ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ആപ്പുകൾക്കിടയിൽ സ്വിച്ച് ചെയ്യൂ

ഒരു ആപ്പിൽ നിന്നോ വിൻഡോയിൽ നിന്നോ മറ്റൊന്നിലേക്ക് പെട്ടെന്ന് മാറാൻ നിങ്ങൾക്ക് Dock, Exposé അല്ലെങ്കിൽ ഒരു ആംഗ്യം എന്നിവ ഉപയോഗിക്കാം. നിങ്ങൾ തിരികെ സ്വിച്ച് ചെയ്യുമ്പോൾ, നിങ്ങൾ നിർത്തിയിടത്ത് നിന്ന് നേരെ തുടരാം.

Dock-ൽ നിന്ന് ഒരു ആപ്പ് തുറക്കൂ

Dock വെളിപ്പെടുത്താവുന്നത്ര സ്ക്രീനിന്റെ താഴത്തെ അറ്റത്ത് നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ തുറക്കാൻ ആഗ്രഹിക്കുന്ന ആപ്പ് ടാപ്പ് ചെയ്യൂ.

പ്രിയപ്പെട്ട ആപ്പുകൾ Dock-ന്റെ ഇടതുവശത്തും നിങ്ങളുടെ iPad-ൽ അടുത്തിടെ തുറന്നതും, നിങ്ങളുടെ സമീപത്തുള്ള iPhone-ൽ അല്ലെങ്കിൽ Mac-ൽ നിങ്ങൾ അടുത്തിടെ തുറന്നതുമായ നിർദേശിക്കപ്പെട്ട ആപ്പുകൾ വലത് വശത്തും ദൃശ്യമാകുന്നു. Dock-ലെ വലത്തേ അറ്റത്തുള്ള ഐക്കൺ ആപ്പ് ലൈബ്രറി തുറക്കുന്നു.

നിങ്ങൾക്ക് ഫയലുകൾ ആപ്പിൽ നിന്ന് ഫോൾഡറുകൾ Dock-ലേക്ക് മാറ്റാനും അവ വേഗത്തിൽ തുറക്കാനും കഴിയും. 'ഫയൽസി'ൽ ഫയലുകളും ഫോൾഡറുകളും പരിഷ്കരിക്കൂ എന്നത് കാണൂ.

ഇടത് വശത്ത് ഏഴ് പ്രിയപ്പെട്ട ആപ്പുകളും വലത് വശത്ത് മൂന്ന് നിർദേശിക്കപ്പെട്ട ആപ്പുകളും കാണിക്കുന്ന Dock ഉള്ള ഹോം സ്ക്രീൻ. Dock-ലെ വലത്തേ അറ്റത്തുള്ള ഐക്കൺ ആപ്പ് ലൈബ്രറി തുറക്കുന്നു.

Exposé ഉപയോഗിച്ച് ആപ്പുകൾ കാണുകയും അവയ്ക്കിടയിൽ സ്വിച്ച് ചെയ്യുകയും ചെയ്യൂ

Exposé നിങ്ങളുടെ തുറന്ന ആപ്പുകളും വിൻഡോകളും ഡിസ്പ്ലേ ചെയ്യുകയും അവയ്ക്കിടയിൽ സ്വിച്ച് ചെയ്യാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.

  1. സ്ക്രീനിന്റെ താഴെ നിന്ന് മുകളിലേക്ക് സ്വൈപ്പ് ചെയ്ത്, സ്ക്രീനിന്റെ മധ്യത്തിൽ താൽക്കാലികമായി നിർത്തിയതിന് ശേഷം നിങ്ങളുടെ വിരൽ ഉയർത്തൂ.

    സമീപകാലത്ത് ഉപയോഗിച്ച ഒന്നിലധികം ആപ്പുകൾ കാണിക്കുന്ന Exposé.
  2. തുറന്ന ആപ്പുകൾ ബ്രൗസ് ചെയ്യാൻ വലത്തോട്ടോ ഇടത്തോട്ടോ സ്വൈപ്പ് ചെയ്യൂ.

    നിങ്ങൾ ഒരേ സ്ക്രീനിൽ ഒന്നിലധികം വിൻഡോകളിൽ പ്രവർത്തിക്കുകയാണെങ്കിൽ, ആ വിൻഡോകൾ വലതുവശത്ത് ദൃശ്യമാകും. മറ്റ് തുറന്ന ആപ്പുകൾ ഇടതുവശത്ത് ദൃശ്യമാകും.

  3. ഒരു ആപ്പ് വിൻഡോ തുറക്കാൻ അതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.