ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ സ്മാർട്ട് ഫോൾഡറുകൾ ഉപയോഗിച്ച് നിങ്ങളുടെ കുറിപ്പുകൾ ഓർഗനൈസ് ചെയ്യൂ

കുറിപ്പുകൾ ആപ്പിൽ, സ്മാർട്ട് ഫോൾഡറുകൾ ഉപയോഗിച്ച് ഫോൾഡറുകളിലുടനീളം നിങ്ങളുടെ കുറിപ്പുകൾ എളുപ്പത്തിൽ തിരയാനും ഫിൽട്ടർ ചെയ്യാനും കഴിയും.

ഒരു സ്മാർട്ട് ഫോൾഡർ സൃഷ്ടിക്കാൻ

  1. നിങ്ങളുടെ iPad-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. ‘പുതിയ ഫോൾഡർ’ ബട്ടൺ ടാപ്പ് ചെയ്യൂ, ഒരു അക്കൗണ്ട് തിരഞ്ഞെടുക്കൂ (നിങ്ങൾക്ക് ഒന്നിലധികം ഉണ്ടെങ്കിൽ), ഒരു പേര് നൽകൂ, എന്നിട്ട് ‘സ്മാർട്ട് ഫോൾഡറാക്കി മാറ്റൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

  3. ഒന്നോ അതിലധികമോ ഫിൽട്ടറുകൾ തിരഞ്ഞെടുക്കൂ, എന്നിട്ട് സെലക്റ്റ് ചെയ്ത ഏതെങ്കിലും അല്ലെങ്കിൽ എല്ലാ ഫിൽട്ടറുകളുമായും പൊരുത്തപ്പെടുന്ന കുറിപ്പുകൾ ഉൾപ്പെടുത്താൻ തിരഞ്ഞെടുക്കൂ. ടാഗുകൾ, തീയതികൾ, പരാമർശങ്ങൾ എന്നിവയും മറ്റും ഉപയോഗിച്ച് നിങ്ങൾക്ക് ഫിൽട്ടർ ചെയ്യാം.

ടാഗ് ചെയ്ത കുറിപ്പുകളുടെ ലിസ്റ്റ് കാണുമ്പോൾ നിങ്ങൾക്ക് ഒരു സ്മാർട്ട് ഫോൾഡർ സൃഷ്ടിക്കാനും കഴിയും; ഒന്നോ അതിലധികമോ ടാഗുകളിൽ ടാപ്പ് ചെയ്യൂ, ‘ഫോൾഡർ പ്രവർത്തനങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് സ്മാർട്ട് ഫോൾഡർ സൃഷ്ടിക്കൂ ടാപ്പ് ചെയ്യൂ.

ഒരു ഫോൾഡറിനെ സ്മാർട്ട് ഫോൾഡറിലേക്ക് പരിവർത്തനം ചെയ്യൂ

നിങ്ങൾ പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്ന ഫോൾഡർ കാണുമ്പോൾ, ‘ഫോൾഡർ പ്രവർത്തനങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്മാർട്ട് ഫോൾഡറിലേക്ക് പരിവർത്തനം ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

നിങ്ങൾ ഒരു ഫോൾഡർ പരിവർത്തനം ചെയ്യുമ്പോൾ, അതിലെ കുറിപ്പുകൾ ‘കുറിപ്പുകൾ’ ഫോൾഡറിലേക്ക് നീക്കപ്പെടുകയും സ്മാർട്ട് ഫോൾഡറിന്റെ പേരിനൊപ്പം ടാഗ് ചെയ്യപ്പെടുകയും ചെയ്യും.

കുറിപ്പ്: ഒരു പങ്കിട്ട ഫോൾഡർ, സബ്ഫോൾഡറുള്ള ഒരു ഫോൾഡർ, ലോക്ക് ചെയ്ത കുറിപ്പുകൾ അടങ്ങിയ ഫോൾഡർ എന്നിവ നിങ്ങൾക്ക് പരിവർത്തനം ചെയ്യാനാവില്ല.

ഒരു സ്മാർട്ട് ഫോൾഡർ എഡിറ്റ് ചെയ്യൂ അല്ലെങ്കിൽ ഡിലീറ്റ് ചെയ്യൂ

താഴെപ്പറയുന്നവയിൽ ഏതെങ്കിലുമൊന്ന് ചെയ്യൂ:

  • ഫോൾഡറുകളുടെ ലിസ്റ്റിൽ, ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, ഫോൾഡറുകൾ ചേർക്കാനും നീക്കാനും പേരുമാറ്റാനും ഡിലീറ്റ് ചെയ്യാനും ‘ഫോൾഡർ പ്രവർത്തനങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

  • ഒരു സ്മാർട്ട് ഫോൾഡർ തൊട്ടുപിടിക്കൂ, തുടർന്ന് പേരോ ഫിൽട്ടറുകളോ മാറ്റാനോ ഡിലീറ്റ് ചെയ്യാനോ ‘സ്മാർട്ട് ഫോൾഡർ എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.