ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ ( Wi-Fi + Cellular മോഡലുകൾ) മൊബൈൽ സേവനം സജ്ജീകരിക്കൂ

നിങ്ങൾക്ക് Wi-Fi + Cellular മോഡൽ ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു മൊബൈൽ ഡാറ്റ പ്ലാനിനായി സൈൻ അപ്പ് ചെയ്യാം. നിങ്ങൾ ഒരു Wi-Fi നെറ്റ്‌വർക്കിൽ നിന്ന് അകലെയായിരിക്കുമ്പോൾ ഇന്റർനെറ്റുമായി കണക്റ്റ് ആയിരിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.

മൊബൈൽ കണക്ഷന് ഒരു സിമ്മും നെറ്റ്‌വർക്ക് ദാതാവിൽ നിന്നുള്ള വയർലെസ് ഡാറ്റ പ്ലാനും ആവശ്യമാണ്. iPad താഴെപ്പറയുന്ന തരത്തിലുള്ള സിം പിന്തുണയ്ക്കുന്നു:

ചില iPad മോഡലുകൾക്ക് 5G നെറ്റ്‌വർക്കുകളിലേക്ക് കണക്റ്റ് ചെയ്യാനാകും. നിങ്ങളുടെ iPad-ൽ 5G ഉപയോഗിക്കൂ എന്ന Apple പിന്തുണ ലേഖനം കാണൂ.

Apple സിം ഉപയോഗിച്ച് മൊബൈൽ സേവനം മാനേജ് ചെയ്യുന്നതിനെ കുറിച്ചുള്ള വിവരങ്ങൾക്ക് നിങ്ങളുടെ Wi-Fi + Cellular ഡാറ്റ മോഡൽ iPad-ൽ മൊബൈൽ ഡാറ്റ സജ്ജീകരിക്കൂ എന്ന Apple പിന്തുണ ലേഖനം കാണൂ.

ഇ-സിം സജ്ജീകരിക്കൂ

ഇ-സിം പിന്തുണയ്ക്കുന്ന മോഡലുകളിൽ, നിങ്ങളുടെ iPad-ൽ നിന്ന് നിങ്ങൾക്ക് മൊബൈൽ സേവനം സജീവമാക്കാം. iPad ഉപയോഗിച്ച് വിദേശ യാത്ര ചെയ്യാനും നിങ്ങൾ സന്ദർശിക്കുന്ന രാജ്യത്തോ പ്രദേശത്തോ ഉള്ള ഒരു പ്രാദേശിക നെറ്റ്‌വർക്ക് ദാതാവുമായുള്ള മൊബൈൽ സേവനത്തിനായി സൈൻ അപ്പ് ചെയ്യാനും നിങ്ങൾക്ക് കഴിഞ്ഞേക്കാം.

കുറിപ്പ്: ഇ-സിം എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല, എല്ലാ നെറ്റ്‌വർക്ക് ദാതാക്കളും പിന്തുണയ്ക്കുന്നുമില്ല.

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘മൊബൈൽ ഡാറ്റ’ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെ പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • നിങ്ങളുടെ iPad-ൽ ആദ്യത്തെ മൊബൈൽ പ്ലാൻ സജ്ജീകരിക്കാൻ: ഒരു നെറ്റ്‌വർക്ക് ദാതാവിനെ സെലക്റ്റ് ചെയ്തതിന് ശേഷം സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

    • മറ്റൊരു മൊബൈൽ പ്ലാൻ ചേർക്കാൻ: ഒരു പുതിയ പ്ലാൻ ചേർക്കൂ ടാപ്പ് ചെയ്യൂ.

    • ഒരു നെറ്റ്‌വർക്ക് ദാതാവ് നൽകുന്ന ഒരു QR കോഡ് സ്കാൻ ചെയ്യാൻ: ‘മറ്റുളളവ’ ടാപ്പ് ചെയ്തതിന് ശേഷം ഫ്രെയിമിൽ നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവ് നൽകിയ QR കോഡ് ദൃശ്യമാകുന്ന വിധത്തിൽ iPad പിടിക്കൂ അല്ലെങ്കിൽ വിശദാംശങ്ങൾ മാനുവലായി നൽകൂ. നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവ് നൽകുന്ന ഒരു സ്ഥിരീകരണ കോഡ് നൽകാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.

  3. നിങ്ങളുടെ പ്ലാനിന്റെ സ്റ്റാറ്റസ് മാറ്റാനോ പരിശോധിക്കാനോ, ക്രമീകരണം > മൊബൈൽ ഡാറ്റ എന്നതിലേക്ക് പോകൂ.

അല്ലെങ്കിൽ, നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിന്റെ ആപ്പ് വഴി (പിന്തുണയ്ക്കുന്നുണ്ടെങ്കിൽ) നിങ്ങളുടെ മൊബൈൽ പ്ലാൻ സജീവമാക്കാം. App Store-ലേക്ക് പോയി, നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിന്റെ ആപ്പ് ഡൗൺലോഡ് ചെയ്തതിന് ശേഷം ഒരു മൊബൈൽ പ്ലാൻ വാങ്ങാൻ ആപ്പ് ഉപയോഗിക്കൂ.

നിങ്ങളുടെ iPad-ൽ നിങ്ങൾക്ക് ഒന്നിലധികം ഇ-സിം സ്റ്റോർ ചെയ്യാം, എന്നാൽ ഒരു സമയത്ത് ഒരു ഇ-സിം മാത്രമേ നിങ്ങൾക്ക് ഉപയോഗിക്കാനാകൂ. മറ്റൊരു ഇ-സിമ്മിലേക്ക് സ്വിച്ച് ചെയ്യാൻ, ക്രമീകരണം > മൊബൈൽ ഡാറ്റ എന്നതിലേക്ക് പോയതിന് ശേഷം നിങ്ങൾക്ക് ഉപയോഗിക്കേണ്ട പ്ലാൻ ടാപ്പ് ചെയ്യൂ (‘സിമ്മുകൾ’ക്ക് താഴെ).

ഒരു ഫിസിക്കൽ സിം ഇൻസ്റ്റോൾ ചെയ്യൂ

ഫിസിക്കൽ സിം പിന്തുണയ്ക്കുന്ന മോഡലുകൾക്കായി, ഒരു നെറ്റ്‌വർക്ക് ദാതാവിൽ നിന്ന് നിങ്ങൾക്ക് ഒരു നാനോ സിം കാർഡ് ലഭിക്കും.

  1. ട്രേ ഇജക്റ്റ് ചെയ്യാൻ സിം ട്രേയുടെ ചെറിയ ദ്വാരത്തിൽ ഒരു പേപ്പർ ക്ലിപ്പോ സിം ഇജക്റ്റ് ടൂളോ (ഇതിൽ ഉൾപ്പെടുന്നില്ല) ഇൻസേർട്ട് ചെയ്തതിന് ശേഷം iPad-ലേക്ക് പുഷ് ചെയ്യൂ.

    ട്രേ ഇജക്റ്റ് ചെയ്യാനും നീക്കം ചെയ്യാനും iPad-ന്റെ ഇടതുവശത്തുള്ള സിം ട്രേയുടെ ചെറിയ ദ്വാരത്തിൽ ഒരു പേപ്പർ ക്ലിപ്പ് അല്ലെങ്കിൽ സിം ഇജക്റ്റ് ടൂൾ ഇൻസേർട്ട് ചെയ്യുന്നു.

    കുറിപ്പ്: സിം ട്രേയുടെ ആകൃതിയും ഓറിയന്റേഷനും iPad മോഡലിനെയും നിങ്ങളുടെ രാജ്യത്തെയോ പ്രദേശത്തെയോ ആശ്രയിച്ചിരിക്കുന്നു.

  2. iPad-ൽ നിന്ന് ട്രേ നീക്കം ചെയ്യൂ.

  3. സിം ട്രേയിൽ വയ്ക്കൂ. കോണാകൃതിയിലുള്ള മൂല ശരിയായ ഓറിയന്റേഷൻ നിർണയിക്കുന്നു.

    ട്രേ ഇജക്റ്റ് ചെയ്യാനും നീക്കം ചെയ്യാനും iPad-ന്റെ ഇടതുവശത്തുള്ള സിം ട്രേയുടെ ചെറിയ ദ്വാരത്തിൽ ഒരു പേപ്പർ ക്ലിപ്പ് അല്ലെങ്കിൽ സിം ഇജക്റ്റ് ടൂൾ ഇൻസേർട്ട് ചെയ്യുന്നു.
  4. ട്രേ തിരികെ iPad-ലേക്ക് തന്നെ ഇൻസേർട്ട് ചെയ്യൂ.

  5. നിങ്ങൾ മുൻപ് സിമ്മിൽ ഒരു പിൻ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, നിർദേശം ലഭിക്കുമ്പോൾ പിൻ ശ്രദ്ധാപൂർവ്വം നൽകൂ.

    മുന്നറിയിപ്പ്: സിം പിൻ ഒരിക്കലും ഊഹിക്കാൻ ശ്രമിക്കരുത്. ഒരു അസാധുവായ ഊഹം നിങ്ങളുടെ സിം എന്നെന്നേക്കുമായി ലോക്ക് ചെയ്തേക്കാം, മാത്രമല്ല ഒരു പുതിയ സിം ലഭിക്കുന്നതുവരെ നിങ്ങളുടെ നെറ്റ്‌വർക്ക് ദാതാവിലൂടെ മൊബൈൽ ഡാറ്റ ഉപയോഗിക്കാൻ കഴിയുകയുമില്ല. നിങ്ങളുടെ iPhone-നോ iPad-നോ വേണ്ടി ഒരു സിം പിൻ ഉപയോഗിക്കൂ എന്ന Apple പിന്തുണ ലേഖനം കാണൂ.

നിങ്ങളുടെ മൊബൈൽ ഡാറ്റ സേവനം മാനേജ് ചെയ്യാൻ

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ‘മൊബൈൽ ഡാറ്റ’ ടാപ്പ് ചെയ്തതിന് ശേഷം താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • എല്ലാ ഡാറ്റയും Wi-Fi-ലേക്ക് പരിമിതപ്പെടുത്താൻ: മൊബൈൽ ഡാറ്റ ഓഫ് ചെയ്യൂ.

    • 5G, LTE അല്ലെങ്കിൽ റോമിങ് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യാൻ: മൊബൈൽ ഡാറ്റ ഓപ്ഷനുകൾ ടാപ്പ് ചെയ്യൂ.

    • പേഴ്സണൽ ഹോട്ട്സ്പോട്ട് ഓണാക്കാൻ: ‘പേഴ്സണൽ ഹോട്ട്സ്പോട്ട് സജ്ജീകരിക്കൂ’ (ചില നെറ്റ്‌വർക്ക് ദാതാക്കളിൽ നിന്നും ലഭ്യമാണ്) ടാപ്പ് ചെയ്തതിന് ശേഷം സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

    • നിങ്ങളുടെ മൊബൈൽ അക്കൗണ്ട് മാനേജ് ചെയ്യാൻ: ‘[അക്കൗണ്ടിന്റെ പേര്]’ അല്ലെങ്കിൽ ‘നെറ്റ്‌വർക്ക് ദാതാവ് സേവനങ്ങൾ’ ‘മാനേജ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ മൊബൈൽ ഡാറ്റ ഉപയോഗം മാനേജ് ചെയ്യുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് മൊബൈൽ ഡാറ്റ ക്രമീകരണം കാണൂ അല്ലെങ്കിൽ മാറ്റൂ എന്നത് കാണൂ.

പ്രധാനപ്പെട്ടത്: മൊബൈൽ സേവനങ്ങൾ GSM നെറ്റ്‌വർക്കുകളിലൂടെ ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് ഒരു ഇ-സിം അല്ലെങ്കിൽ മൂന്നാം കക്ഷി സിം ആവശ്യമാണ്. മൊബൈൽ സേവനങ്ങൾ CDMA നെറ്റ്‌വർക്കുകളിലൂടെ ഉപയോഗിക്കുമ്പോൾ, നിങ്ങൾക്ക് ഒരു മൂന്നാം കക്ഷി സിം ആവശ്യമാണ്. നിങ്ങളുടെ iPad നിങ്ങളുടെ വയർലെസ് സേവന ദാതാവിന്റെ പോളിസികൾക്ക് വിധേയമാണ്, ആവശ്യമായ ഏതെങ്കിലും മിനിമം സേവന കരാർ അവസാനിച്ചതിനുശേഷവും അതിൽ സേവന ദാതാക്കളെ മാറ്റുന്നതിനും റോമിങ്ങിനുമുള്ള നിയന്ത്രണങ്ങൾ ഉൾപ്പെട്ടേക്കാം. കൂടുതൽ വിശദാംശങ്ങൾക്ക് നിങ്ങളുടെ വയർലെസ് സേവന ദാതാവിനെ ബന്ധപ്പെടൂ. മൊബൈൽ സേവന ശേഷികളുടെ ലഭ്യത വയർലെസ് നെറ്റ്‌വർക്കിനെയും നിങ്ങളുടെ iPad മോഡലിനെയും നിങ്ങളുടെ ലൊക്കേഷനെയും ആശ്രയിച്ചിരിക്കുന്നു.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.