ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ സ്ക്രീൻ ദൂരം ഉപയോഗിച്ച് നിങ്ങളുടെ കാഴ്ചശക്തി പരിരക്ഷിക്കാൻ സഹായിക്കൂ

ദീർഘകാലത്തേക്ക് ഒരു ഡിവൈസ് വളരെ അടുത്ത് പിടിച്ച് നോക്കുന്നത് ചെറുപ്പക്കാരായ യൂസർമാരിൽ മയോപിയയും (ഹ്രസ്വദൃഷ്ടി), എല്ലാ പ്രായത്തിലുമുള്ള യൂസർമാരിലും കണ്ണിന് ആയാസം ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കും. സ്ക്രീൻ സമയത്തിൽ, നിങ്ങൾ 12 ഇഞ്ചിനെക്കാൾ അടുത്തായി iPad ദീർഘനേരം പിടിക്കുമ്പോൾ തിരിച്ചറിയാൻ സ്ക്രീൻ ദൂരം ഫീച്ചർ TrueDepth ക്യാമറ (പിന്തുണയ്ക്കുന്ന മോഡലുകളിൽ) ഉപയോഗിക്കുകയും അത് കൂടുതൽ ദൂരത്തേക്ക് നീക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

മയോപിയ വരാനുള്ള സാധ്യത കുറയ്ക്കുന്ന ആരോഗ്യകരമായ കാഴ്ച ശീലങ്ങളിൽ ഏർപ്പെടാൻ ചെറുപ്പക്കാരായ ഉപയോക്താക്കളെ ഓർമിമ്പ്പിക്കാൻ സ്ക്രീൻ ദൂരത്തിന് കഴിയും. ഇത് മുതിർന്ന ഉപയോക്താക്കൾക്ക് കണ്ണിനുണ്ടാകുന്ന ഡിജിറ്റൽ ആയാസം കുറയ്ക്കാൻ അവസരം നൽകുന്നു.

കുറിപ്പ്: സ്ക്രീൻ ദൂരം ഉപയോഗിക്കുന്നതിന് Face ID സജ്ജീകരിക്കണം. കുടുംബ പങ്കിടൽ ഗ്രൂപ്പിൽ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സ്ക്രീൻ ദൂരം ഡിഫോൾട്ടായി ഓണാക്കിയിരിക്കുന്നു. (രാജ്യവും പ്രദേശവും അനുസരിച്ച് പ്രായം വ്യത്യാസപ്പെടുന്നു.)

സ്ക്രീൻ ദൂരം ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. സ്ക്രീൻ സമയം ടാപ്പ് ചെയ്യൂ.

    നിങ്ങളുടെ കുട്ടിക്കായി ‘സ്ക്രീൻ ദൂരം’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യണമെങ്കിൽ, നിങ്ങളുടെ കുട്ടിയുടെ പേരിൽ ടാപ്പ് ചെയ്യൂ.

  3. ‘സ്ക്രീൻ ദൂരം’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീൻ ദൂരം ഓണോ ഓഫോ ആക്കൂ.

സ്ക്രീൻ ദൂരം ഓണായിരിക്കുമ്പോൾ, ഒരു ദീർഘനേരത്തേക്ക് സ്ക്രീൻ നിങ്ങളുടെ മുഖത്തോട് വളരെ അടുത്ത് പിടിച്ച് നിൽക്കുമ്പോൾ, സ്ക്രീൻ ദൂരം ഒരു അലേർട്ട് ഉപയോഗിച്ച് സ്ക്രീനിനെ മൂടുന്നു, ഇത് തുടരുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു. നിങ്ങൾ 12 ഇഞ്ച് അകലത്തിൽ കൂടുതൽ iPad നീക്കിയാൽ, അത് ഉപയോഗിക്കുന്നത് തുടരാൻ നിങ്ങൾക്ക് ‘തുടരൂ’ എന്നതിൽ ടാപ്പ് ചെയ്യാം.

നിങ്ങൾ iPad വളരെ അടുത്ത് പിടിക്കുന്നുണ്ടെന്നും നിങ്ങളുടെ കാഴ്ചശക്തി പരിരക്ഷിക്കാൻ നിങ്ങൾ അത് കൂടുതൽ അകലെ നീക്കണമെന്നും ഉള്ള ഒരു സ്ക്രീൻ മുന്നറിയിപ്പ്. മുന്നറിയിപ്പ് സ്ക്രീനിനെ മൂടുന്നു, ഇത് തുടരുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു. നിങ്ങൾ iPad സുരക്ഷിത അകലത്തിൽ നീക്കിയതിന് ശേഷം സജീവമാകുന്ന ’തുടരൂ’ എന്ന ബട്ടൺ ഉണ്ട്.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.