ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘മാപ്പ്സി’ൽ സമീപത്തുള്ള ആകർഷണങ്ങൾ, റെസ്റ്റോറന്റുകൾ, സേവനങ്ങൾ എന്നിവ കണ്ടെത്തൂ

സമീപത്തുള്ള ആകർഷണങ്ങളും സേവനങ്ങളും മറ്റും നിങ്ങൾക്ക് കണ്ടെത്താനാകും.

കുറിപ്പ്: അടുത്തുള്ള നിർദേശങ്ങൾ എല്ലാ രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ലഭ്യമല്ല. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

സമീപത്തുള്ള ഒരു ആകർഷണം, റെസ്റ്റോറന്റ്, അല്ലെങ്കിൽ സേവനം കണ്ടെത്തൂ

Siri: ’Find coffee near me’ എന്നതുപോലെ എന്തെങ്കിലും Siri-യോട് ചോദിക്കൂ. Siri എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.

അല്ലെങ്കിൽ Siri ഉപയോഗിക്കാതെ:

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. തിരയൽ ഫീൽഡിൽ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • ‘സമീപത്തുള്ളത് കണ്ടെത്തൂ’ എന്നതിന് താഴെ ഗ്രോസറി സ്റ്റോറുകൾ അല്ലെങ്കിൽ റെസ്റ്റോറന്റുകൾ പോലുള്ള ഒരു വിഭാഗത്തിൽ ടാപ്പ് ചെയ്യൂ.

    • തിരയൽ ഫീൽഡിൽ ‘കളിസ്ഥലങ്ങൾ’ അല്ലെങ്കിൽ ‘പാർക്കുകൾ’ പോലുള്ള എന്തെങ്കിലും നൽകൂ, തുടർന്ന് അടുത്തുള്ള തിരയൽ ഫലത്തിൽ ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: നിങ്ങൾക്ക് ഹോം സ്ക്രീനിലെ മാപ്പ്സ് ആപ്പ് ഐക്കൺ തൊട്ടുപിടിക്കാനും ‘അടുത്തുള്ളത് തിരയൂ’ ടാപ്പ് ചെയ്യാനും കഴിയും. iPad-ൽ ദ്രുത പ്രവർത്തനങ്ങൾ ചെയ്യൂ കാണൂ.

    നിങ്ങൾ തിരയുന്നതിനെ ആശ്രയിച്ച്, നിങ്ങൾക്ക് കൂടുതൽ തിരയൽ മാനദണ്ഡങ്ങൾ പ്രയോഗിക്കാനും അധിക വിവരങ്ങൾ ലഭിക്കാൻ ഒരു നിർദേശം ടാപ്പ് ചെയ്യാനും മറ്റും കഴിഞ്ഞേക്കും.

  3. സമീപ പ്രദേശം മാറ്റാൻ, മാപ്പ് വലിക്കൂ.

ലോകമെമ്പാടുമുള്ള മികച്ച സ്ഥലങ്ങളിൽ എവിടെ ഭക്ഷണം കഴിക്കണം, ഷോപ്പിങ് നടത്തണം, പര്യവേക്ഷണം ചെയ്യണം എന്നതിനെക്കുറിച്ചുള്ള ശുപാർശകൾ ലഭിക്കാൻ, ഗൈഡുകൾ ഉപയോഗിച്ച് സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യൂ എന്നത് കാണൂ.

ലാസ് വേഗാസ്, സാൻ ഡിയാഗോ, പോർട്ട്ലാൻഡ് എന്നിവിടങ്ങളിലെ ഇമേജുകൾ, കടപ്പാട്: Wikipedia സിറ്റി ഗൈഡുകൾ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.