ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ Siri ഓണാക്കി സജീവമാക്കൂ

കാര്യങ്ങൾ ചെയ്തു തീർക്കാൻ നിങ്ങളെ സഹായിക്കുന്നതിന് നിങ്ങളുടെ iPad-ൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്റലിജന്റ് അസിസ്റ്റന്റാണ് Siri.

കുറിപ്പ്: Siri നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിനും നിങ്ങൾ പങ്കിടുന്നത് തിരഞ്ഞെടുക്കാൻ നിങ്ങളെ അനുവദിക്കുന്നതിനുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടുതൽ അറിയാൻ, Siri, കേട്ടെഴുത്ത്, സ്വകാര്യതാ വെബ്സൈറ്റ്, 'Siri-യും കേട്ടെഴുത്തും’ മെച്ചപ്പെടുത്തലും സ്വകാര്യതാ വെബ്സൈറ്റും എന്നിവ കാണൂ.

Siri ഓണാക്കൂ

നിങ്ങൾക്ക് വിവരങ്ങൾ ലഭിക്കാൻ ഇത് ഉപയോഗിക്കുന്നതിന് മുൻപ് Siri ഓൺ ചെയ്യേണ്ടതുണ്ട്. iPad ആദ്യമായി സജ്ജീകരിക്കുമ്പോൾ നിങ്ങൾ Siri സജ്ജീകരിച്ചില്ലെങ്കിൽ, താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യൂ:

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. Siri (അല്ലെങ്കിൽ Apple Intelligence & Siri) ടാപ്പ് ചെയ്യൂ, തുടർന്ന് ‘Siri-യോട് സംസാരിക്കൂ’ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഒന്ന് തിരഞ്ഞെടുക്കൂ:

    • ‘Siri’ അല്ലെങ്കിൽ ‘Hey Siri’: അഭ്യർഥനകളുടെ തുടക്കത്തിൽ ‘Siri’ അല്ലെങ്കിൽ ‘Hey Siri’ എന്ന് പറയുന്നോയെന്ന് iPad ശ്രദ്ധിക്കും.

      കുറിപ്പ്: ചില ഭാഷകളിലും പ്രദേശങ്ങളിലും പിന്തുണയ്ക്കുന്ന iPad മോഡലുകളിൽ ‘Siri’ എന്ന് മാത്രം പറയാനുള്ള ഓപ്ഷൻ ലഭ്യമാണ്. നിങ്ങളുടെ ഡിവൈസിനും ഭാഷയ്ക്കും ‘Hey Siri’ അല്ലെങ്കിൽ ‘Siri’ ലഭ്യമാണോ എന്ന് പരിശോധിക്കാൻ iOS, iPadOS ഫീച്ചർ ലഭ്യത വെബ്സൈറ്റ് കാണൂ.

    • ‘Hey Siri’: അഭ്യർഥനകളുടെ തുടക്കത്തിൽ ‘Hey Siri’ എന്ന് പറയുന്നോയെന്ന് iPad ശ്രദ്ധിക്കും.

    ടോപ്പ് ബട്ടൺ ഉപയോഗിച്ച് Siri സജീവമാക്കാൻ, ‘Siri-ക്കായി ടോപ്പ് ബട്ടൺ അമർത്തൂ’ ഓണാക്കൂ.

അധിക Siri ക്രമീകരണങ്ങൾ മാറ്റാൻ, Siri ക്രമീകരണങ്ങൾ മാറ്റൂ എന്നത് കാണൂ.

Siri സജീവമാക്കൂ

Siri ഓണാക്കിയ ശേഷം, നിങ്ങൾ അത് സജീവമാക്കണം, തുടർന്ന് ഒരു ചോദ്യം ചോദിക്കുകയോ അഭ്യർഥന നടത്തുകയോ വേണം.

കുറിപ്പ്: Siri ഉപയോഗിക്കാൻ നിങ്ങൾ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കണം.

  1. താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • നിങ്ങളുടെ ശബ്ദം ഉപയോഗിച്ച്: ‘Siri’ അല്ലെങ്കിൽ ‘Hey Siri’ എന്ന് പറയൂ

    • ഒരു ഹോം ബട്ടൺ ഉള്ള iPad-ൽ: ‘ഹോം ബട്ടൺ’ അമർത്തിപ്പിടിക്കൂ.

    • മറ്റ് iPad മോഡലുകളിൽ: ടോപ്പ് ബട്ടൺ അമർത്തിപ്പിടിക്കൂ.

    • റിമോട്ടും മൈക്കും ഉള്ള EarPods-ൽ: (പ്രത്യേകം വിൽക്കപ്പെടുന്നു) സെന്റർ അല്ലെങ്കിൽ കോൾ ബട്ടൺ അമർത്തിപ്പിടിക്കൂ.

  2. ഒരു ചോദ്യം ചോദിക്കുകയോ അഭ്യർഥന നടത്തുകയോ ചെയ്യൂ, ഉദാഹരണത്തിന്, ‘What’s 18 percent of 225?’ അല്ലെങ്കിൽ ‘Set the timer for 3 minutes’ പോലുള്ള എന്തെങ്കിലും പറയൂ

    നുറുങ്ങ്: Siri നിങ്ങൾ സംസാരിച്ച് തീരാൻ എത്ര സമയം കാത്തിരിക്കണം എന്നത് മാറ്റാൻ, ‘ക്രമീകരണം’ ആപ്പിലേക്ക് പോയി ‘ആക്സസിബിലിറ്റി’ ടാപ്പ് ചെയ്യൂ. തുടർന്ന് Siri ടാപ്പ് ചെയ്ത് ‘Siri പോസ് സമയം’ എന്നതിന് താഴെ ‘ഡിഫോൾട്ട്’, ദൈർഘ്യമേറിയത് അല്ലെങ്കിൽ ഏറ്റവും ദൈർഘ്യമേറിയത് തിരഞ്ഞെടുക്കൂ.

നിങ്ങൾ ഒരു ബട്ടൺ ഉപയോഗിച്ച് Siri സജീവമാക്കുകയും iPad നിശബ്ദമാക്കുകയും ചെയ്യുമ്പോൾ Siri നിശബ്ദമായി പ്രതികരിക്കുന്നു. നിങ്ങളുടെ വോയ്സ് ഉപയോഗിച്ച് Siri സജീവമാക്കുമ്പോൾ, Siri ഉച്ചത്തിൽ പ്രതികരിക്കുന്നു. ഈ സവിശേഷത മാറ്റാൻ, Siri എങ്ങനെ പ്രതികരിക്കുന്നുവെന്ന് മാറ്റൂ കാണൂ.

പിന്തുണയ്ക്കുന്ന AirPods-ൽ ഒരു ടച്ച് ഉപയോഗിച്ച് നിങ്ങൾക്ക് Siri സജീവമാക്കാം. AirPods യൂസർ ഗൈഡിൽSiri സജ്ജീകരിക്കൂ എന്നത് കാണൂ.

നുറുങ്ങ്: ‘Siri’ അല്ലെങ്കിൽ ‘Hey Siri’ എന്നിവയോട് പ്രതികരിക്കുന്നതിൽ നിന്ന് iPad-നെ തടയാൻ, നിങ്ങളുടെ iPad-ന്റെ മുൻവശം താഴേക്ക് അഭിമുഖമാക്കി വയ്ക്കൂ, അല്ലെങ്കിൽ ക്രമീകരണം ആപ്പിലേക്ക് പോയി Siri (അല്ലെങ്കിൽ Apple Intelligence-ഉം Siri-യും) ടാപ്പ് ചെയ്യൂ, Siri-യോട് സംസാരിക്കൂ (അല്ലെങ്കിൽ Siri-യോട് സംസാരിക്കുകയും ടൈപ്പ് ചെയ്യുകയും ചെയ്യൂ) ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഓഫാക്കൂ’ തിരഞ്ഞെടുക്കൂ.

തുടരെയുള്ള അഭ്യർഥനകൾ നടത്തൂ

Siri സജീവമാക്കിയ ശേഷം, അത് വീണ്ടും സജീവമാക്കാതെ നിങ്ങൾക്ക് ഫോളോ-അപ്പ് അഭ്യർഥനകൾ നടത്താം. (ചില രാജ്യങ്ങളിലോ പ്രദേശങ്ങളിലോ പിന്തുണയ്ക്കുന്ന iPad മോഡലുകളിൽ ലഭ്യമാണ്.)

  1. Siri സജീവമാക്കൂ, തുടർന്ന് ഒരു അഭ്യർഥന നടത്തൂ.

  2. നിങ്ങൾ അഭ്യർഥിച്ചതിന് തൊട്ടുപിന്നാലെ, മറ്റൊന്ന് നടത്തൂ.

    ഉദാഹരണത്തിന് 'Hey Siri, what’s the weather like in San Francisco? What about Cupertino?’ എന്ന് പറയൂ

ഒരു അഭ്യർഥന ഓവർറൈഡ് ചെയ്യാൻ, Siri സംസാരിക്കുമ്പോൾ Siri-യെ തടസപ്പെടുത്തൂ.

Siri നിങ്ങളെ തെറ്റിദ്ധരിച്ചാൽ ഒരു തിരുത്തൽ വരുത്തൂ

  • തുടരെയുള്ള അഭ്യർഥനകൾ നടത്തുമ്പോൾ: മറ്റൊരു വിധത്തിൽ നിങ്ങളുടെ അഭ്യർത്ഥന ആവർത്തിക്കൂ.

  • നിങ്ങൾ തുടരെയുള്ള അഭ്യർഥനകൾ നടത്തുന്നില്ലെങ്കിൽ: ‘കേൾക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് മറ്റൊരു വിധത്തിൽ നിങ്ങളുടെ അഭ്യർഥന ആവർത്തിക്കൂ.

  • നിങ്ങളുടെ അഭ്യർഥനയുടെ ഒരു ഭാഗം സ്പെൽ ഔട്ട് ചെയ്യാൻ: ‘കേൾക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് Siri ക്ക് മനസ്സിലാകാത്ത ഏതെങ്കിലും വാക്കുകൾ സ്പെൽ ഔട്ട് ചെയ്തുകൊണ്ട് നിങ്ങളുടെ അഭ്യർഥന ആവർത്തിക്കൂ. ഉദാഹരണത്തിന്, ‘Call’ എന്ന് പറയൂ, തുടർന്ന് വ്യക്തിയുടെ പേര് സ്പെൽ ചെയ്യൂ.

  • ഒരു സന്ദേശം അയയ്ക്കുന്നതിന് മുമ്പ് അത് മാറ്റാൻ: ’Change it.’ എന്ന് പറയൂ

  • നിങ്ങളുടെ അഭ്യർഥന ടെക്സ്റ്റ് ഉപയോഗിച്ച് എഡിറ്റ് ചെയ്യാൻ: നിങ്ങളുടെ അഭ്യർഥന സ്ക്രീനിൽ കാണുന്നുവെങ്കിൽ, നിങ്ങൾക്കത് എഡിറ്റ് ചെയ്യാം. അഭ്യർഥന ടാപ്പ് ചെയ്യൂ, തുടർന്ന് ഓൺസ്ക്രീൻ കീബോർഡ് ഉപയോഗിക്കൂ.

നുറുങ്ങ്: Siri വീണ്ടും സജീവമാക്കാതെ നിങ്ങളുടെ അഭ്യർഥന ശരിയാക്കാൻ, യഥാർഥ അഭ്യർഥനയ്ക്ക് തൊട്ടുപിന്നാലെ ശരിയാക്കിയ അഭ്യർഥന നടത്തൂ. (ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും പിന്തുണയ്ക്കുന്ന iPad മോഡലുകളിൽ ലഭ്യമാണ്.)

Siri-യോട് സംസാരിക്കുന്നതിനുപകരം ടൈപ്പ് ചെയ്യാൻ

നിങ്ങൾ Apple Intelligence ഓണാക്കിയിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ആക്സസബിലിറ്റി ക്രമീകരണങ്ങളിൽ ‘Siri-യോട് ടൈപ്പ് ചെയ്യൂ’ ഓണാക്കാം.

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആക്സസബിലിറ്റി’ ടാപ്പ് ചെയ്ത് Siri ടാപ്പ് ചെയ്യൂ, തുടർന്ന് ‘Siri-യോട് ടാപ്പ് ചെയ്യൂ’ ഓണാക്കൂ.

  3. ഒരു അഭ്യർഥന ടൈപ്പ് ചെയ്യാൻ, Siri സജീവമാക്കൂ, തുടർന്ന് ഒരു ചോദ്യം ചോദിക്കാനോ ഒരു അഭ്യർഥന നടത്താനോ കീബോർഡും ടെക്സ്റ്റ് ഫീൽഡും ഉപയോഗിക്കൂ.

കുറിപ്പ്: Apple Intelligence ഉപയോഗിച്ച് Siri-യോട് ടൈപ്പ് ചെയ്യാൻ, Siri-യോട് ടൈപ്പ് ചെയ്ത് സംസാരിക്കൂ കാണൂ.

Siri ഓഫാക്കൂ

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. Siri (അല്ലെങ്കിൽ Apple Intelligence & Siri) ടാപ്പ് ചെയ്യൂ, തുടർന്ന് ‘Siri-യോട് സംസാരിക്കൂ’ (അല്ലെങ്കിൽ Siri-യോട് സംസാരിക്കുകയും അതിലേക്ക് ടൈപ്പ് ചെയ്യുകയും ചെയ്യൂ’ ടാപ്പ് ചെയ്യൂ).

  3. ‘ഓഫാക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് Siri-ക്കായി ‘ടോപ്പ് ബട്ടൺ അമർത്തൂ’ ഓഫാക്കൂ.

    കുറിപ്പ്: ചില ഭാഷകളിലും പ്രദേശങ്ങളിലും പിന്തുണയ്ക്കുന്ന iPad മോഡലുകളിൽ ‘Siri’ എന്ന് മാത്രം പറയാനുള്ള ഓപ്ഷൻ ലഭ്യമാണ്.

Siri നിങ്ങളുടെ iPad-ൽ പ്രതീക്ഷിച്ചതുപോലെ പ്രവർത്തിക്കുന്നില്ലെങ്കിൽ, Siri നിങ്ങളുടെ iPhone-ലോ iPad-ലോ പ്രവർത്തിക്കുന്നില്ലെങ്കിൽ എന്ന ‘Apple പിന്തുണ’ ലേഖനം കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.