ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPadOS-ന്റെ അംഗീകാരമില്ലാത്ത പരിഷ്ക്കരണം

നിങ്ങളുടെ ഡിവൈസ് ഓണാക്കുന്ന നിമിഷം മുതൽ വിശ്വസിനീയവും സുരക്ഷിതവുമാകുന്ന രീതിയിലാണ് iPadOS രൂപകൽപ്പന ചെയ്തിട്ടുള്ളത്. മാൽവെയർ, വൈറസുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും വ്യക്തിഗത വിവരങ്ങളിലേക്കും കോർപ്പറേറ്റ് ഡാറ്റയിലേക്കുമുള്ള യൂസർ ആക്സസ് സുരക്ഷിതമാക്കാനും ബിൽറ്റ്-ഇൻ സുരക്ഷാ ഫീച്ചറുകൾ സഹായിക്കുന്നു. iPadOS-ൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നത് (‘ജയിൽബ്രേക്കിങ്’ എന്നും അറിയപ്പെടുന്നു) സുരക്ഷാ ഫീച്ചറുകളുടെ ലംഘനത്തിനും ഹാക്ക് ചെയ്ത iPad-ൽ സുരക്ഷാ കേടുപാടുകൾ, അസ്ഥിരത, ബാറ്ററിയുടെ ലൈഫ് കുറയ്ക്കൽ തുടങ്ങി നിരവധി പ്രശ്നങ്ങൾക്കും കാരണമാകും.

  • സുരക്ഷാ കേടുപാടുകൾ. നിങ്ങളുടെ ഡിവൈസ് ജയിൽബ്രേക്ക് ചെയ്യുന്നത്, നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും നിങ്ങളുടെ iPadOS ഡിവൈസും സംരക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത സുരക്ഷാ ലെയറുകൾ ഇല്ലാതാക്കും. നിങ്ങളുടെ iPadOS ഡിവൈസിൽ നിന്ന് ഈ സുരക്ഷ നീക്കം ചെയ്തുകഴിഞ്ഞാൽ, ഹാക്കർമാർ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കുകയോ, നിങ്ങളുടെ ഡിവൈസിന് കേടുപാടുകൾ വരുത്തുകയോ, നിങ്ങളുടെ നെറ്റ്‌വർക്കിനെ അറ്റാക്ക് ചെയ്യുകയോ, മാൽവെയറോ സ്പൈവെയറോ വൈറസുകളോ പ്രവേശിപ്പിക്കുകയോ ചെയ്തേക്കാം.

  • അസ്ഥിരത. അംഗീകാരമില്ലാത്ത പരിഷ്ക്കരണങ്ങൾ ഡിവൈസിന്റെ ഇടയ്ക്കിടെയുള്ളതും അപ്രതീക്ഷിതവുമായ ക്രാഷുകൾക്കും ബിൽറ്റ്-ഇൻ ആപ്പുകളുടെയും മൂന്നാം കക്ഷി ആപ്പുകളുടെയും ക്രാഷുകൾക്കും മരവിപ്പിക്കലിനും ഡാറ്റ നഷ്ടത്തിനും കാരണമാകും.

  • ബാറ്ററി ലൈഫ് കുറയ്ക്കുന്നു. ഹാക്ക് ചെയ്ത സോഫ്റ്റ്‌വെയറുകൾ ബാറ്ററി പെട്ടന്ന് തീരാൻ കാരണമാവുകയും ഇത് ഒറ്റ ചാർജിൽ iPad പ്രവർത്തിക്കുന്ന തോത് കുറയ്ക്കുകയും ചെയ്യും.

  • വിശ്വസനീയമല്ലാത്ത വോയ്സും ഡാറ്റയും. അംഗീകാരമില്ലാത്ത പരിഷ്ക്കരണങ്ങൾ കോളുകൾ ഡ്രോപ്പാവാനും, വേഗത കുറഞ്ഞതോ വിശ്വസനീയമല്ലാത്തതോ ആയ ഡാറ്റാ കണക്ഷനുകൾക്കും, ലൊക്കേഷൻ ഡാറ്റയിലെ ഡിലേ അല്ലെങ്കിൽ കൃത്യതയില്ലായ്മ എന്നിവയ്ക്കും കാരണമാകാം.

  • സേവനങ്ങളിലെ തടസ്സം. iCloud, iMessage, FaceTime, Apple Pay, വിഷ്വൽ വോയ്സ്മെയിൽ, കാലാവസ്ഥ, സ്റ്റോക്ക്സ് തുടങ്ങിയ സേവനങ്ങൾ തടസ്സപ്പെട്ടേക്കാം അല്ലെങ്കിൽ ഡിവൈസിൽ തുടർന്ന് പ്രവർത്തിച്ചേക്കില്ല. കൂടാതെ, Apple Push അറിയിപ്പ് സേവനം ഉപയോഗിക്കുന്ന മൂന്നാം-കക്ഷി ആപ്പുകൾക്ക് അറിയിപ്പുകൾ സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ മറ്റൊരു ഡിവൈസിനുള്ള അറിയിപ്പുകൾ ലഭിക്കുകയോ ചെയ്തേക്കാം. iCloud, Exchange പോലുള്ള Push അടിസ്ഥാനമാക്കിയുള്ള മറ്റ് സേവനങ്ങൾക്ക് അതത് സെർവറുകളുമായി ഡാറ്റ സിങ്ക് ചെയ്യുന്നതിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടേക്കാം.

  • ഭാവിയിലെ സോഫറ്റ്‌വെയർ അപ്ഡേറ്റുകൾ പ്രയോഗിക്കാനാകില്ല. ചില അംഗീകാരമില്ലാത്ത പരിഷ്ക്കരണങ്ങൾ iPadOS-ന് റിപ്പയർ ചെയ്യാനാവാത്ത വിധമുള്ള കേടുപാടുകൾ വരുത്തിയേക്കാം. ഭാവിയിൽ ഒരു Apple iPadOS അപ്ഡേറ്റ് ഇൻസ്റ്റോൾ ചെയ്യുമ്പോൾ ഹാക്ക് ചെയ്യപ്പെട്ട iPad ശാശ്വതമായി പ്രവർത്തനരഹിതമാകാൻ ഇത് കാരണമാകും.

iPadOS-നെ പരിഷ്കരിക്കുന്ന ഏത് സോഫറ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനെതിരെയും Apple ശക്തമായി മുന്നറിയിപ്പ് നൽകുന്നുണ്ട്. iPadOS-ന്റെ അനധികൃത പരിഷ്ക്കരണം iOS, iPadOS സോഫ്റ്റ്‌വെയർ ലൈസൻസ് കരാറിന്റെ ലംഘനമാണെന്നതും ഇത് കാരണമായി അനധികൃത സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത iPad-നുള്ള സേവനം Apple നിഷേധിക്കുകയും ചെയ്തേക്കാം എന്നതും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.

Apple നിർമിച്ചതല്ലാത്ത ഉൽപ്പന്നങ്ങളെക്കുറിച്ചോ Apple നിയന്ത്രിക്കുകയോ പരീക്ഷിക്കുകയോ ചെയ്യാത്ത സ്വതന്ത്ര വെബ്സൈറ്റുകളെക്കുറിച്ചോ ഉള്ള വിവരങ്ങൾ, ശുപാർശയോ അംഗീകാരമോ ഇല്ലാതെയാണ് നൽകിയിരിക്കുന്നത്. മൂന്നാം-കക്ഷി വെബ്സൈറ്റുകളുടെയോ ഉൽപ്പന്നങ്ങളുടെയോ സെലക്ഷൻ, പ്രകടനം, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് Apple ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കുന്നില്ല. മൂന്നാം-കക്ഷി വെബ്സെറ്റിന്റെ കൃത്യതയ്ക്കോ വിശ്വാസ്യതയ്ക്കോ അനുകൂലമായി Apple ഒരു പ്രാതിനിധ്യവും നൽകുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വെണ്ടറുമായി ബന്ധപ്പെടൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.