട കോൺടാക്റ്റിനെയോ ഫോൺ നമ്പറിനെയോ ബ്ലോക്ക് ചെയ്യുമ്പോൾ, ആ വ്യക്തിയിൽ നിന്നോ നമ്പറിൽ നിന്നോ ഉള്ള സന്ദേശങ്ങൾ ഡെലിവർ ചെയ്യപ്പെടില്ല. സന്ദേശം അയയ്ക്കുന്ന വ്യക്തിക്ക് അവരുടെ സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യപ്പെട്ടതായി അറിയില്ല.

കുറിപ്പ്: നിങ്ങൾ ‘സന്ദേശങ്ങളി’ൽ ഒരു കോൺടാക്റ്റ് ബ്ലോക്ക് ചെയ്യുമ്പോൾ, Mail, ഫോൺ, FaceTime, കലണ്ടർ, മറ്റ് ആപ്പുകൾ എന്നിവയിലും ആ കോൺടാക്റ്റ് ബ്ലോക്ക് ചെയ്യപ്പെടും. കോൺടാക്റ്റുകൾ നിങ്ങളുമായി ആശയവിനിമയം നടത്തുന്നത് തടയൂ എന്നത് കാണൂ.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തിയുമായുള്ള സംഭാഷണത്തിലേക്ക് പോകൂ, തുടർന്ന് മുകളിലുള്ള വ്യക്തിയുടെ ഐക്കണിൽ ടാപ്പ് ചെയ്യൂ.

  3. ‘വിവരങ്ങൾ’ ടാപ്പ് ചെയ്യൂ, താഴേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് ‘കോൺടാക്റ്റ് ബ്ലോക്ക് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    പങ്കിട്ട ഇനങ്ങളിലേക്കുള്ള മറ്റൊരാളുടെ ആക്സസ് നിങ്ങൾക്ക് നീക്കം ചെയ്യാം.

നുറുങ്ങ്: നിങ്ങൾക്ക് ഒരു ഗ്രൂപ്പ് സംഭാഷണം ബ്ലോക്ക് ചെയ്യാൻ കഴിയില്ല, അതിനാൽ ഗ്രൂപ്പിലെ എല്ലാ ആളുകളെയും ബ്ലോക്ക് ചെയ്യുന്നതിന് പകരം, നിങ്ങൾക്ക് അത് ഉപേക്ഷിക്കുകയോ അല്ലെങ്കിൽ അതിന്റെ അറിയിപ്പുകൾ നിർത്തുകയോ ചെയ്യാം.

നിങ്ങൾക്ക് ഇപ്പോഴും അനാവിശ്യ സന്ദേശങ്ങളുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ iPhone-ൽ അല്ലെങ്കിൽ iPad-ൽ ഫോൺ നമ്പറുകളും കോൺടാക്റ്റുകളും ഇ-മെയിലുകളും ബ്ലോക്ക് ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.

നിങ്ങൾ ബ്ലോക്ക് ചെയ്തവരെ പരിശോധിക്കൂ

നിങ്ങൾക്ക് ആരുടെയെങ്കിലും സന്ദേശങ്ങൾ ലഭിക്കുന്നില്ലെങ്കിൽ, അവർ നിങ്ങളുടെ ‘ബ്ലോക്ക് ചെയ്ത കോൺടാക്റ്റുകളി’ൽ ഉണ്ടോ എന്ന് നിങ്ങൾക്ക് പരിശോധിക്കാം.

നിങ്ങൾ ‘സന്ദേശങ്ങളി’ൽ ഒരു കോൺടാക്റ്റ് ബ്ലോക്ക് ചെയ്യുമ്പോൾ, Mail, ഫോൺ, FaceTime, കലണ്ടർ, മറ്റ് ആപ്പുകൾ എന്നിവയിലും ആ കോൺടാക്റ്റ് ബ്ലോക്ക് ചെയ്യപ്പെടും.

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘സ്വകാര്യതയും സുരക്ഷയും’ ടാപ്പ് ചെയ്ത് ‘ബ്ലോക്ക് ചെയ്ത കോൺടാക്റ്റുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • നിങ്ങൾ ബ്ലോക്ക് ചെയ്ത ഒരു നമ്പർ അൺബ്ലോക്ക് ചെയ്യൂ: [നമ്പർ] ‘അജ്ഞാതം’ ടാപ്പ് ചെയ്ത് ലിസ്റ്റിലെ ഒരു നമ്പറിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ‘അൺബ്ലോക്ക് ചെയ്യൂ’ ടാപ്പ് ചെയ്യൂ. അല്ലെങ്കിൽ ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, എന്നിട്ട് നീക്കം ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ലിസ്റ്റിലേക്ക് നേരിട്ട് അധിക കോൺടാക്റ്റുകളോ നമ്പറുകളോ ചേർക്കൂ: ‘ബ്ലോക്ക് ചെയ്ത കോൺടാക്റ്റ് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

ഒരു പ്രേഷകന് തന്നെ മറ്റുള്ളവർ ബ്ലോക്ക് ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താനാകില്ല.

നുറുങ്ങ്: അനാവശ്യ സന്ദേശങ്ങൾ തടയാനുള്ള മറ്റൊരു മാർഗം, സ്ക്രീൻ സമയം ഉപയോഗിച്ച് സന്ദേശങ്ങൾ ബ്ലോക്ക് ചെയ്യുമ്പോൾ മാത്രം നിങ്ങളുടെ കോൺടാക്റ്റുകളെ അനുവദിക്കുക എന്നതാണ്.

അറിയിപ്പുകൾ ദൃശ്യമാകുന്ന രീതിയും മറ്റും മാറ്റാൻ, നിങ്ങളുടെ അറിയിപ്പ് ഓപ്ഷനുകൾ സജ്ജമാക്കൂ.

‘സന്ദേശങ്ങളി’ൽ നിന്നുള്ള അറിയിപ്പുകൾ പോസ് ചെയ്യാൻ, ’ശല്യപ്പെടുത്തരുത്’ അല്ലെങ്കിൽ ‘മറ്റൊരു ഫോക്കസ്’ ഓണാക്കൂ.

നിങ്ങൾക്ക് ആവശ്യമില്ലാത്ത സന്ദേശങ്ങൾ റിപ്പോർട്ട് ചെയ്യാനും തടയാനും കഴിയുന്ന മറ്റ് വഴികളെ കുറിച്ച് അറിയാൻ ഫിഷിങ് സന്ദേശങ്ങൾ, വ്യാജ പിന്തുണ കോളുകൾ, മറ്റ് തട്ടിപ്പുകൾ എന്നിവ തിരിച്ചറിയുകയും ഒഴിവാക്കുകയും ചെയ്യൂ എന്ന Apple പിന്തുണാ ലേഖനം കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.