ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ കീബോർഡുകൾ ചേർക്കുകയോ മാറ്റുകയോ ചെയ്യൂ

നിങ്ങളുടെ iPad-ൽ വിവിധ ഭാഷകളിൽ എഴുതുന്നതിനോ കേട്ടെഴുത്ത് ഉപയോഗിക്കുന്നതിനോ നിങ്ങൾക്ക് കീബോർഡുകൾ ചേർക്കാം. നിങ്ങളുടെ ഓൺസ്ക്രീൻ അല്ലെങ്കിൽ ബാഹ്യ കീബോർഡുകളുടെ ലേഔട്ടും നിങ്ങൾക്ക് മാറ്റാവുന്നതാണ്.

നിങ്ങൾ മറ്റ് ഭാഷകൾക്കുള്ള കീബോർഡുകൾ ചേർക്കുകയാണെങ്കിൽ, കീബോർഡുകൾക്കിടയിൽ മാറാതെ തന്നെ നിങ്ങൾക്ക് രണ്ട് ഭാഷകളിൽ ടൈപ്പ് ചെയ്യാം. നിങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ട് ഭാഷകൾക്കിടയിൽ നിങ്ങളുടെ കീബോർഡ് ഓട്ടോമാറ്റിക്കായി മാറുന്നു. (എല്ലാ ഭാഷകൾക്കും ലഭ്യമല്ല.)

മറ്റൊരു ഭാഷയ്ക്കായി ഒരു കീബോർഡ് ചേർക്കുകയോ നീക്കം ചെയ്യുകയോ ചെയ്യൂ

  1. ക്രമീകരണം  > പൊതുവായവ > കീബോർഡ് എന്നതിലേക്ക് പോകൂ.

  2. ‘കീബോർഡ്’ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു കീബോർഡ് ചേർക്കാൻ: ‘പുതിയ കീബോർഡ് ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ലിസ്റ്റിൽ നിന്ന് ഒരു കീബോർഡ് തിരഞ്ഞെടുക്കൂ. കൂടുതൽ കീബോർഡുകൾ ചേർക്കാൻ ആവർത്തിക്കൂ.

    • ഒരു കീബോർഡ് നീക്കം ചെയ്യാൻ: ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്ത്, നിങ്ങൾ നീക്കംചെയ്യാൻ ആഗ്രഹിക്കുന്ന കീബോർഡിന് അടുത്തായുള്ള ‘ഡിലീറ്റ്’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്ത ശേഷം ‘പൂർത്തിയായി’ ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ കീബോർഡ് ലിസ്റ്റ് പുനഃക്രമീകരിക്കാൻ: എഡിറ്റ് ചെയ്യൂ ടാപ്പ് ചെയ്യൂ, ലിസ്റ്റിലെ പുതിയ സ്ഥലത്തേക്ക് കീബോർഡിന് അടുത്തായി ‘പുനഃക്രമീകരിക്കൂ’ ബട്ടൺ വലിച്ചിടൂ, തുടർന്ന് പൂർത്തിയായി ടാപ്പ് ചെയ്യൂ.

നിങ്ങൾ മറ്റൊരു ഭാഷയ്ക്ക് ഒരു കീബോർഡ് ചേർക്കുകയാണെങ്കിൽ, അനുബന്ധ ഭാഷ മുൻഗണന ഭാഷാ ക്രമ ലിസ്റ്റിലേക്ക് ഓട്ടോമാറ്റിക്കായി ചേർക്കപ്പെടും. നിങ്ങൾക്ക് ഈ ലിസ്റ്റ് കാണുകയും ക്രമീകരണം > പൊതുവായവ > ഭാഷയും പ്രദേശവും എന്നതിൽ നേരിട്ട് അതിലേക്ക് ഭാഷകൾ ചേർക്കുകയും ചെയ്യാം. ആപ്പുകളും വെബ്സൈറ്റുകളും ടെക്സ്റ്റ് ദൃശ്യമാക്കുന്ന രീതി മാറ്റാൻ നിങ്ങൾക്ക് ലിസ്റ്റ് പുനഃക്രമീകരിക്കാനുമാകും.

മറ്റൊരു കീബോർഡിലേക്ക് മാറൂ

  • ഓൺസ്ക്രീൻ കീബോർഡിൽ: ‘ഇമോജി’ ബട്ടൺ അല്ലെങ്കിൽ ‘കീബോർഡ് സ്വിച്ച് ചെയ്യൂ’ കീ തൊട്ടുപിടിച്ച ശേഷം നിങ്ങൾക്ക് സ്വിച്ച് ചെയ്യേണ്ട കീബോർഡിന്റെ പേര് ടാപ്പ് ചെയ്യൂ.

    ഒരു കീബോർഡിൽ നിന്ന് മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യാൻ നിങ്ങൾക്ക് ‘ഇമോജി’ ബട്ടൺ അല്ലെങ്കിൽ ‘കീബോർഡ് സ്വിച്ച് ചെയ്യൂ’ കീ എന്നിവയും ടാപ്പ് ചെയ്യാം. എനേബിൾ ചെയ്ത മറ്റ് കീബോർഡുകൾ ആക്സസ് ചെയ്യാൻ ടാപ്പ് ചെയ്യുന്നത് തുടരൂ.

  • ഒരു എക്സ്റ്റേണൽ കീബോർഡിൽ: ‘കൺട്രോൾ അമർത്തിപ്പിടിച്ചതിന് ശേഷം ഇംഗ്ലീഷ്, ഇമോജി, മറ്റൊരു ഭാഷയ്ക്കായി നിങ്ങൾക്ക് ചേർക്കുന്ന മറ്റ് കീബോർഡുകൾ എന്നിവയ്ക്കിടയിൽ മാറ്റാൻ സ്പേസ് ബാർ അമർത്തൂ.

    iPad-നായുള്ള Magic Keyboard, Smart Keyboard എന്നിവ ഉപയോഗിച്ച്, ഒരു കീബോർഡിൽ നിന്ന് മറ്റൊന്നിലേക്ക് സ്വിച്ച് ചെയ്യാൻ നിങ്ങൾക്ക് ‘കീബോർഡ് സ്വിച്ച് ചെയ്യൂ’ കീ അമർത്തുകയും ചെയ്യാം.

ഒരു കീബോർഡിലേക്ക് ഒരു ബദൽ ലേഔട്ട് അസൈൻ ചെയ്യൂ

നിങ്ങളുടെ കീബോർഡിലെ കീകളുമായി പൊരുത്തപ്പെടാത്ത ഒരു ബദൽ കീബോർഡ് ലേഔട്ട് നിങ്ങൾക്ക് ഉപയോഗിക്കാം.

  1. ക്രമീകരണം  > പൊതുവായവ > കീബോർഡ് > കീബോർഡുകൾ എന്നതിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ മുകളിലുള്ള ഒരു ഭാഷയിൽ ടാപ്പ് ചെയ്തതിന് ശേഷം ലിസ്റ്റിൽ നിന്ന് ഒരു ബദൽ ലേഔട്ട് സെലക്റ്റ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.