ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

നിങ്ങളുടെ iPad-നും മറ്റ് ഡിവൈസുകൾക്കുമിടയിൽ ഫയലുകൾ കൈമാറ്റം ചെയ്യൂ

നിങ്ങളുടെ iPad, iPhone, Mac, അല്ലെങ്കിൽ Windows ഡിവൈസ് എന്നിവയ്ക്കിടയിൽ ഫോട്ടോകളും വീഡിയോകളും മറ്റ് ഫയലുകളും കൈമാറ്റം ചെയ്യാൻ നിരവധി മാർഗങ്ങളുണ്ട്. AirDrop പോലുള്ള ഫീച്ചറുകളോ Mail, ‘സന്ദേശങ്ങൾ’ പോലുള്ള ആപ്പുകളോ ഉപയോഗിച്ച് നിങ്ങൾക്ക് വയർലെസ് ആയി ഫയലുകൾ കൈമാറ്റം ചെയ്യാം, അല്ലെങ്കിൽ നിങ്ങളുടെ iPad ഒരു കേബിൾ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടറിലേക്കോ ഒരു എക്സ്റ്റേണൽ സ്റ്റോറേജ് ഡിവൈസിലേക്കോ കണക്റ്റ് ചെയ്യാം, തുടർന്ന് ഫയലുകൾ കൈമാറ്റം ചെയ്യാം അല്ലെങ്കിൽ സിങ്ക് ചെയ്യാം.

ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന നിങ്ങളുടെ എല്ലാ ഡിവൈസുകളിലും നിങ്ങളുടെ ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയും മറ്റും സംഭരിക്കാനും എല്ലാം അപ് ടു ഡേറ്റായി നിലനിർത്താനും നിങ്ങൾക്ക് iCloud ഉപയോഗിക്കാം.

പ്രധാനപ്പെട്ടത്: കൈമാറ്റം ചെയ്യൽ, പങ്കിടൽ, അല്ലെങ്കിൽ സിങ്ക് ചെയ്യൽ എന്നിവ ഒരു ആപ്പിന്റെ പ്രൊപ്രൈറ്ററി ഫോർമാറ്റിൽ സേവ് ചെയ്ത ഫയലുകൾ, പഴയ സോഫ്റ്റ്‌വെയർ പതിപ്പുകളിൽ സേവ് ചെയ്ത ഫയലുകൾ, പകർപ്പവകാശങ്ങളാൽ പരിരക്ഷിക്കപ്പെട്ട ഫയലുകൾ പോലുള്ള ചില തരം ഡാറ്റകൾക്കായി നിയന്ത്രിക്കപ്പെട്ടേക്കാം.

നിങ്ങളുടെ iPad-ൽ നിന്ന് വയർലെസ് ആയി ഫയലുകൾ കൈമാറ്റം ചെയ്യൂ

നിങ്ങളുടെ iPad-ൽ നിന്ന് ഒരു ഫോട്ടോയോ ഫയലോ മറ്റ് ഇനമോ അടുത്തുള്ള Apple ഡിവൈസിലേക്ക് വേഗത്തിൽ പങ്കിടാൻ, നിങ്ങൾക്ക് AirDrop ഉപയോഗിക്കാം. സമീപത്തുള്ള Apple ഡിവൈസുകളിലേക്ക് ഇനങ്ങൾ അയയ്ക്കാൻ iPad-ൽ AirDrop ഉപയോഗിക്കൂ കാണൂ.

‘Mail’ അല്ലെങ്കിൽ ‘സന്ദേശങ്ങൾ’ ആപ്പിൽ അറ്റാച്ച്മെന്റായി ഫയൽ അയച്ചുകൊണ്ട് നിങ്ങളുടെ iPad-ൽ നിന്ന് മറ്റൊരു ഡിവൈസിലേക്ക് ഫയലുകൾ കൈമാറ്റം ചെയ്യാനും കഴിയും.

iPad കേബിൾ ഉപയോഗിച്ച് കണക്റ്റ് ചെയ്ത് കൊണ്ട് ഫയലുകൾ കൈമാറ്റം ചെയ്യൂ

നിങ്ങളുടെ കമ്പ്യൂട്ടറിലേക്കോ ഒരു എക്സ്റ്റേണൽ സ്റ്റോറേജ് ഡിവൈസിലേക്കോ ഒരു ഫയൽ സെർവറിലേക്കോ ഫയലുകൾ കൈമാറ്റം ചെയ്യാൻ, നിങ്ങൾക്ക് നിങ്ങളുടെ iPad ഒരു കേബിൾ ഉപയോഗിച്ച് നിങ്ങളുടെ Mac അല്ലെങ്കിൽ Windows ഡിവൈസിലേക്ക് കണക്റ്റ് ചെയ്യാം. നിങ്ങളുടെ Mac അല്ലെങ്കിൽ Windows ഡിവൈസിലേക്ക് ഫയലുകൾ കൈമാറ്റം ചെയ്യുമ്പോൾ, നിങ്ങളുടെ കമ്പ്യൂട്ടറിന്റെ മോഡലും ഓപ്പറേറ്റിങ് സിസ്റ്റവും അനുസരിച്ച് നിങ്ങൾക്ക് Finder, Apple ഡിവൈസുകൾ, അല്ലെങ്കിൽ iTunes എന്നിവ ഉപയോഗിക്കാം.

കുറിപ്പ്: ഫയൽ പങ്കിടലിനെ പിന്തുണയ്ക്കുന്ന iPad ആപ്പുകളിൽ നിന്നുള്ള ഫയലുകൾ മാത്രമേ കൈമാറ്റം ചെയ്യാൻ കഴിയൂ.

നിങ്ങളുടെ iPad മറ്റ് ഡിവൈസുകളുമായി സിങ്ക് ചെയ്യൂ

പിന്തുണയ്ക്കുന്ന ഉള്ളടക്കം സിങ്ക് ചെയ്യാൻ നിങ്ങളുടെ iPad നിങ്ങളുടെ Mac അല്ലെങ്കിൽ Windows ഡിവൈസിലേക്ക് കണക്റ്റ് ചെയ്യാനുമാകും. ഉദാഹരണത്തിന്, നിങ്ങളുടെ iPad-ൽ ഒരു മൂവി ചേർക്കുമ്പോൾ, നിങ്ങളുടെ കമ്പ്യൂട്ടറിലും മൂവി ദൃശ്യമാകാൻ നിങ്ങൾക്ക് സിങ്ക് ചെയ്യാം. സംഗീതം, മൂവികൾ, ടിവി ഷോകൾ എന്നിവയും മറ്റും പോലുള്ള ഉള്ളടക്കം നിങ്ങൾക്ക് സിങ്ക് ചെയ്യാം.

നിങ്ങളുടെ Mac അല്ലെങ്കിൽ Windows ഡിവൈസിലേക്ക് ഫയലുകൾ സിങ്ക് ചെയ്യുമ്പോൾ, നിങ്ങളുടെ കമ്പ്യൂട്ടറിന്റെ മോഡലും ഓപ്പറേറ്റിങ് സിസ്റ്റവും അനുസരിച്ച് നിങ്ങൾക്ക് Finder, Apple ഡിവൈസുകൾ, അല്ലെങ്കിൽ iTunes എന്നിവ ഉപയോഗിക്കാം.

നിങ്ങളുടെ ഫയലുകൾ ഓട്ടോമാറ്റിക്കായി iCloud-മായി സിങ്ക് ചെയ്ത് സൂക്ഷിക്കൂ

നിങ്ങളുടെ ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവയും മറ്റും iCloud-ൽ സ്റ്റോർ ചെയ്യുക വഴി നിങ്ങൾക്കവ ആക്സസ് ചെയ്യുകയും നിങ്ങളുടെ എല്ലാ ഡിവൈസുകളിലും പിന്തുണയ്ക്കുന്ന വെബ് ബ്രൗസറുകളിലും സിങ്ക് ചെയ്ത് നിലനിർത്തുകയും ചെയ്യാം. നിങ്ങളുടെ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിട്ടുള്ള ഒരു ഡിവൈസിലെ ഫയലിൽ നിങ്ങൾ വരുത്തുന്ന ഏത് മാറ്റവും അതേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിട്ടുള്ള എല്ലാ ഡിവൈസുകളിലും ദൃശ്യമാകും. കൂടുതൽ വിവരങ്ങൾക്ക്, iCloud യൂസർ ഗൈഡിലെ iCloud എങ്ങനെ നിങ്ങളുടെ ഡിവൈസുകളിലുടനീളം വിവരങ്ങൾ അപ് ടു ഡേറ്റ് ആയി സൂക്ഷിക്കുന്നു എന്നത് കാണൂ.

തുടങ്ങുന്നതിന്, iCloud യൂസർ ഗൈഡിലെ നിങ്ങളുടെ എല്ലാ ഡിവൈസുകളിലും iCloud സജ്ജീകരിക്കൂ എന്നത് കാണൂ.

പ്രധാനപ്പെട്ടത്: OS X 10.10 (അല്ലെങ്കിൽ അതിനുശേഷമുള്ളത്) അല്ലെങ്കിൽ Windows 7 (അല്ലെങ്കിൽ അതിനുശേഷമുള്ളത്) ആവശ്യമാണ്. നിങ്ങളുടെ iPhone-ലും നിങ്ങളുടെ കമ്പ്യൂട്ടറിലും നിങ്ങൾ ഉപയോഗിച്ചേക്കാവുന്ന ഏതെങ്കിലും പിന്തുണയ്ക്കുന്ന വെബ് ബ്രൗസറുകളിലും ഒരേ Apple അക്കൗണ്ടിലേക്ക് നിങ്ങൾ സൈൻ ഇൻ ചെയ്തിരിക്കണം. iCloud-നുള്ള സിസ്റ്റം ആവശ്യകതകൾ എന്ന Apple പിന്തുണാ ലേഖനം കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.