ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

സമീപത്തുള്ള Apple ഡിവൈസുകളിലേക്ക് ഇനങ്ങൾ അയയ്ക്കാൻ iPad-ൽ AirDrop ഉപയോഗിക്കൂ

AirDrop ഉപയോഗിച്ച്, നിങ്ങളുടെ സമീപത്തുള്ള, iPhone, iPad അല്ലെങ്കിൽ Mac എന്നിവയിലേക്ക് ഫോട്ടോകൾ, വീഡിയോകൾ, ഡോക്യുമെന്റുകൾ എന്നിവയും മറ്റും നിങ്ങൾക്ക് വയർലെസായി അയയ്ക്കാം. നിങ്ങളുടെ സ്വന്തം ഡിവൈസുകളിലേക്ക് ഫയലുകൾ അയയ്ക്കാനോ മറ്റുള്ളവരുമായി ഫയലുകൾ പങ്കിടാനോ നിങ്ങൾക്ക് AirDrop ഉപയോഗിക്കാം.

ഒരു iPhone, iPad അല്ലെങ്കിൽ Mac എന്നിവയ്ക്കൊപ്പം നിങ്ങൾക്ക് AirDrop ഉപയോഗിക്കാം.

സുരക്ഷയ്ക്കായി കൈമാറ്റങ്ങൾ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാൽ ഓരോ കൈമാറ്റവും എത്തുമ്പോൾ സ്വീകർത്താവിന് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.

കുറിപ്പ്: AirDrop കൈമാറ്റം ആരംഭിച്ചതിന് ശേഷം നിങ്ങൾ Bluetooth അല്ലെങ്കിൽ Wi-Fi പരിധി വിട്ടുപോവുകയാണെങ്കിൽ, കൈമാറ്റം ഇന്റനെറ്റിലൂടെ തുടരും.

ഒരു iPad-ന് അടുത്തായി ഒരു Mac. iPad-മായി ഒരു ഡോക്യുമെന്റ് പങ്കിടാൻ തയ്യാറായി, Mac ഡെസ്ക്ടോപ്പിൽ AirDrop ഡയലോഗ് തുറന്നിരിക്കുന്നു. iPad iPhone സ്ക്രീനിൽ ഡോക്യുമെന്റ് സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ഒരു അറിയിപ്പുണ്ട്.

നിങ്ങൾ ആരംഭിക്കുന്നതിന് മുൻപ്

താഴെപ്പറയുന്നവ ഉറപ്പാക്കൂ:

  • രണ്ട് ഡിവൈസുകളിലും Wi-Fi, Bluetooth® എന്നിവ ഓൺ ചെയ്തിട്ടുണ്ട്.

  • ഡിവൈസുകൾ പരസ്പരം 30 അടിക്ക് (10 മീറ്റർ) അകത്താണ്.

നിങ്ങൾ ഒരു VPN ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് ചില കണ്ടിന്യൂയിറ്റി ഫീച്ചറുകളെ തടസ്സപ്പെടുത്തിയേക്കാവുന്നതിനാൽ അതിന്റെ കോൺഫിഗറേഷൻ പ്രാദേശിക നെറ്റ്‌വർക്കിങ്ങിനെ തടയുന്നില്ലെന്ന് ഉറപ്പാക്കൂ.

Apple ഡിവൈസുകൾക്കിടയിൽ ഇനങ്ങൾ അയയ്ക്കാൻ നിങ്ങൾക്ക് AirDrop ഉപയോഗിക്കണമെങ്കിൽ, ഇനങ്ങൾ ഓട്ടോമാറ്റിക്കായി സ്വീകരിക്കാനും സേവ് ചെയ്യാനുമായി ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യൂ.

AirDrop ഓൺ ചെയ്യൂ

  • ഒരു iPhone-ൽ അല്ലെങ്കിൽ iPad-ൽ: കൺട്രോൾ സെന്റർ തുറന്ന്, കൺട്രോളിന്റെ മുകളിലെ ഇടത് ഗ്രൂപ്പിൽ തൊട്ടുപിടിച്ചതിന് ശേഷം AirDrop ഐക്കൺ ടാപ്പ് ചെയ്യൂ. നിങ്ങൾക്ക് ആരിൽ നിന്നെല്ലാം ഇനങ്ങൾ സ്വീകരിക്കണമെന്ന് തിരഞ്ഞെടുക്കാൻ ‘കോൺടാക്റ്റുകൾ മാത്രം’ അല്ലെങ്കിൽ ’10 മിനിറ്റ് നേരത്തേക്ക് എല്ലാവർക്കും’ ടാപ്പ് ചെയ്യൂ.

    കുറിപ്പ്: ‘കോൺടാക്റ്റുകൾ മാത്രം’, '10 മിനിറ്റ് നേരത്തേക്ക് എല്ലാവർക്കും’ എന്നീ ഓപ്ഷനുകൾ ഏറ്റവും കുറഞ്ഞ സിസ്റ്റം ആവശ്യകതകതകളുള്ള ഡിവൈസുകളിൽ മാത്രമേ ലഭ്യമാവുകയുള്ളൂ.

  • ഒരു Mac-ൽ: മെനു ബാറിലെ കൺട്രോൾ സെന്റർ സ്റ്റാറ്റസ് മെനു ക്ലിക്ക് ചെയ്തതിന് ശേഷം AirDrop ഐക്കൺ ക്ലിക്ക് ചെയ്യൂ. നീല നിറമാണെങ്കിൽ അത് ഓണാണ്.

    നിങ്ങളിലേക്ക് ആർക്കെല്ലാം ഇനങ്ങൾ അയയ്ക്കാം എന്ന് തിരഞ്ഞെടുക്കാൻ, AirDrop-ന് അടുത്തുള്ള വലത്തേക്കുള്ള അമ്പടയാളം ക്ലിക്ക് ചെയ്തതിന് ശേഷം ‘കോൺടാക്റ്റുകൾ മാത്രം’ അല്ലെങ്കിൽ ‘എല്ലാവരും’ ക്ലിക്ക് ചെയ്യൂ.

ഒരു AirDrop കോഡ് ഉപയോഗിച്ച് ഒരു ഇനം അയയ്ക്കൂ

iOS 26.2, iPadOS 26.2, macOS 26.2, അല്ലെങ്കിൽ അതിന് ശേഷമുള്ളതിൽ, നിങ്ങളുടെ കോൺടാക്റ്റുകളിൽ ഇല്ലാത്ത ആരെങ്കിലും AirDrop ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഇനം അയയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ അയാൾ ഒരു AirDrop കോഡ് ഉപയോഗിക്കണം.

ഇനം സ്വീകരിക്കാൻ നിങ്ങൾ തിരഞ്ഞെടുക്കുകയാണെങ്കിൽ, ‘തുടരൂ’ സെലക്റ്റ് ചെയ്യൂ. AirDrop കോഡ് നിങ്ങളുടെ ഡിവൈസിൽ ദൃശ്യമാകും. നിങ്ങൾ കോഡ് അയച്ചയാളുമായി അത് പങ്കിട്ടതിന് ശേഷം, ആ വ്യക്തി അത് അവരുടെ ഡിവൈസിൽ നൽകിയാൽ ഇനം പങ്കിടപ്പെടും.

നിങ്ങൾക്ക് ആ വ്യക്തിയുമായി മറ്റൊരു AirDrop കോഡ് ഉപയോഗിക്കാതെത്തന്നെ 30 ദിവസത്തേക്ക് AirDrop ഉപയോഗിച്ച് ഇനങ്ങൾ പങ്കിടുകയും സ്വീകരിക്കുകയും ചെയ്യുന്നത് തുടരാം. 30 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് നിങ്ങൾക്ക് ഇനങ്ങൾ പങ്കിടേണ്ടതില്ലെങ്കിൽ, കോൺടാക്റ്റ്സ് ആപ്പിൽ പോയി നിങ്ങളുടെ ‘മറ്റ് അറിയാവുന്നവർ’ ലിസ്റ്റിൽ ആ പ്രേഷകനെ കണ്ടെത്തി ‘ഈ വ്യക്തിയെ മറക്കൂ’ എന്നത് സെലക്റ്റ് ചെയ്യൂ.

AirDrop ഉപയോഗിച്ച് ഒരു ഇനം അയയ്ക്കൂ

AirDrop ഉപയോഗിച്ച് ഒരാൾക്ക് ഒരു ഇനം അയയ്ക്കാൻ, നിങ്ങളും നിങ്ങളുടെ സ്വീകർത്താവും AirDrop ഓൺ ചെയ്തിരിക്കണം.

നിങ്ങൾ കോൺടാക്റ്റിൽ നിന്നുള്ള ഇനങ്ങൾ മാത്രം സ്വീകരിക്കുന്ന ഒരാൾക്ക് ഇനങ്ങൾ അയയ്ക്കുകയാണെങ്കിൽ, നിങ്ങൾ അവരുടെ കോൺടാക്റ്റുകളുടെ ലിസ്റ്റിൽ ഉണ്ടായിരിക്കുകയും നിങ്ങളുടെ കോൺടാക്റ്റ് കാർഡിൽ നിങ്ങളുടെ Apple അക്കൗണ്ട് ഇ-മെയിൽ വിലാസമോ ഫോൺ നമ്പറോ അവർ ഉൾപ്പെടുത്തിയിരിക്കുകയും വേണം.

ശേഷം ഇവയിലേതെങ്കിലും ചെയ്യൂ:

  • ഒരു iPhone-ൽ അല്ലെങ്കിൽ iPad-ൽ: ഇനം തുറന്നതിന് ശേഷം, ‘പങ്കിടൂ’ ഐക്കൺ, പങ്കിടൂ, AirDrop ഐക്കൺ, ‘കൂടുതൽ’ ദീർഘവൃത്ത ബട്ടൺ, അല്ലെങ്കിൽ മറ്റൊരു ബട്ടൺ (ആപ്പിനനുസരിച്ച്) ടാപ്പ് ചെയ്യൂ. AirDrop ഐക്കൺ ടാപ്പ് ചെയ്തതിന് ശേഷം നിങ്ങൾക്ക് പങ്കിടേണ്ട സ്വീകർത്താവിനെ ടാപ്പ് ചെയ്യൂ. നിങ്ങൾ കാണുന്ന സ്വീകർത്താക്കൾ സമീപത്തുള്ളവരും Wi-Fi, Bluetooth എന്നിവ ഓൺ ചെയ്തവരും, നിങ്ങളുടെ ഡിവൈസിൽ നിന്ന് ഫയലുകൾ സ്വീകരിക്കാൻ കഴിയുന്നവരുമാണ്.

  • ഒരു Mac-ൽ: Mac-ൽ ഇനം തുറന്ന്, ടൂൾബാറിലെ ‘പങ്കിടൂ’ ഐക്കൺ ക്ലിക്ക് ചെയ്തതിന് ശേഷം AirDrop ക്ലിക്ക് ചെയ്യൂ. നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന സ്വീകർത്താവിനെ സെലക്റ്റ് ചെയ്യൂ. നിങ്ങൾ കാണുന്ന സ്വീകർത്താക്കൾ സമീപത്തുള്ളവരും Wi-Fi, Bluetooth എന്നിവ ഓൺ ചെയ്തവരും, നിങ്ങളുടെ ഡിവൈസിൽ നിന്ന് ഫയലുകൾ സ്വീകരിക്കാൻ കഴിയുന്നവരുമാണ്.

    നുറുങ്ങ്: Finder-ലെ AirDrop ഉപയോഗിച്ചും നിങ്ങൾക്ക് ഇനങ്ങൾ പങ്കിടാം. ഒരു Finder വിൻഡോ തുറക്കാൻ, Dock-ലെ Finder ഐക്കൺ ക്ലിക്ക് ചെയ്യൂ. സൈഡ്ബാറിലെ AirDrop-ൽ ക്ലിക്ക് ചെയ്യൂ, തുടർന്ന് നിങ്ങൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന സ്വീകർത്താവിലേക്ക് പങ്കിടേണ്ട ഇനം വലിക്കൂ.

ഇനം പങ്കിടാൻ ഒരു കോഡ് നൽകാനുള്ള അറിയിപ്പ് നിങ്ങൾ കാണുകയാണെങ്കിൽ, സ്വീകർത്താവിന്റെ ഡിവൈസിൽ ജനറേറ്റ് ചെയ്ത AirDrop കോഡ് നൽകൂ.

iPhone, iPad, അല്ലെങ്കിൽ Mac എന്നിവ ഉപയോഗിക്കുന്ന ഒരാളുമായി ആപ്പ്, വെബ്സൈറ്റ് പാസ്‌വേഡുകൾ എന്നിവ സുരക്ഷിതമായി പങ്കിടാൻ AirDrop ഉപയോഗിക്കുന്നതിന്, iPad-ൽ നിങ്ങൾ വിശ്വസിക്കുന്ന ആളുകളുമായി പാസ്‌വേഡുകളും പാസ്കീകളും പങ്കിടൂ കാണൂ.

AirDrop ഉപയോഗിച്ച് ഇനങ്ങൾ സ്വീകരിക്കൂ

നിങ്ങളുടെ ഡിവൈസിൽ, AirDrop അറിയിപ്പിൽ ‘സ്വീകരിക്കൂ’ എന്ന് ടാപ്പ് ചെയ്യുകയോ ക്ലിക്ക് ചെയ്യുകയോ ചെയ്യൂ.

ഇനം സ്വീകരിക്കുന്നതിന് നിങ്ങൾക്ക് ഒരു AirDrop കോഡ് ആവശ്യമാണെന്ന് ഒരു അറിയിപ്പ് നിങ്ങൾ കാണുകയാണെങ്കിൽ, ‘AirDrop കോഡ് നേടൂ’ ടാപ്പ് ചെയ്യുകയോ ക്ലിക്ക് ചെയ്യുകയോ ചെയ്ത്, പ്രേഷകനുമായി അത് പങ്കിടൂ. AirDrop ഉപയോഗിച്ച് ഇനം അയയ്ക്കാൻ, അയയ്ക്കുന്നയാൾ അവരുടെ ഡിവൈസിൽ കോഡ് നൽകുന്നു.

കുറിപ്പ്: നിങ്ങൾ ഒരേ Apple അക്കൗണ്ട് ഉപയോഗിച്ച് നിങ്ങൾ സൈൻ ഇൻ ചെയ്ത ഡിവൈസുകൾക്കിടയിൽ ഒരു ഇനം അയയ്ക്കുകയാണെങ്കിൽ, ഇനം ഓട്ടോമാറ്റിക്കായി സ്വീകരിക്കപ്പെടും.

മിക്ക ഇനങ്ങളും അവ അയയ്ക്കുന്ന ആപ്പിലാണ് സേവ് ചെയ്യപ്പെടുന്നത്. ഉദാഹരണത്തിന്, ഫോട്ടോസ് ആപ്പിൽ നിന്ന് ഒരു ഫോട്ടോ അയയ്ക്കാൻ ആരെങ്കിലും AirDrop ഉപയോഗിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ ഡിവൈസിലെ ‘ഫോട്ടോസ്’ ആപ്പിലായിരിക്കും സേവ് ചെയ്യപ്പെടുക.

ഡിവൈസിനനുസരിച്ച്, നിങ്ങളുടെ ഫയലുകൾ മറ്റ് സ്ഥലങ്ങളിലും കണ്ടേക്കാം. ഒരു iPhone-ൽ അല്ലെങ്കിൽ iPad-ൽ, ചില ഇനങ്ങൾ ഫയൽസ് ആപ്പിലും സേവ് ചെയ്തേക്കാം. ഒരു Mac-ൽ, ചില ഇനങ്ങൾ ഓട്ടോമാറ്റിക്കായി ‘ഡൗൺലോഡുകൾ’ ഫോൾഡറിൽ സേവ് ആകും, എങ്കിലും ഇനങ്ങൾ എവിടെ സേവ് ചെയ്യണമെന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ടായിരിക്കാം—ഉദാഹരണത്തിന്, ഒരു ഫോട്ടോ ‘ഡൗൺലോഡുകൾ’ ഫോൾഡറുകളിൽ സേവ് ചെയ്യണോ അതോ ‘ഫോട്ടോസി’ൽ തുറക്കണോ പോലെ.

കുറിപ്പ്: ഒരു Mac-ലെ Finder-ൽ നിങ്ങൾ AirDrop തുറന്നാൽ, സ്വീകരിക്കാനും നിരസിക്കാനുമുള്ള അറിയിപ്പ് ഇവിടെയായിരിക്കും കാണുന്നത്, അറിയിപ്പ് കേന്ദ്രത്തിലല്ല.

നിങ്ങൾ നിങ്ങളുടെ ഏതെങ്കിലും Apple ഡിവൈസിൽ നിന്ന് മറ്റൊന്നിലേക്ക് ഇനങ്ങൾ അയയ്ക്കുകയാണെങ്കിൽ (ഉദാഹരണത്തിന്, നിങ്ങളുടെ Mac-ൽ നിന്ന് iPad-ലേക്ക്), രണ്ട് ഡിവൈസുകളിലും ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ, ഇനം ഓട്ടോമാറ്റിക്കായി സ്വീകരിക്കപ്പെടുകയും സേവ് ചെയ്യപ്പെടുകയും ചെയ്യും.

AirDrop-നായി മൊബൈൽ ഡാറ്റ ഓഫ് ചെയ്യൂ

നിങ്ങൾ AirDrop ഉപയോഗിക്കുമ്പോൾ മൊബൈൽ ഡാറ്റാ നിരക്കുകൾ ബാധകമായേക്കാം.

Bluetooth അല്ലെങ്കിൽ Wi-Fi എന്നിവയുടെ പരിധിക്ക് പുറത്താകുമ്പോൾ നിങ്ങൾക്ക് മൊബൈൽ ഡാറ്റ ഉപയോഗിക്കേണ്ടതില്ല എന്നുണ്ടെങ്കിൽ, ക്രമീകരണം  > പൊതുവായവ > AirDrop എന്നതിലേക്ക് പോയി ‘മൊബൈൽ ഡാറ്റ ഉപയോഗിക്കൂ’ ഓഫ് ചെയ്യൂ.

സാധാരണ ഇതൊരു ഒറ്റത്തവണ ക്രമീകരണമാണ്, എങ്കിലും നിങ്ങൾ യാത്ര ചെയ്യുമ്പോൾ റോമിങ് ചാർജ് ഒഴിവാക്കണമെന്നുണ്ടെങ്കിൽ നിങ്ങൾക്കത് മാറ്റേണ്ടി വന്നേക്കാം.

AirDrop പ്രവർത്തിക്കുന്നില്ലെങ്കിൽ

ഡിവൈസുകൾക്കിടയിൽ ഫയലുകളുടെ ഒരു ചെറിയ സെലക്ഷൻ പങ്കിടുന്നതിന് AirDrop ഏറ്റവും മികച്ചതാണ്. നിങ്ങളുടെ Mac-നും മറ്റ് Apple ഡിവൈസുകൾക്കുമിടയിൽ നിങ്ങൾക്ക് ധാരാളം ഫയലുകൾ പങ്കിടണമെങ്കിൽ, iPad-ൽ നിന്ന് ഒരു സ്റ്റോറേജ് ഡിവൈസിലേക്കോ സെർവറിലേക്കോ ക്ലൗഡിലേക്കോ ഫയലുകൾ കൈമാറൂ അല്ലെങ്കിൽ iCloud എങ്ങനെയാണ് നിങ്ങളുടെ എല്ലാ ഡിവൈസുകളിലും വിവരങ്ങൾ അപ് ടു ഡേറ്റായി സൂക്ഷിക്കുന്നത് എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.