ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘മാപ്പ്സി’ൽ ഇഷ്ടാനുസൃത ഗൈഡുകൾ ഉപയോഗിച്ച് സ്ഥലങ്ങൾ ഓർഗനൈസ് ചെയ്യൂ

എളുപ്പമുള്ള റഫറൻസിനായി നിങ്ങൾക്ക് സ്ഥലങ്ങൾ നിങ്ങളുടെ ഗൈഡുകളായി ക്രമീകരിക്കാനും നിങ്ങളുടെ ഗൈഡുകൾ മറ്റുള്ളവരുമായി പങ്കിടാനും കഴിയും.

ഇടത് വശത്ത് സ്ഥലങ്ങളുടെ ലിസ്റ്റും വലതുവശത്ത് മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്ന അവയുടെ ലൊക്കേഷനുകളും കാണിക്കുന്ന iPad-ലെ മാപ്പ്സിൽ സൃഷ്ടിച്ച ഒരു ഇഷ്ടാനുസൃത ഗൈഡ്.

നിങ്ങളുടെ പ്രിയപ്പെട്ടവ കാണൂ

നിങ്ങളുടെ ഗൈഡുകളിൽ എപ്പോഴും ‘പ്രിയപ്പെട്ടവ’ എന്നൊരു ഗൈഡ് ദൃശ്യമാകും. ഇത് ഒരു ഗൈഡിലേക്ക് സ്ഥലങ്ങൾ സേവ് ചെയ്യുന്നത് നിങ്ങൾക്ക് എളുപ്പമാക്കുന്നു.

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ ഗൈഡുകൾക്ക് താഴെ, ‘പ്രിയപ്പെട്ടവ’ എന്നതിൽ ടാപ്പ് ചെയ്യൂ.

നുറുങ്ങ്: മാപ്പ്സ് തുറക്കുമ്പോൾ നിങ്ങളുടെ ‘സ്ഥലങ്ങളി’ൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന എല്ലാ സ്ഥലങ്ങളും നിങ്ങൾക്ക് പിൻ ചെയ്യാം. നിങ്ങളുടെ സ്ഥലങ്ങളിലേക്ക് ഒരു പിൻ ചേർക്കൂ കാണൂ.

ഒരു ഗൈഡ് സൃഷ്ടിക്കൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. ‘നിങ്ങളുടെ ഗൈഡുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ലിസ്റ്റിലേക്ക് ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ഗൈഡിന് ഒരു പേര് നൽകൂ, തുടർന്ന് നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്ന് ഒരു ഇമേജ് ചേർക്കാൻ ’ഇമേജ് ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു ഗൈഡിൽ ഒരു സ്ഥലം ചേർക്കൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. മാപ്പിലെ ഒരു സ്ഥലത്തിലോ തിരയൽ ഫലത്തിലോ ടാപ്പ് ചെയ്യൂ.

  3. ഒരു സ്ഥല കാർഡിൽ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഗൈഡുകളിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ ഗൈഡുകളിലൊന്ന് തിരഞ്ഞെടുത്ത് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങൾക്ക് നിങ്ങളുടെ ഗൈഡുകളിലേക്ക് ‘പബ്ലിഷർ ഗൈഡുകൾ’ ചേർക്കാനും കഴിയും. ഗൈഡുകളുടെ സഹായത്തോടെ സ്ഥലങ്ങൾ വീക്ഷിക്കൂ എന്നത് കാണൂ.

ഒരു ഗൈഡ് പങ്കിടൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ ഗൈഡുകൾക്ക് താഴെ, നിങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്ന ഗൈഡിൽ ടാപ്പ് ചെയ്യൂ.

  3. ഗൈഡ് കാർഡിന്റെ ചുവടെയുള്ള ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ഗൈഡ് പങ്കിടൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

നിങ്ങൾ സൃഷ്ടിച്ച ഒരു ഗൈഡ് എഡിറ്റ് ചെയ്യൂ

നിങ്ങൾ സൃഷ്ടിക്കുന്ന ഏതൊരു ഗൈഡിനും, നിങ്ങൾക്ക് ഒരു കവർ ഇമേജ് നൽകാനും ടൈറ്റിൽ മാറ്റാനും സ്ഥലങ്ങൾ നീക്കംചെയ്യാനും കഴിയും.

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. ‘നിങ്ങളുടെ ഗൈഡുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾ എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഗൈഡിൽ ടാപ്പ് ചെയ്യൂ.

  3. ‘അടയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, നിങ്ങളുടെ മാറ്റങ്ങൾ വരുത്തൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു ഗൈഡ് നീക്കം ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ ഗൈഡുകൾക്ക് താഴെ, നിങ്ങൾക്ക് നീക്കം ചെയ്യേണ്ട ഗൈഡിലെ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.