ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad ഡിസ്പ്ലേയും ടെക്സ്റ്റ് ക്രമീകരണങ്ങളും ക്രമപ്പെടുത്തൂ

നിങ്ങളുടെ iPad-ലെ ടെക്സ്റ്റിന്റെ വലുപ്പം കൂട്ടുകയും ടെക്സ്റ്റ് ബോൾഡ് ആക്കുകയും Liquid Glass-നുള്ള നിങ്ങളുടെ ഇഷ്ടപ്പെട്ട ദൃശ്യരീതി തിരഞ്ഞെടുക്കുകയും സ്ക്രീനിൽ കൂടുതൽ ഉള്ളടക്കം പ്രദർശിപ്പിക്കുകയും ചെയ്യാം.

ക്രമീകരണത്തിലെ ‘ഡിസ്പ്ലേയും ബ്രൈറ്റ്നസും’ സ്ക്രീൻ.

ടെക്സ്റ്റ് വലിപ്പം ക്രമപ്പെടുത്താൻ

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ഡിസ്പ്ലേയും ബ്രൈറ്റ്നസും’ ടാപ്പ് ചെയ്തതിന് ശേഷം ‘ടെക്സ്റ്റ് വലിപ്പം’ ടാപ്പ് ചെയ്യൂ.

  3. ടെക്സ്റ്റ് വലിപ്പം മാറ്റാൻ സ്ലൈഡറിനെ ഇടത്തോട്ടോ വലത്തോട്ടോ വലിക്കൂ.

ടെക്സ്റ്റ് ബോൾഡ് ആക്കാൻ

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം  ആപ്പിലേക്ക് പോകൂ.

  2. ‘ഡിസ്പ്ലേയും ബ്രൈറ്റ്നസും’ ടാപ്പ് ചെയ്തതിന് ശേഷം ‘ബോൾഡ് ടെക്സ്റ്റ്’ ഓൺ ചെയ്യൂ.

Liquid Glass-നുള്ള നിങ്ങളുടെ ഇഷ്ടപ്പെട്ട ദൃശ്യരീതി തിരഞ്ഞെടുക്കാൻ

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം  ആപ്പിലേക്ക് പോകൂ.

  2. ‘ഡിസ്പ്ലേയും ബ്രൈറ്റ്നസും’ ടാപ്പ് ചെയ്തതിന് ശേഷം ‘Liquid Glass’ ടാപ്പ് ചെയ്യൂ.

  3. കൂടുതൽ സുതാര്യമായ ലുക്കിനായി ക്ലിയറോ കൂടുതൽ കോൺട്രാസ്റ്റിനും കൂടിയ അതാര്യതയ്ക്കുമായി ടിന്റഡോ തിരഞ്ഞെടുക്കൂ.

    കുറിപ്പ്: ആക്സസബിലിറ്റി ക്രമീകരണങ്ങളിൽ നിങ്ങൾ ‘കുറഞ്ഞ സുതാര്യത’ അല്ലെങ്കിൽ ‘കൂടിയ കോൺട്രാസ്റ്റ്’ എന്നിവ ഓണാക്കിയിട്ടുണ്ടെങ്കിൽ, Liquid Glass-നുള്ള ദൃശ്യരീതി മാറ്റാൻ നിങ്ങൾ അവ ഓഫാക്കണം.

നിങ്ങളുടെ സ്ക്രീനിൽ കൂടുതൽ ഉള്ളടക്കം ഉൾകൊള്ളിക്കൂ

പിന്തുണയ്ക്കുന്ന മോഡലുകളിൽ, നിങ്ങളുടെ സ്ക്രീനിൽ കൂടുതൽ ഉള്ളടക്കം ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ ടെക്സ്റ്റും ബട്ടണുകളും ചെറുതാക്കാൻ നിങ്ങൾക്ക് ഡിസ്പ്ലേ സൂം ഉപയോഗിക്കാം.

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം  ആപ്പിലേക്ക് പോകൂ.

  2. ‘ഡിസ്പ്ലേയും ബ്രൈറ്റ്നസും’ ടാപ്പ് ചെയ്യൂ, ‘ഡിസ്പ്ലേ സൂം’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കൂടുതൽ സ്പേസ്’ ടാപ്പ് ചെയ്യൂ.

  3. ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കൂടുതൽ സ്പേസ് ഉപയോഗിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.