ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ സംസാര ഓഡിയോയുടെ തത്സമയ ക്യാപ്ഷനുകൾ നേടൂ

iPad-ലെ തത്സമയ ക്യാപ്ഷനുകൾ ഉപയോഗിച്ച്, സംസാര ഓഡിയോയുടെ റിയൽ-ടൈം ട്രാൻസ്ക്രിപ്ഷൻ നിങ്ങൾക്ക് നേടാം. FaceTime അല്ലെങ്കിൽ പോഡ്കാസ്റ്റ്സ് പോലുള്ള ഏത് ആപ്പിലെയും ഓഡിയോയും നിങ്ങൾക്ക് ചുറ്റുമുള്ള തൽസമയ സംഭാഷണങ്ങളിലെ ഓഡിയോയും കൂടുതൽ എളുപ്പത്തിൽ ഫോളോ ചെയ്യാൻ തത്സമയ ക്യാപ്ഷനുകൾ ഉപയോഗിക്കൂ.

കുറിപ്പ്: പിന്തുണയ്ക്കുന്ന മോഡലുകളിൽ തത്സമയ ക്യാപ്ഷനുകൾ ലഭ്യമാണ്. തത്സമയ ക്യാപ്ഷനുകൾ എല്ലാ ഭാഷകളിലും രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. തത്സമയ ക്യാപ്ഷനുകളുടെ കൃത്യത വ്യത്യാസപ്പെടാം, ഉയർന്ന അപകടസാധ്യതയുള്ളതോ അടിയന്തരമോ ആയ സാഹചര്യങ്ങളിൽ ഇതിനെ ആശ്രയിക്കരുത്.

തത്സമയ ക്യാപ്ഷനുകൾ സജ്ജീകരിച്ച് ഇഷ്ടാനുസൃതമാക്കൂ

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ആക്സസബിലിറ്റി ടാപ്പ് ചെയ്യൂ, ‘തത്സമയ ക്യാപ്ഷനുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘തത്സമയ ക്യാപ്ഷനുകൾ’ ഓണാക്കൂ.

  3. ക്യാപ്ഷനുകളുടെ ടെക്സ്റ്റ്, വലിപ്പം, നിറം എന്നിവ ഇഷ്ടാനുസൃതമാക്കാൻ ദൃശ്യരീതി ടാപ്പ് ചെയ്യൂ.

  4. ‘കോൾ ക്യാപ്ഷനുകൾ നിലനിർത്തൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ:

    • 1 മിനിറ്റ്: ഒരു കോളിനിടെ ഒരു മിനിറ്റ് വരെ കോളുകളിൽ നിന്നുള്ള ക്യാപ്ഷനുകൾ സേവ് ചെയ്യാൻ ‘1 മിനിറ്റ്’ സെലക്റ്റ് ചെയ്യൂ. കോൾ അവസാനിച്ചതിന് ശേഷം എല്ലാ കോൾ ക്യാപ്ഷനുകളും മായ്ക്കുന്നു. നിങ്ങൾ ‘1 മിനിറ്റ്’ സെലക്റ്റ് ചെയ്താൽ, കോൾ ട്രാൻസ്ക്രിപ്ഷന്റെ കോപ്പി എടുക്കാനോ, സ്ക്രീൻഷോട്ട് എടുക്കാനോ, സ്ക്രീൻ റെക്കോർഡ് ചെയ്യാനോ നിങ്ങൾക്ക് കഴിയില്ല.

    • 1 മണിക്കൂർ: ഒരു കോൾ അവസാനിച്ചതിന് ശേഷം ഒരു മണിക്കൂർ വരെ കോളുകളിലെ ക്യാപ്ഷനുകൾ സേവ് ചെയ്യാൻ ‘1 മണിക്കൂർ’ തിരഞ്ഞെടുക്കൂ. നിങ്ങൾ ‘1 മണിക്കൂർ’ സെലക്റ്റ് ചെയ്താൽ, കോൾ ട്രാൻസ്ക്രിപ്ഷന്റെ കോപ്പി എടുക്കാനും, സ്ക്രീൻഷോട്ട് എടുക്കാനും, സ്ക്രീൻ റെക്കോർഡ് ചെയ്യാനും നിങ്ങൾക്ക് കഴിയും.

    കുറിപ്പ്: നിങ്ങൾ ‘1 മണിക്കൂർ’ സെലക്റ്റ് ചെയ്താൽ, കോളിന്റെ തുടക്കത്തിൽ എല്ലാ കോൾ പങ്കാളികളും ഒരു ഹ്രസ്വ ഓഡിയോ അനൗൺസ്മെന്റ് (‘ഈ കോൾ ട്രാൻസ്ക്രൈബ് ചെയ്യപ്പെടുന്നു’) കേൾക്കും. തത്സമയ ക്യാപ്ഷനുകൾ പോസ് ചെയ്യപ്പെട്ടാൽ അല്ലെങ്കിൽ ഒരു കോളിനിടെ ‘കോൾ ക്യാപ്ഷനുകൾ നിലനിർത്തൂ’ ഓപ്ഷനുകൾ 1 മണിക്കൂറിൽ നിന്ന് 1 മിനിറ്റിലേക്ക് മാറ്റപ്പെട്ടാൽ, എല്ലാ പങ്കാളികളും ഒരു ഓഡിയോ അനൗൺസ്മെന്റ് കേൾക്കും (‘ഈ കോൾ ഇനി ട്രാൻസ്ക്രൈബ് ചെയ്യപ്പെടുന്നില്ല’).

തത്സമയ ക്യാപ്ഷനുകൾ ഉപയോഗിക്കൂ

തത്സമയ ക്യാപ്ഷനുകൾ ഓണായിരിക്കെ, ആപ്പുകളിലെ—അല്ലെങ്കിൽ നിങ്ങൾക്ക് ചുറ്റുമുള്ള സംഭാഷണത്തിലെ—സംസാര ഓഡിയോ iPad ഓട്ടോമാറ്റിക്കായി ട്രാൻസ്ക്രൈബ് ചെയ്യും. താഴെ പറയുന്നവയിൽ ഏതെങ്കിലും നിങ്ങൾക്ക് ചെയ്യാം:

  • ഒരു വ്യക്തിഗത സംഭാഷണം ട്രാൻസ്ക്രൈബ് ചെയ്യാൻ: തത്സമയ ക്യാപ്ഷനുകൾ ടാപ്പ് ചെയ്തതിന് ശേഷം മൈക്രോഫോൺ ടാപ്പ് ചെയ്യൂ.

  • iPad ഓഡിയോ ട്രാൻസ്ക്രൈബ് ചെയ്യൂ: തത്സമയ ക്യാപ്ഷനുകൾ ടാപ്പ് ചെയ്തതിന് ശേഷം iPad ഓഡിയോ ടാപ്പ് ചെയ്യൂ.

  • ട്രാൻസ്ക്രിപ്ഷൻ പോസ് ചെയ്യൂ: തത്സമയ ക്യാപ്ഷനുകൾ ടാപ്പ് ചെയ്തതിന് ശേഷം ’കേൾക്കുന്നത് പോസ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  • ട്രാൻസ്ക്രിപ്റ്റ് കോപ്പി ചെയ്യാൻ: ‘കൂടുതൽ ഓപ്ഷനുകൾ’ ബട്ടൺ ടാപ്പ് ചെയ്തശേഷം ‘ക്യാപ്ഷനുകൾ കോപ്പി ചെയ്യൂ’ ടാപ്പ് ചെയ്യൂ. നിങ്ങൾക്ക് നിങ്ങളുടെ ട്രാൻസ്ക്രിപ്ഷനുകൾ മറ്റേതെങ്കിലും ആപ്പിൽ (കുറിപ്പുകൾ, സന്ദേശങ്ങൾ എന്നിവ പോലെ) പേസ്റ്റ് ചെയ്യാം.

  • ട്രാൻസ്ക്രിപ്ഷൻ മായ്ക്കാൻ: അതിന് ‘കൂടുതൽ ഓപ്ഷനുകൾ’ ബട്ടൺ ടാപ്പ് ചെയ്തശേഷം ‘എല്ലാം മായ്ക്കൂ’ ടാപ്പ് ചെയ്യൂ.

  • തത്സമയ ക്യാപ്ഷനുകൾ വിൻഡോ നീക്കൂ: തത്സമയ ക്യാപ്ഷനുകൾ വിൻഡോയുടെ സ്ക്രീനിലെ സ്ഥാനം മാറ്റാൻ അത് വലിക്കൂ.

  • തത്സമയ ക്യാപ്ഷനുകൾ വിൻഡോയുടെ ദൈർഘ്യം കൂട്ടാനോ കുറയ്ക്കാനോ: തത്സമയ ക്യാപ്ഷനുകൾ വിൻഡോയുടെ താഴെ ഭാഗം മുകളിലേക്കോ താഴേക്കോ വലിക്കൂ.

  • തത്സമയ ക്യാപ്ഷനുകൾ വിൻഡോ മറയ്ക്കൂ: ഒരു ഓഡിയോയും കണ്ടെത്താത്തപ്പോൾ തത്സമയ ക്യാപ്ഷനുകൾ വിൻഡോ ഓട്ടോമാറ്റിക്കായി മറയ്ക്കപ്പെടും. വിൻഡോ കാണിക്കുന്നുണ്ടെങ്കിൽ, അത് മറയ്ക്കാൻ വിൻഡോയിൽ ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ. വിൻഡോ റീസ്റ്റോർ ചെയ്യാൻ, ‘ചുരുക്കിയ തത്സമയ ക്യാപ്ഷനുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  • ട്രാൻസ്ക്രിപ്ഷൻ വിൻഡോ ഫുൾസ്ക്രീനാക്കാൻ: മാക്സിമൈസ് ബട്ടൺ ടാപ്പ് ചെയ്യൂ. വിൻഡോ ചെറിയ വലിപ്പത്തിലേക്ക് റീസ്റ്റോർ ചെയ്യാൻ, മിനിമൈസ് ബട്ടൺ ടാപ്പ് ചെയ്യൂ.

  • ട്രാൻസ്ക്രിപ്ഷന്റെ സ്ക്രീൻഷോട്ട് എടുക്കാൻ അല്ലെങ്കിൽ സ്ക്രീൻ റെക്കോർഡ് ചെയ്യാൻ: ‘തത്സമയ ക്യാപ്ഷനുകൾ’ വിൻഡോയുടെ സ്ഥാനം ക്രമീകരിച്ചശേഷം ഒരു സ്ക്രീൻഷോട്ട് എടുക്കൂ അല്ലെങ്കിൽ സ്ക്രീൻ റെക്കോർഡ് ചെയ്യൂ.

കുറിപ്പ്: നിങ്ങൾ തത്സമയ ക്യാപ്ഷനുകൾ സജ്ജീകരിക്കുമ്പോൾ ‘1 മണിക്കൂർ’ സെലക്റ്റ് ചെയ്താൽ മാത്രമേ ഒരു കോളിനിടയിലും അതിനുശേഷവും സ്ക്രീൻഷോട്ടെടുക്കലും, സ്ക്രീൻ റെക്കോർഡിങ് ചെയ്യലും, ട്രാൻസ്ക്രിപ്ഷനുകൾ കോപ്പി ചെയ്യലും ലഭ്യമാകൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.