ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘സന്ദേശങ്ങളി’ൽ സന്ദേശങ്ങളും അറ്റാച്ച്മെന്റുകളും ഡിലീറ്റ് ചെയ്യൂ

സ്വീകർത്താക്കൾ കാണുന്നതിനെ ബാധിക്കാതെ തന്നെ, നിങ്ങളുടെ iPad-ൽ നിന്ന് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ടെക്സ്റ്റ് സന്ദേശങ്ങളും അറ്റാച്ച്മെന്റുകളും മുഴുവൻ സംഭാഷണങ്ങളും ഡിലീറ്റ് ചെയ്യാം.

നുറുങ്ങ്: നിങ്ങൾ അബദ്ധത്തിൽ അയച്ച ഒരു സന്ദേശം, അത് നിങ്ങളുടെ ഫോണിൽ നിന്നും കൂടാതെ നിങ്ങളുടെ സ്വീകർത്താവിന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്യുകവഴി, പിൻവലിക്കാൻ (2 മിനിറ്റിനുള്ളിൽ) അയച്ചത് പിൻവലിക്കൂ ഉപയോഗിക്കൂ.

ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും അറ്റാച്ച്മെന്റുകളും നിങ്ങളുടെ ‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’ എന്ന ഫോൾഡറിൽ 30 ദിവസംവരെ അവശേഷിക്കും, നിങ്ങൾക്കവ റിക്കവർ ചെയ്യുകയും ചെയ്യാം.

സന്ദേശങ്ങളും അറ്റാച്ച്മെന്റുകളും ഡിലീറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണം തുറക്കൂ, ഒരു സന്ദേശ ബബിളോ അറ്റാച്ച്മെന്റോ തൊട്ടുപിടിക്കൂ, എന്നിട്ട് ‘കൂടുതൽ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾക്ക് ഡിലീറ്റ് ചെയ്യേണ്ട സന്ദേശങ്ങളോ അറ്റാച്ച്മെന്റുകളോ സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങൾക്ക് ഒരു സംഭാഷണം പൂർണമായും ഡിലീറ്റ് ചെയ്യാനും കഴിയും.

ഒന്നിലധികം ഫോട്ടോകൾ, വീഡിയോകൾ, അല്ലെങ്കിൽ മറ്റ് അറ്റാച്ച്മെന്റുകൾ ഡിലീറ്റ് ചെയ്യാൻ

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. സംഭാഷണത്തിന്റെ മുകളിലുള്ള കോൺടാക്റ്റ് അല്ലെങ്കിൽ ഗ്രൂപ്പ് ഐക്കൺ ടാപ്പ് ചെയ്യൂ.

  3. ഫോട്ടോസ് പോലെയുള്ള ഒരു വിഭാഗത്തിൽ ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: ഒരു തരത്തിലുള്ള ഇമേജ് മാത്രം കാണാൻ, താഴെ ഇടതുവശത്തുള്ള ഫിൽട്ടർ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സ്ക്രീൻഷോട്ടുകൾ’, ‘വീഡിയോകൾ’ അല്ലെങ്കിൽ ‘ഫോട്ടോകൾ’ ടാപ്പ് ചെയ്യൂ.

  4. ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  5. നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ അറ്റാച്ച്മെന്റിലും ടാപ്പ് ചെയ്ത് ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന അറ്റാച്ച്മെന്റുകളുടെ എണ്ണം സ്ഥിരീകരിക്കാൻ ടാപ്പ് ചെയ്യൂ.

ഒരു സംഭാഷണം ഡിലീറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. സംഭാഷണ ലിസ്റ്റിൽ, താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • സംഭാഷണത്തിൽ ഇടത്തോട്ട് സ്വൈപ്പ് ചെയ്യൂ തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • സംഭാഷണം തൊട്ടുപിടിക്കൂ, എന്നിട്ട് ഡിലീറ്റ് ചെയ്യൂ ടാപ്പ് ചെയ്യൂ.

ഒന്നിലധികം സംഭാഷണങ്ങൾ ഡിലീറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. സംഭാഷണ ലിസ്റ്റിൽ, ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. ’സന്ദേശങ്ങൾ സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ ഡിലീറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സംഭാഷണങ്ങൾ സെലക്റ്റ് ചെയ്യൂ.

  4. ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

അടുത്തിടെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും അറ്റാച്ച്മെന്റുകളും ശാശ്വതമായി നീക്കം ചെയ്യൂ

ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും അറ്റാച്ച്മെന്റുകളും 30 ദിവസത്തേക്ക് അടുത്തിടെ ഡിലീറ്റ് ചെയ്ത ഫോൾഡറിൽ അവശേഷിക്കുന്നു, എന്നാൽ അതിനുമുമ്പ് നിങ്ങൾക്ക് അവ ശാശ്വതമായി നീക്കംചെയ്യാം.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. സംഭാഷണ ലിസ്റ്റിന്റെ മുകളിലുള്ള ഫിൽട്ടർ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾക്ക് സന്ദേശങ്ങൾ ശാശ്വതമായി ഡിലീറ്റ് ചെയ്യേണ്ടവരുടെ സംഭാഷണങ്ങൾ സെലക്റ്റ് ചെയ്യൂ, ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    പ്രധാനപ്പെട്ടത്: ഇത് പഴയപടിയാക്കാനാവില്ല.

പഴയ സന്ദേശങ്ങൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യൂ

30 ദിവസത്തിൽ കൂടുതലോ ഒരു വർഷം പഴക്കമുള്ളതോ ആയ സന്ദേശങ്ങളും അറ്റാച്ച്മെന്റുകളും നിങ്ങൾക്ക് തുടർച്ചയായി ഡിലീറ്റ് ചെയ്യാം.

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സന്ദേശങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. താഴേയ്ക്ക് സ്ക്രോൾ ചെയ്യൂ, ’സന്ദേശങ്ങൾ സൂക്ഷിക്കൂ’ ടാപ്പ് ചെയ്യൂ (സന്ദേശ ചരിത്രത്തിന് താഴെ), എന്നിട്ട് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

പ്രധാനപ്പെട്ടത്: നിങ്ങൾ ‘എന്നേക്കും’ അല്ലാതെ മറ്റൊരു ഓപ്ഷൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, നിർദിഷ്ട സമയപരിധി കഴിഞ്ഞതിന് ശേഷം നിങ്ങളുടെ സംഭാഷണങ്ങൾ (എല്ലാ അറ്റാച്ച്മെന്റുകളും ഉൾപ്പെടെ) ഓട്ടോമാറ്റിക്കായി നീക്കംചെയ്യപ്പെടും.

നിങ്ങൾ 'iCloud-ലെ സന്ദേശങ്ങൾ' ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ iPad-ൽ ഒരു സന്ദേശമോ സംഭാഷണമോ ഡിലീറ്റ് ചെയ്യുന്നത് ‘iCloud-ലെ സന്ദേശങ്ങൾ’ ഓണായിരിക്കുന്ന നിങ്ങളുടെ എല്ലാ ഡിവൈസുകളിൽ നിന്നും അത് ഡിലീറ്റ് ചെയ്യുന്നു. iCloud യൂസർ ഗൈഡിലെ iCloud ഉപയോഗിച്ച് നിങ്ങളുടെ സന്ദേശങ്ങൾ അപ് ടു ഡേറ്റ് ആയി സൂക്ഷിക്കൂ എന്നത് കാണൂ.

കുറിപ്പ്: സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യുന്നത് നിങ്ങളുടെ iPad-നെയും അതേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിരിക്കുന്ന മറ്റ് Apple ഡിവൈസുകളെയും മാത്രമേ ബാധിക്കുകയുള്ളൂ. നിങ്ങൾക്ക് മറ്റാരുടെയെങ്കിലും സന്ദേശങ്ങൾ, അറ്റാച്ച്മെന്റുകൾ, സംഭാഷണങ്ങൾ എന്നിവ ഡിലീറ്റ് ചെയ്യാനാവില്ല.

എല്ലാം ഡിലീറ്റ് ചെയ്യാൻ (നിങ്ങളുടെ സന്ദേശങ്ങൾ മാത്രമല്ലാതെ), iPad മായ്ക്കൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.