ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ Safari-യിൽ ടാബ് ഗ്രൂപ്പുകൾ ഉപയോഗിച്ച് നിങ്ങളുടെ ടാബുകൾ ഓർഗനൈസ് ചെയ്യൂ

ടാബുകൾ ഓർഗനൈസ് ചെയ്യാനും പിന്നീട് അവ വീണ്ടും കണ്ടെത്തുന്നത് എളുപ്പമാക്കാനും നിങ്ങൾക്ക് ടാബ് ഗ്രൂപ്പുകൾ സൃഷ്ടിക്കാം.

Safari-യിൽ, ശാസ്ത്രത്തിനായുള്ള ടാബ് ഗ്രൂപ്പ് സെലക്റ്റ് ചെയ്തിരിക്കുന്നു, അതിന്റെ തുറന്ന മൂന്ന് ടാബുകളുടെ പ്രിവ്യൂകൾ ദൃശ്യമാകുകയും ചെയ്യുന്നു.

ഒരു പുതിയ ടാബ് ഗ്രൂപ്പ് സൃഷ്ടിക്കാൻ

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാർ തുറക്കാൻ സൈഡ്ബാർ കാണിക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് സൈഡ്ബാറിന്റെ മുകളിൽ വലത് കോണിലുള്ള ‘പുതിയ ടാബ് ഗ്രൂപ്പ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘പുതിയ ശൂന്യമായ ടാബ് ഗ്രൂപ്പി’ൽ ടാപ്പ് ചെയ്യൂ, ഒരു പേര് നൽകൂ, എന്നിട്ട് സേവ് ചെയ്യൂ എന്നതിൽ ടാപ്പ് ചെയ്യൂ.

ഒരു ടാബ് ഗ്രൂപ്പിന്റെ പേര് മാറ്റാൻ

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാർ തുറക്കാൻ സൈഡ്ബാർ കാണിക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഏതെങ്കിലും ടാബ് ഗ്രൂപ്പിൽ തൊട്ടുപിടിക്കൂ.

  3. ‘പേര് മാറ്റൂ’ ടാപ്പ് ചെയ്യൂ.

ഒരു ടാബ് ഗ്രൂപ്പിൽ ടാബുകൾ പുനഃക്രമീകരിക്കാൻ

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാർ തുറക്കാൻ സൈഡ്ബാർ കാണിക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ടാബ് ഗ്രൂപ്പിലെ ഏതെങ്കിലും ടാബിൽ തൊട്ടുപിടിക്കൂ.

  3. ദൃശ്യമാകുന്ന മെനുവിൽ 'ടാബുകൾ ക്രമീകരിക്കൂ' എന്നതിൽ ടാപ്പ് ചെയ്തതിന് ശേഷം ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    അല്ലെങ്കിൽ ടാബിൽ തൊട്ടു പിടിക്കൂ, എന്നിട്ട് അത് നിങ്ങൾക്കാവശ്യമുള്ളിടത്തേക്ക് വലിക്കൂ.

ഒരു ടാബ് ഗ്രൂപ്പിന്റെ മുന്നിൽ ഒരു ടാബ് പിൻ ചെയ്യൂ

ഓരോ ഗ്രൂപ്പിലും പിൻ ചെയ്ത ടാബുകൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ടാബ് ഗ്രൂപ്പുകൾ ഇഷ്ടാനുസൃതമാക്കാം. പിൻ ചെയ്ത ടാബ്, ടാബ് ബാറിന്റെ ഇടതുവശത്ത് പിൻ ചെയ്ത് തുടരും.

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾക്ക് പിൻ ചെയ്യേണ്ട ടാബ് തൊട്ടുപിടിക്കൂ.

  3. ദൃശ്യമാകുന്ന മെനുവിൽ, ‘ടാബ് പിൻ ചെയ്യൂ’ ടാപ്പ് ചെയ്യൂ.

    ടാബ് അൺപിൻ ചെയ്യാൻ, അത് തൊട്ടുപിടിച്ച്, ‘അൺപിൻ ചെയ്യൂ ടാബി’ൽ ടാപ്പ് ചെയ്യൂ.

മറ്റൊരു ടാബ് ഗ്രൂപ്പിലേക്ക് ഒരു ടാബ് നീക്കാൻ

  1. നിങ്ങളുടെ iPad-ലെ Safari ആപ്പിലേക്ക് പോകൂ.

  2. ടാബ് ബാറിലെ ടാബിൽ തൊട്ടുപിടിച്ചതിന് ശേഷം ‘ടാബ് ഗ്രൂപ്പിലേക്ക് നീക്കൂ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ മുൻപ് സൃഷ്ടിച്ച ടാബ് ഗ്രൂപ്പുകളിൽ ഒന്ന് തിരഞ്ഞെടുക്കൂ, അല്ലെങ്കിൽ പുതിയ ഒന്ന് സൃഷ്ടിക്കാൻ ‘പുതിയ ടാബ് ഗ്രൂപ്പ്’ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.