ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘കോൺടാക്റ്റ്സ്’ ഉപയോഗിച്ച് തുടങ്ങൂ

ഫോൺ നമ്പറുകൾ, ഇമെയിൽ വിലാസങ്ങൾ, ജന്മദിനങ്ങൾ എന്നിവയും മറ്റും ഒരിടത്ത് സൂക്ഷിക്കാൻ ‘കോൺടാക്റ്റ്സ്’ ആപ്പ് ഉപയോഗിക്കൂ.

‘കോൺടാക്റ്റ്സ്’ ആപ്പിലെ ‘പുതിയ കോൺടാക്റ്റ്’ വിൻഡോ.

ഒരു കോൺടാക്റ്റ് സൃഷ്ടിക്കൂ

ഒരു കോൺടാക്റ്റ് ഉണ്ടാക്കാൻ, ‘കോൺടാക്റ്റ്സ്’ ആപ്പിലേക്ക് പോയി ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് കോൺടാക്റ്റിന്റെ വിശദാംശങ്ങൾ ചേർത്ത് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

വ്യത്യസ്ത കോൺടാക്റ്റ് സേവനങ്ങൾ കാണിക്കുന്ന ‘അക്കൗണ്ട് ചേർക്കൂ’ സ്ക്രീൻ.

മറ്റ് അക്കൗണ്ടുകൾ ചേർക്കൂ

iCloud, Google അല്ലെങ്കിൽ Yahoo പോലുള്ള മറ്റ് അക്കൗണ്ടുകളിൽ നിങ്ങൾ കോൺടാക്റ്റുകൾ സേവ് ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ എല്ലാ കോൺടാക്റ്റുകളും ഒരിടത്ത് കാണുന്നതിന് അവ ‘കോൺടാക്റ്റ്സ്’ ആപ്പിലേക്ക് ചേർക്കാവുന്നതാണ്. ക്രമീകരണം  > ആപ്പുകൾ > കോൺടാക്റ്റ്സ് എന്നതിലേക്ക് പോയി ‘കോൺടാക്റ്റ്സ് അക്കൗണ്ടുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘അക്കൗണ്ട് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

കോൺടാക്റ്റ്സ് ആപ്പിലെ ‘കോൺടാക്റ്റ് പങ്കിടൂ’ വിൻഡോ.

ഒരു കോൺടാക്റ്റ് പങ്കിടൂ

ഒരു കോൺടാക്റ്റ് പങ്കിടുന്നത് എളുപ്പമാണ്. ഒരു കോൺടാക്റ്റ് സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘കോൺടാക്റ്റ് പങ്കിടൂ’ ടാപ്പ് ചെയ്യൂ. നിങ്ങൾക്ക് പങ്കിടേണ്ട ഫീൽഡുകൾ തിരഞ്ഞെടുത്ത് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സന്ദേശങ്ങൾ’ അല്ലെങ്കിൽ Mail പോലുള്ള ഒരു പങ്കിടൽ ഓപ്ഷൻ തിരഞ്ഞെടുക്കൂ.

iPad-ലെ കോൺടാക്റ്റുകളുടെ ലിസ്റ്റും iPhone-ലെ കോൺടാക്റ്റ് കാർഡും

നിങ്ങളുടെ കോൺടാക്റ്റുകൾ സിങ്ക് ചെയ്യൂ

നിങ്ങൾ ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യുമ്പോൾ നിങ്ങളുടെ മറ്റ് Apple ഡിവൈസുകളിൽ നിങ്ങളുടെ കോൺടാക്റ്റുകൾ കാണൂ. ക്രമീകരണം > [നിങ്ങളുടെ പേര്] > iCloud എന്നതിലേക്ക് പോകൂ. ‘iCloud-ൽ സംരക്ഷിച്ചത്’ എന്നതിന് അടുത്തുള്ള ‘എല്ലാം കാണൂ' ടാപ്പ് ചെയ്യൂ, എന്നിട്ട് ‘കോൺടാക്റ്റുകൾ’ ഓൺ ചെയ്യൂ.

കൂടുതൽ അറിയണമെന്നുണ്ടോ?

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.