ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-നൊപ്പം Apple Pencil (ഒന്നാം ജനറേഷൻ) ജോഡിയാക്കുകയും ചാർജ് ചെയ്യുകയും ചെയ്യൂ

നിങ്ങളുടെ അനുയോജ്യമായ iPad-ലെ Lightning അല്ലെങ്കിൽ USB-C കണക്റ്ററിലേക്ക് പ്ലഗ് ഇൻ ചെയ്തുകൊണ്ട് നിങ്ങൾക്ക് Apple Pencil(ഒന്നാം ജനറേഷൻ) ജോഡിയാക്കുകയും ചാർജ് ചെയ്യുകയും ചെയ്യാം.

Apple Pencil (ഒന്നാം ജനറേഷൻ).

ഹോം ബട്ടൺ ഉള്ള ഒരു iPad-ൽ Apple Pencil (ഒന്നാം ജനറേഷൻ) ജോഡിയാക്കുകയും ചാർജ് ചെയ്യുകയും ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ Lightning കണക്റ്ററിലേക്ക് ക്യാപ് നീക്കം ചെയ്ത് Apple Pencil പ്ലഗ് ചെയ്യൂ.

    iPad-ലെ Lightning കണക്റ്ററിലേക്ക് പ്ലഗ് ചെയ്യുന്ന എൻഡ് വെളിപ്പെടുത്തുന്ന ക്യാപ് നീക്കം ചെയ്ത Apple Pencil (ഒന്നാം ജനറേഷൻ).
  2. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • Apple Pencil ജോഡിയാക്കാൻ: ‘ജോഡിയാക്കൽ’ ബട്ടൺ ദൃശ്യമാകുമ്പോൾ അതിൽ ടാപ്പ് ചെയ്യൂ.

      നിങ്ങൾ Apple Pencil ജോഡിയാക്കിയ ശേഷം, iPad-ൽ നിന്ന് അത് അൺപ്ലഗ് ചെയ്യൂ. നിങ്ങളുടെ iPad റീസ്റ്റാർട്ട് ചെയ്യുകയോ Bluetooth® ഓഫാക്കുകയോ മറ്റൊരു iPad-മായി ജോഡിയാക്കുകയോ ചെയ്യുന്നതുവരെ Apple Pencil ജോഡിയായി തുടരും. നിങ്ങൾ അത് ഉപയോഗിക്കാൻ തയ്യാറാകുമ്പോൾ Apple Pencil വീണ്ടും ജോഡിയാക്കൂ.

    • Apple Pencil ചാർജ് ചെയ്യാൻ: Apple Pencil നിങ്ങളുടെ iPad-ൽ പ്ലഗ് ഇൻ ചെയ്യുമ്പോൾ ചാർജ് ചെയ്യുന്നു.

      നിങ്ങളുടെ പെൻസിൽ ഒരു Apple Pencil ചാർജിങ് അഡാപ്റ്ററോടൊപ്പം വന്നതാണെങ്കിൽ, നിങ്ങളുടെ iPad-നൊപ്പം വന്ന Lightning കേബിളും പവർ അഡാപ്റ്ററും ഉപയോഗിച്ചും നിങ്ങൾക്കത് ചാർജ് ചെയ്യാം.

iPad (പത്താം ജനറേഷൻ), iPad (A16) എന്നിവയുമായി Apple Pencil ജോഡിയാക്കി ചാർജ് ചെയ്യൂ

  1. Apple Pencil അഡാപ്റ്ററിന്റെ USB-C-യിലേക്ക് ക്യാപ് നീക്കം ചെയ്ത് Apple Pencil പ്ലഗ് ചെയ്യൂ.

  2. നിങ്ങളുടെ iPad-നൊപ്പം വന്ന USB-C ചാർജ് കേബിൾ ഉപയോഗിച്ച് അഡാപ്റ്ററിന്റെ മറുവശം നിങ്ങളുടെ iPad-ലേക്ക് കണക്റ്റ് ചെയ്യൂ.

    Apple Pencil അഡാപ്റ്ററിന്റെ USB-C-യിലേക്ക് Apple Pencil (ഒന്നാം ജനറേഷൻ) കണക്റ്റ് ചെയ്തു. അഡാപ്റ്ററിന്റെ മറ്റേ അറ്റം ഒരു USB-C ചാർജ് കേബിളിലേക്ക് കണക്റ്റ് ചെയ്തിട്ടുണ്ട്.
  3. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • Apple Pencil ജോഡിയാക്കാൻ: ‘ജോഡിയാക്കൽ’ ബട്ടൺ ദൃശ്യമാകുമ്പോൾ അതിൽ ടാപ്പ് ചെയ്യൂ.

      Apple Pencil ജോഡിയാക്കിയ ശേഷം iPad-ൽ നിന്ന് അത് അൺപ്ലഗ് ചെയ്യൂ. നിങ്ങളുടെ iPad റീസ്റ്റാർട്ട് ചെയ്യുകയോ Bluetooth ഓഫാക്കുകയോ മറ്റൊരു iPad-മായി ജോഡിയാക്കുകയോ ചെയ്യുന്നതുവരെ Apple Pencil ജോഡിയായി തുടരും. Apple Pencil ഉപയോഗിക്കാൻ നിങ്ങൾ തയ്യാറാകുമ്പോൾ അത് വീണ്ടും ജോഡിയാക്കൂ.

    • Apple Pencil ചാർജ് ചെയ്യാൻ: Apple Pencil നിങ്ങളുടെ iPad-ൽ പ്ലഗ് ഇൻ ചെയ്യുമ്പോൾ ചാർജ് ചെയ്യുന്നു.

നുറുങ്ങ്: നിങ്ങളുടെ iPad-നൊപ്പം വന്ന USB-C ചാർജ് കേബിളും പവർ അഡാപ്റ്ററും ഉപയോഗിച്ചും നിങ്ങൾക്ക് Apple Pencil ചാർജ് ചെയ്യാനാകും.

Apple Pencil-ന്റെ ബാറ്ററി ലെവൽ പരിശോധിക്കൂ

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.