ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ നിങ്ങളെ കുറിച്ച് Siri-യോട് പറയൂ

കൂടുതൽ വ്യക്തിഗതമാക്കിയ അനുഭവത്തിനായി നിങ്ങളുടെ വീടിന്റെയും ജോലിസ്ഥലത്തിന്റെയും വിലാസങ്ങൾ, നിങ്ങളുടെ ബന്ധങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ നിങ്ങൾക്ക് Siri-ക്ക് നൽകാം, അപ്പോൾ നിങ്ങൾക്ക് ‘Give me driving directions home’, ‘FaceTime Mom’ പോലുള്ള കാര്യങ്ങൾ പറയാം

നിങ്ങൾ ആരാണെന്ന് Siri-യോട് പറയൂ

  1. നിങ്ങളുടെ iPad-ലെ കോൺടാക്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. മുകളിൽ ’എന്റെ കാർഡ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ’എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ നൽകൂ.

  4. ‘ക്രമീകരണം’ ആപ്പിലേക്ക് പോകൂ.

  5. Siri (അല്ലെങ്കിൽ Apple Intelligence-ഉം Siri-യും) ടാപ്പ് ചെയ്യൂ, ‘എന്റെ വിവരങ്ങൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ പേര് ടാപ്പ് ചെയ്യൂ.

നിങ്ങളുടെ പേര് എങ്ങനെ പറയണമെന്ന് Siri-യോട് പറയൂ

  1. നിങ്ങളുടെ iPad-ലെ കോൺടാക്റ്റ്സ് ആപ്പിലേക്ക് പോകൂ.

  2. മുകളിൽ ’എന്റെ കാർഡ്’ ടാപ്പ് ചെയ്യൂ, തുടർന്ന് ’എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. താഴേക്ക് സ്ക്രോൾ ചെയ്ത് ‘ഫീൽഡ് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  4. ഒരു പേര് ഉച്ചരിക്കുന്ന രീതി കാണിക്കുന്ന ഫീൽഡ് സെലക്റ്റ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ പേര് എങ്ങനെയാണ് പറയേണ്ടതെന്ന് ടൈപ്പ് ചെയ്യൂ.

‘കോൺടാക്റ്റ്സി’ൽ നിങ്ങൾക്ക് മറ്റേതെങ്കിലും കോൺടാക്റ്റ് കാർഡിന് ഒരു ഉച്ചാരണം ചേർക്കാനും കഴിയും. കോൺടാക്റ്റുകൾ എഡിറ്റ് ചെയ്യൂ എന്നത് കാണൂ.

ഒരു ബന്ധത്തെക്കുറിച്ച് Siri-യോട് പറയൂ

‘Sarah Milos is my sister’ അല്ലെങ്കിൽ ‘Hey Siri, Ashley Kamin is my mom.’ എന്നിവ പോലെ എന്തെങ്കിലും പറയൂ

നിങ്ങളുടെ Apple ഡിവൈസുകളിലുടനീളം Siri വ്യക്തിഗതമാക്കൽ നിയന്ത്രിക്കൂ

നിങ്ങൾ iCloud ഉപയോഗിക്കുകയും അതേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുകയും ആണെങ്കിൽ, നിങ്ങളുടെ Apple ഡിവൈസുകളിലുടനീളം നിങ്ങളുടെ Siri ക്രമീകരണങ്ങൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്ത് അപ് ടു ഡേറ്റ് ആയി നിലനിൽക്കും.

iPad-ലും നിങ്ങളുടെ മറ്റ് ഡിവൈസുകളിലുമുടനീളം Siri വ്യക്തിഗതമാക്കൽ നിങ്ങൾക്ക് അപ് ടു ഡേറ്റ് ആയി തുടരേണ്ടതില്ല എങ്കിൽ, നിങ്ങൾക്ക് iCloud ക്രമീകരണങ്ങളിൽ Siri ഓഫ് ചെയ്യാം.

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ പേര് ടാപ്പ് ചെയ്യൂ, തുടർന്ന് iCloud ടാപ്പ് ചെയ്യൂ.

  3. ‘എല്ലാം കാണൂ’ ടാപ്പ് ചെയ്യൂ, എന്നിട്ട് Siri ഓഫ് ചെയ്യൂ.

കുറിപ്പ്: നിങ്ങൾ ‘ലൊക്കേഷൻ സേവനങ്ങൾ’ ഓണാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ അഭ്യർഥനകളോടുള്ള Siri-യുടെ പ്രതികരണത്തിന്റെ കൃത്യത മെച്ചപ്പെടുത്താൻ നിങ്ങൾ ഒരു അഭ്യർഥന നടത്തുമ്പോഴുള്ള നിങ്ങളുടെ ഡിവൈസിന്റെ ലൊക്കേഷനും Apple-ലേക്ക് അയയ്ക്കും. പ്രസക്തമായ പ്രതികരണങ്ങൾ നൽകാൻ, Apple നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന്റെ IP വിലാസം ഒരു ഭൂമിശാസ്ത്ര മേഖലയുമായി പൊരുത്തപ്പെടുത്തി നിങ്ങളുടെ ലൊക്കേഷൻ ഏകദേശമായി കണക്കാക്കാൻ ഉപയോഗിച്ചേക്കാം. നിങ്ങൾ പങ്കിടുന്ന ലൊക്കേഷൻ വിവരങ്ങൾ നിയന്ത്രിക്കൂ എന്നത് കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.