ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പിൽ നിന്ന് ഒരു അംഗത്തെ ഒഴിവാക്കുകയോ നീക്കം ചെയ്യുകയോ ചെയ്യൂ

കുടുംബ പങ്കിടൽ ഗ്രൂപ്പിൽ, ഓർഗനൈസർക്ക് അംഗങ്ങളെ നീക്കംചെയ്യാനോ ഗ്രൂപ്പിനെ പിരിച്ചുവിടാനോ കഴിയും. കുടുംബാംഗങ്ങൾക്ക് (രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉള്ള കൗമാരക്കാർ അല്ലെങ്കിൽ കുട്ടികൾ ഒഴികെയുള്ളവർക്ക്) സ്വയം നീക്കം ചെയ്യുകയുമാവാം.

വിവിധ തരം കുടുംബ പങ്കിടൽ അംഗങ്ങളെക്കുറിച്ച് അറിയൂ.

ഒരു കുടുംബ ഗ്രൂപ്പിൽ നിന്ന് ഒരു അംഗത്തെ നീക്കം ചെയ്യൂ

ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പിന്റെ ഓർഗനൈസർക്ക് മറ്റ് അംഗങ്ങളെ നീക്കംചെയ്യാം. ഒരു കുടുംബാംഗത്തെ നീക്കം ചെയ്യുമ്പോൾ, പങ്കിട്ട സബ്സ്ക്രിപ്ഷനുകളിലേക്കും മറ്റ് അംഗങ്ങൾ വാങ്ങിയ ഉള്ളടക്കത്തിലേക്കുമുള്ള ആക്സസ് അവർക്ക് ഉടൻ നഷ്ടമാകും.

  1. ക്രമീകരണം  > കുടുംബം എന്നതിലേക്ക് പോകൂ.

  2. [അംഗത്തിന്റെ പേര്] ടാപ്പ് ചെയ്ത് പങ്കിടൽ ഗ്രൂപ്പിൽ നിന്ന് [അംഗത്തിന്റെ പേര്] നീക്കം ചെയ്യൂ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ കുടുംബ പങ്കിടൽ ഗ്രൂപ്പിൽ നിന്ന് ഒരു കുട്ടിയെ നീക്കംചെയ്യാൻ നിങ്ങൾക്കാവില്ല. എന്നിരുന്നാലും, നിങ്ങൾക്ക് അവരെ മറ്റൊരു ഗ്രൂപ്പിലേക്ക് നീക്കാനോ അവരുടെ Apple അക്കൗണ്ട് ഡിലീറ്റ് ചെയ്യാനോ കഴിയും. കുടുംബ പങ്കിടൽ ഉപയോഗിച്ച് ഒരു കുട്ടിയെ മറ്റൊരു ഗ്രൂപ്പിലേക്ക് നീക്കൂ എന്ന Apple പിന്തുണ ലേഖനം കാണൂ.

നിങ്ങൾ ഒരു കൗമാരപ്രായത്തിലുള്ളൊരാൾക്ക് സ്ക്രീൻ സമയം ഓണാക്കിയാൽ, ഗ്രൂപ്പിൽ നിന്ന് അവരെ നീക്കം ചെയ്യാൻ നിങ്ങൾ സ്ക്രീൻ സമയ ക്രമീകരണങ്ങൾ ഓഫാക്കേണ്ടതുണ്ട്. ഒരു കുടുംബാംഗത്തിനായി സ്ക്രീൻ സമയം സജ്ജീകരിക്കൂ എന്നത് കാണൂ.

ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പിൽ നിന്ന് പുറത്തുപോകൂ

നിങ്ങൾ ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പിൽ നിന്ന് പുറത്തുപോകുമ്പോൾ, നിങ്ങളുടെ വാങ്ങലുകളും സബ്സ്ക്രിപ്ഷനുകളും കുടുംബാംഗങ്ങളുമായി പങ്കിടുന്നത് അവസാനിപ്പിക്കുകയും അവർ പങ്കിട്ട ഏതെങ്കിലും ഉള്ളടക്കത്തിലേക്കുള്ള ആക്സസ് ഉടൻ നഷ്ടപ്പെടുകയും ചെയ്യും.

കുറിപ്പ്: ഓർഗനൈസറിന് കുടുംബ പങ്കിടൽ ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാനാവില്ല. നിങ്ങൾക്ക് ഓർഗനൈസറെ മാറ്റണമെങ്കിൽ, നിങ്ങൾ ഗ്രൂപ്പിനെ പിരിച്ചുവിടുകയും മറ്റൊരു മുതിർന്ന വ്യക്തി പുതിയ ഒരെണ്ണം സൃഷ്ടിക്കുകയും വേണം.

  1. ക്രമീകരണം  > കുടുംബം എന്നതിലേക്ക് പോകൂ.

  2. [നിങ്ങളുടെ പേര്] ടാപ്പ് ചെയ്തതിന് ശേഷം ’കുടുംബ പങ്കിടൽ ഉപയോഗിക്കുന്നത് നിർത്തൂ’ ടാപ്പ് ചെയ്യൂ.

കുടുംബ പങ്കിടൽ നിർത്തൂ

കുടുംബ ഓർഗനൈസർ കുടുംബ പങ്കിടൽ ഓഫാക്കുമ്പോൾ, എല്ലാ കുടുംബാംഗങ്ങളെയും ഗ്രൂപ്പിൽ നിന്ന് ഒരേ സമയം നീക്കം ചെയ്യും. ‘കുടുംബ ഷെയറിങ്’ ഓഫ് ചെയ്യുമ്പോൾ, എല്ലാ അംഗങ്ങൾക്കും പങ്കിട്ട ഉള്ളടക്കത്തിലേക്കും സബ്സ്ക്രിപ്ഷനുകളിലേക്കുമുള്ള ആക്സസ് ഉടൻ നഷ്ടമാകും.

കുറിപ്പ്: ഒരു കുട്ടി കുടുംബ പങ്കിടൽ ഗ്രൂപ്പിലാണെങ്കിൽ, ഗ്രൂപ്പ് പിരിച്ചുവിടുന്നതിന് മുൻപ് ഓർഗനൈസർ അവരെ മറ്റൊരു ഗ്രൂപ്പിലേക്ക് നീക്കുകയോ അവരുടെ Apple അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയോ വേണം. കുടുംബ പങ്കിടൽ ഉപയോഗിച്ച് ഒരു കുട്ടിയെ മറ്റൊരു ഗ്രൂപ്പിലേക്ക് നീക്കൂ എന്ന Apple പിന്തുണ ലേഖനം കാണൂ.

  1. ക്രമീകരണം  > കുടുംബം എന്നതിലേക്ക് പോകൂ.

  2. [നിങ്ങളുടെ പേര്] ടാപ്പ് ചെയ്തതിന് ശേഷം ’കുടുംബ പങ്കിടൽ ഉപയോഗിക്കുന്നത് നിർത്തൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.