ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘സ്ക്രീൻ സമയ’ത്തിൽ സെൻസിറ്റീവ് ഇമേജുകൾക്കും വീഡിയോകൾക്കുമായി പരിശോധിക്കൂ

ഇമേജുകൾ അയയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ മുൻപ് നിങ്ങളുടെ iPad-ന് അവയിലെ നഗ്നത കണ്ടെത്താനാകും. ഈ ഫീച്ചർ സന്ദേശങ്ങൾ, AirDrop, കോൺടാക്റ്റ് പോസ്റ്ററുകൾ, FaceTime, ഫോട്ടോസ് പിക്കർ, ഫോട്ടോസിലെ പങ്കിട്ട ആൽബങ്ങൾ എന്നിവയിൽ ലഭ്യമാണ്. ചില മൂന്നാം കക്ഷി ആപ്പുകളിൽ പങ്കിടാൻ സെലക്റ്റ് ചെയ്യുമ്പോഴും നഗ്ന ഫോട്ടോകളോ വീഡിയോകളോ കണ്ടെത്താൻ കഴിയും.

നഗ്നത അടങ്ങിയേക്കാവുന്ന ഫോട്ടോകളോ വീഡിയോകളോ അയയ്ക്കാനുള്ള ഒരു ശ്രമം കണ്ടെത്തിയാൽ, ‘ആശയവിനിമയ സുരക്ഷ’ ഒരു മുന്നറിയിപ്പും സുരക്ഷിതമായി തുടരാനുള്ള ഓപ്ഷനുകളും സഹായകരമായ റിസോഴ്സുകളും നൽകുന്നു. ഫോട്ടോകളും വീഡിയോകളും ഡിവൈസിൽ വിശകലനം ചെയ്യുന്നു. Apple-ന് നഗ്നത കണ്ടെത്തിയെന്ന അറിയിപ്പോ ഫോട്ടോകളിലേക്കോ വീഡിയോകളിലേക്കോ ഉള്ള ആക്സസോ ലഭിക്കുന്നില്ല.

18 വയസ്സിൽ താഴെയുള്ള ഒരു കുടുംബാംഗത്തിനായി ഈ ഫീച്ചർ സജ്ജമാക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഒരു കുട്ടിയുടെ iPad-ലെ ‘ആശയവിനിമയങ്ങളി’ൽ സെൻസിറ്റീവ് ഇമേജുകൾക്കും വീഡിയോകൾക്കുമായി പരിശോധിക്കുന്നത് ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ, നിങ്ങളുടെ കുട്ടിയുടെ Apple ഡിവൈസിലെ ആശയവിനിമയ സുരക്ഷയെക്കുറിച്ച് എന്നിവ കാണൂ.

സെൻസിറ്റീവ് ഉള്ളടക്ക മുന്നറിയിപ്പ് സ്ക്രീൻ, ഒരു ഇമേജിൽ സാധ്യതയുള്ള നഗ്നതയുടെ മുന്നറിയിപ്പ്. ‘നിങ്ങൾക്ക് കാണണമെന്നുറപ്പാണോ?’ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന മൂന്ന് ബട്ടണുകൾ സ്ക്രീനിന്റെ താഴെയുണ്ട് ബട്ടണുകൾ ‘റദ്ദാക്കൂ’, ‘സഹായം നേടാനുള്ള വഴികൾ കാണൂ’, ‘എനിക്ക് ഉറപ്പാണ്’ എന്നിവയാണ്.

കുറിപ്പ്: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ആശയവിനിമയ സുരക്ഷ ഡിഫോൾട്ടായി ഓണായിരിക്കും (രാജ്യത്തിനോ പ്രദേശത്തിനോ അനുസരിച്ച് പ്രായം വ്യത്യാസപ്പെടുന്നു).

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘സ്ക്രീൻ സമയം’ ടാപ്പ് ചെയ്ത് ‘ആശയവിനിമയ സുരക്ഷ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ആശയവിനിമയ സുരക്ഷ’ ഓണാക്കുകയോ ഓഫാക്കുകയോ ചെയ്യൂ.

    ‘ആശയവിനിമയ സുരക്ഷ’ ഓണായിരിക്കുമ്പോൾ, iPad നഗ്നചിത്രങ്ങളും വീഡിയോകളും കണ്ടെത്തുകയും ഒരു മുന്നറിയിപ്പ് കാണിക്കുകയും ചെയ്യുന്നു.

    കുറിപ്പ്: നിങ്ങൾ ആശയവിനിമയ സുരക്ഷ ഓണാക്കുമ്പോൾ, അത് ക്രമീകരണം  > ‘സ്വകാര്യതയും സുരക്ഷയും’ എന്നതിൽ സെൻസിറ്റീവ് ഉള്ളടക്ക മുന്നറിയിപ്പ് ഓണാക്കുന്നു. ക്രമീകരണം  > സ്വകാര്യതയും സുരക്ഷയും എന്നതിൽ നിങ്ങൾക്ക് സെൻസിറ്റീവ് ഉള്ളടക്ക മുന്നറിയിപ്പ് വേറെ തന്നെ ഓണാക്കാനും കഴിയും. സെൻസിറ്റീവ് ഉള്ളടക്കത്തെക്കുറിച്ച് മുന്നറിയിപ്പുകൾ സ്വീകരിക്കൂഎന്നത് കാണൂ.

അനലിറ്റിക്സും ഉപയോഗ ഡാറ്റയും പങ്കിട്ടുകൊണ്ട് ആശയവിനിമയ സുരക്ഷ മെച്ചപ്പെടുത്താൻ നിങ്ങൾക്ക് Apple-നെ സഹായിക്കാനാകും. Apple-മായി സന്ദേശങ്ങളോ മീഡിയയോ പങ്കിടുന്നില്ല. ഇത് ഓണാക്കാൻ, ക്രമീകരണം സ്ക്രീൻ സമയം > ആശയവിനിമയ സുരക്ഷ > ആശയവിനിമയ സുരക്ഷ മെച്ചപ്പെടുത്തൂ എന്നതിലേക്ക് പോകൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.