iPad-ലെ ‘പ്രിവ്യൂ’വിൽ PDF-കളും ഇമേജുകളും മാനേജ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ പ്രിവ്യൂ ആപ്പിലേക്ക് പോകൂ.

  2. ഒരു PDF അല്ലെങ്കിൽ ഇമേജ് തുറക്കൂ.

  3. ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഫയൽ സേവ് ചെയ്ത് പ്രധാന മെനുവിലേക്ക് മടങ്ങാൻ: ‘പിന്നിലേക്ക്’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഫയലിന്റെ പേര് മാറ്റാൻ: ഫയൽനെയിമിന് അടുത്തുള്ള പ്രവർത്തനങ്ങൾ മെനു ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പേര് മാറ്റൂ’ ടാപ്പ് ചെയ്യൂ. ഒരു പുതിയ ഫയൽനെയിം നൽകൂ, തുടർന്ന് ഓൺസ്ക്രീൻ കീബോർഡിൽ ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • PDF അല്ലെങ്കിൽ ഇമേജ് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്യാൻ: ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കോപ്പി ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • ഒരു ഡ്യൂപ്ലിക്കറ്റ് സൃഷ്ടിക്കാൻ: ഫയൽനെയിമിന് അടുത്തുള്ള പ്രവർത്തനങ്ങൾ മെനു ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡ്യൂപ്ലിക്കറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    • PDF അല്ലെങ്കിൽ ഇമേജ് മറ്റൊരു ഫോർമാറ്റിൽ എക്സ്പോർട്ട് ചെയ്യാൻ: PDF-കളും ഇമേജുകളും എക്സ്പോർട്ട് അല്ലെങ്കിൽ കംപ്രസ് ചെയ്യൂ എന്നത് കാണൂ.

    • ഫയൽ നീക്കാൻ: ഫയൽനെയിമിന് അടുത്തുള്ള പ്രവർത്തനങ്ങൾ മെനു ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘നീക്കൂ’ ടാപ്പ് ചെയ്യൂ. ‘പ്രിവ്യൂ’വിന് അടുത്തുള്ള പ്രവർത്തനങ്ങൾ മെനു ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു പുതിയ ലൊക്കേഷൻ സെലക്റ്റ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.