ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ വിവർത്തനം ആപ്പിൽ ക്യാമറ വ്യൂ ഉപയോഗിച്ച് ടെക്സ്റ്റ് വിവർത്തനം ചെയ്യൂ

iPad-ൽ, നിങ്ങൾക്ക് ചുറ്റുമുള്ള ടെക്സ്റ്റ്—ഉദാഹരണത്തിന്, ഒരു റെസ്റ്റോറന്റ് മെനു അല്ലെങ്കിൽ തെരുവ് ചിഹ്നങ്ങൾ—വിവർത്തനം ചെയ്യാൻ നിങ്ങൾക്ക് വിവർത്തനം ആപ്പിലെ ക്യാമറ വ്യൂ ഉപയോഗിക്കാം. നിങ്ങൾക്ക് നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്നുള്ള ഫോട്ടോകളിലെ ടെക്സ്റ്റും വിവർത്തനം ചെയ്യാം.

കുറിപ്പ്: പിന്തുണയ്ക്കുന്ന ഭാഷകൾക്ക് വിവർത്തനം ലഭ്യമാണ്. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

സ്പാനിഷിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ടെക്സ്റ്റുള്ള ഒരു റെസ്റ്റോറന്റിലെ മെനു കാണിക്കുന്ന ‘ക്യാമറ’ സ്ക്രീൻ.

ക്യാമറ വ്യൂ ഉപയോഗിച്ച് ടെക്സ്റ്റ് വിവർത്തനം ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ വിവർത്തനം ആപ്പ് തുറക്കൂ.

  2. സൈഡ്ബാർ കാണിക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ക്യാമറ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ സെലക്റ്റ് ചെയ്ത ടെക്സ്റ്റ് വിവർത്തനം ചെയ്യേണ്ട ഭാഷ തിരഞ്ഞെടുക്കൂ.

  4. പിൻവശ ക്യാമറയ്ക്ക് നിങ്ങൾക്ക് ചുറ്റുമുള്ള ടെക്സ്റ്റ് വിവർത്തനം ചെയ്യാൻ പറ്റുന്ന തരത്തിൽ iPad പിടിക്കൂ.

    കുറിപ്പ്: നിങ്ങൾ പിൻവശ ക്യാമറ നീക്കുന്നതിനനുസരിച്ച്, ടെക്സ്റ്റ് റിയൽ ടൈമിൽ വിവർത്തനം ചെയ്യപ്പെടും.

  5. കാഴ്ച പോസ് ചെയ്യാൻ ‘ചിത്രം എടുക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    ഓവർലേ ആയ വിവർത്തനങ്ങൾ സൂക്ഷ്മമായി കാണാൻ നിങ്ങൾക്ക് സൂം ഇൻ ചെയ്യാം.

  6. വിവർത്തന കാർഡ് കാണിക്കാൻ ഓവർലേ ആയ ഒരു വിവർത്തനത്തിൽ ടാപ്പ് ചെയ്തതിന് ശേഷം താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • വിവർത്തനം കോപ്പി ചെയ്യൂ: വിവർത്തനം ചെയ്ത ടെക്സ്റ്റ് കോപ്പി ചെയ്യൂ.

    • പ്രിയപ്പെട്ടവയിലേക്ക് ചേർക്കൂ: പ്രിയപ്പെട്ടവയുടെ ഒരു ലിസ്റ്റിലേക്ക് വിവർത്തനം ചേർക്കൂ.

    • ഒറിജിനൽ ടെക്സ്റ്റ് കേൾക്കൂ: ‘കൂടുതൽ’ ടാപ്പ് ചെയ്തതിന് ശേഷം ഒറിജിനൽ ടെക്സ്റ്റ് കേൾക്കാൻ ‘ഗ്രേ പ്ലേ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • വിവർത്തനം ചെയ്ത ടെക്സ്റ്റ് കേൾക്കൂ: വിവർത്തനം ചെയ്ത ടെക്സ്റ്റ് കേൾക്കാൻ ’ബ്ലൂ പ്ലേ’ബട്ടൺ ടാപ്പ് ചെയ്യൂ.

  7. പൂർത്തിയാകുമ്പോൾ ‘അവസാനിപ്പിക്കൂ' ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്നുള്ള ഫോട്ടോകളിലെ ടെക്സ്റ്റ് വിവർത്തനം ചെയ്യാൻ

  1. iPad-ലെ വിവർത്തനം ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാർ കാണിക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ക്യാമറ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ സെലക്റ്റ് ചെയ്ത ടെക്സ്റ്റ് വിവർത്തനം ചെയ്യേണ്ട ഭാഷ തിരഞ്ഞെടുക്കൂ.

  4. “ഫോട്ടോ ലൈബ്രറി” ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്ന് ടെക്സ്റ്റ് അടങ്ങിയ ഒരു ഫോട്ടോ സെലക്റ്റ് ചെയ്യൂ.

  5. പൂർത്തിയാകുമ്പോൾ ‘അവസാനിപ്പിക്കൂ' ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു വിവർത്തനം ചെയ്ത ഇമേജ് പങ്കിടാനും സേവ് ചെയ്യാനും

  1. നിങ്ങളുടെ iPad-ലെ വിവർത്തനം ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാർ കാണിക്കൂ ബട്ടൺ ടാപ്പ് ചെയ്ത് ക്യാമറ ടാപ്പ് ചെയ്തതിന് ശേഷം താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • ക്യാമറ വ്യൂ ഉപയോഗിക്കൂ: ‘ചിത്രം എടുക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്നുള്ള ഒരു ഫോട്ടോ ഉപയോഗിക്കൂ: “ഫോട്ടോ ലൈബ്രറി” ബട്ടൺ ടാപ്പ് ചെയ്തതിന് ശേഷം ഒരു ഫോട്ടോ ടാപ്പ് ചെയ്യൂ.

  3. ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്ത ശേഷം താഴെ പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • വിവർത്തനം പങ്കിടാൻ: ഒരു പങ്കിടൽ ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    • വിവർത്തനം ഒരു ഇമേജായി സേവ് ചെയ്യൂ: ഇമേജ് സേവ് ചെയ്യൂ എന്നതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.