ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ Genmoji ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം ഇമോജി സൃഷ്ടിക്കൂ

Apple Intelligence* ഉപയോഗിച്ച് Genmoji എന്ന് വിളിക്കുന്ന ഇഷ്ടാനുസൃത ഇമോജി നിങ്ങൾക്ക് സൃഷ്ടിക്കാം. Genmoji എങ്ങനെയായിരിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് ലളിതമായി വിവരിക്കൂ, നിലവിലുള്ള ഇമോജിയെ വിവരണങ്ങളുമായി സംയോജിപ്പിക്കൂ, അല്ലെങ്കിൽ ഒരു സുഹൃത്തിന്റെയും കുടുംബത്തിന്റെയും ഒന്ന് അവരുടെ ഫോട്ടോകളെ അടിസ്ഥാനമാക്കി സൃഷ്ടിക്കൂ. നിങ്ങൾക്ക് സന്ദേശങ്ങളിലേക്ക് Genmoji ചേർക്കാനും അവയെ ഒരു സ്റ്റിക്കർ ആയി പങ്കിടാനും അല്ലെങ്കിൽ Tapback ചെയ്യാനും മറ്റും കഴിയും.

കുറിപ്പ്: Apple Intelligence എല്ലാ iPad മോഡലുകളിലും അല്ലെങ്കിൽ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ല. ** ഏറ്റവും പുതിയ ലഭ്യമായ ഫീച്ചറുകൾ ആക്സസ് ചെയ്യാൻ, iPadOS-ന്റെ ഏറ്റവും പുതിയ പതിപ്പാണ് നിങ്ങൾ ഉപയോഗിക്കുന്നതെന്നും Apple Intelligence ഓൺ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കൂ.

Genmoji സൃഷ്ടിക്കാൻ

  1. ഒരു ടെക്സ്റ്റ് ഫീൽഡിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഇമോജി കീബോർഡിലേക്ക് മാറാൻ ‘ഇമോജി’ ബട്ടൺ അല്ലെങ്കിൽ ‘അടുത്ത കീബോർഡ്’ കീ എന്നതിൽ ടാപ്പ് ചെയ്യൂ.

  2. ഓൺസ്ക്രീൻ കീബോർഡിന്റെ മുകളിൽ വലത് വശത്തുള്ള Genmoji ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ Genmoji-യിലേക്ക് നിങ്ങൾക്ക് ആവശ്യമുള്ളത് ചേർക്കൂ. ഒറിജിനൽ Genmoji സൃഷ്ടിക്കാൻ നിങ്ങൾക്ക് ഏഴ് ഘടകങ്ങൾ വരെ മിക്സ് ആൻഡ് മാച്ച് ചെയ്യാം.

    • ആശയങ്ങൾ: തീമുകൾ, എക്സ്പ്രഷനുകൾ, കോസ്റ്റ്യൂമുകൾ, ആക്സസറികൾ അല്ലെങ്കിൽ സ്ഥലങ്ങൾ മുതലായ ആശയങ്ങൾ ബ്രൗസ് ചെയ്യാൻ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് ഒരു ഓപ്ഷൻ ടാപ്പ് ചെയ്യൂ.

    • നിലവിലുള്ള ഇമോജി അല്ലെങ്കിൽ Genmoji: നിർദേശങ്ങൾക്ക് താഴെയുള്ള ഒരു ഇമോജി ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ മറ്റൊരു ഇമോജി തിരഞ്ഞെടുക്കാൻ ‘ഇമോജി ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഒരു വിവരണം: ‘ഒരു Genmoji വിവരിക്കൂ’ ടാപ്പ് ചെയ്ത് ഒരു വിവരണം നൽകൂ, തുടർന്ന് ‘അയയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഒരു വ്യക്തി: ‘വ്യക്തിയെ തിരഞ്ഞെടുക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, നിങ്ങളുടെ ഫോട്ടോ ലൈബ്രറിയിൽ നിന്നോ ഇമോജിയിൽ നിന്നോ ഒരു വ്യക്തിയെ തിരഞ്ഞെടുക്കൂ. ‘ഫോട്ടോസി’ൽ നിന്ന് ഒരു വ്യക്തിയെയോ പെറ്റിനെയോ ചേർക്കാൻ, നിങ്ങൾ അവർക്ക് ‘ഫോട്ടോസ്’ ആപ്പിൽ പേര് നൽകണം.

      നിങ്ങൾ ഇതിനകം ഒരു വ്യക്തിയെ ചേർക്കുകയും അവരുടെ രൂപം മാറ്റാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ, ‘വ്യക്തിയെ തിരഞ്ഞെടുക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത് ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു പുതിയ ആരംഭ പോയിന്റ് തിരഞ്ഞെടുത്ത് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ. ഒരു Genmoji-യുടെ ആരംഭ പോയിന്റ് എഡിറ്റ് ചെയ്യൂ കാണൂ.

      നിങ്ങൾ ഉപയോഗിക്കുന്ന ഇമേജിൽ നിന്ന് വ്യത്യസ്തമായ ഒരു വിവരണം നിങ്ങൾ നൽകുകയാണെങ്കിൽ—ഉദാഹരണത്തിന്, ഫോട്ടോസിലെ പേര് നിങ്ങളുടെ വിവരണത്തിലെ പേരുമായി പൊരുത്തപ്പെടുന്നില്ല—ടെക്സ്റ്റ് വിവരണത്തേക്കാൾ, നിങ്ങൾ സെലക്റ്റ് ചെയ്ത ഫോട്ടോയെ അടിസ്ഥാനമാക്കിയായിരിക്കും നിങ്ങളുടെ ഇമേജ് വ്യക്തിഗതമാക്കുന്നത്.

      നുറുങ്ങ്: ഒരു ഇമോജിയെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഒരു വ്യക്തിയുടെ Genmoji സൃഷ്ടിക്കാനും കഴിയും. ‘വ്യക്തിയെ തിരഞ്ഞെടുക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത് ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് സ്കിൻ ടോണും ദൃശ്യരീതിയും തിരഞ്ഞെടുത്ത് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്തുകൊണ്ട് നിങ്ങളുടെ ഇമേജ് മെച്ചപ്പെടുത്തൂ:

    • വ്യതിയാനങ്ങൾ കാണാൻ: ‘പ്രിവ്യൂ ബബിൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഇടത്തോട്ടോ വലത്തോട്ടോ സ്വൈപ്പ് ചെയ്യൂ.

    • ഒരു ആശയം നീക്കംചെയ്യാൻ: ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  5. നിങ്ങളുടെ Genmoji-ൽ നിങ്ങൾക്ക് സംതൃപ്തി ഉണ്ടെങ്കിൽ, ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

    നിങ്ങൾ സൃഷ്ടിക്കുന്ന Genmoji നിങ്ങളുടെ സ്റ്റിക്കറുകളോടൊപ്പം സേവ് ചെയ്യപ്പെടും.

നിങ്ങൾക്ക് Image Playground-ൽ ഒരു Genmoji സൃഷ്ടിക്കാനും കഴിയും. Image Playground ഉപയോഗിച്ച് ഒറിജിനൽ ഇമേജുകൾ സൃഷ്ടിക്കൂ എന്നത് കാണൂ.

ഒരു Genmoji-യുടെ ആരംഭ പോയിന്റ് എഡിറ്റ് ചെയ്യൂ

വ്യത്യസ്തമായ ഒരു ഫോട്ടോ ആരംഭ പോയിന്റായി തിരഞ്ഞെടുത്തുകൊണ്ടോ ‘ഹെയർസ്റ്റൈൽ’, ‘ഫേഷ്യൽ ഹെയർ’, ‘കണ്ണട’ തുടങ്ങിയ വ്യക്തിഗത ആട്രിബ്യൂട്ടുകൾ മാറ്റിയോ നിങ്ങൾക്ക് ഒരു വ്യക്തിയുടെ രൂപം മാറ്റാം.

  1. ഒരു വ്യക്തിയെ അടിസ്ഥാനമാക്കി ഒരു Genmoji സൃഷ്ടിക്കുമ്പോൾ, ‘വ്യക്തിയെ തിരഞ്ഞെടുക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  2. ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • മറ്റൊരു ഫോട്ടോ തിരഞ്ഞെടുക്കാൻ: ‘മറ്റുള്ള ഫോട്ടോ തിരഞ്ഞെടുക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു ഫോട്ടോ തിരഞ്ഞെടുക്കാൻ അതിൽ ടാപ്പ് ചെയ്യൂ.

    • ‘ഹെയർസ്റ്റൈൽ’, ‘ഫേഷ്യൽ ഹെയർ’ അല്ലെങ്കിൽ ‘കണ്ണട’ തിരഞ്ഞെടുക്കാൻ: ‘ദൃശ്യരീതി ഇഷ്ടാനുസൃതമാക്കൽ’ ടാപ്പ് ചെയ്യൂ, തുടർന്ന് പോപ്പ്-അപ്പ് മെനുകളിൽ നിന്ന് ഓപ്ഷനുകൾ തിരഞ്ഞെടുക്കൂ.

      നുറുങ്ങ്: ആരംഭ പോയിന്റ് ഇപ്പോഴും ശരിയല്ലെങ്കിൽ, ‘കൂടുതൽ വിശദാംശങ്ങൾ’ ഫീൽഡിൽ ഒരു വിവരണം നൽകാൻ ശ്രമിക്കൂ. ഉദാഹരണത്തിന്, നിങ്ങൾ കുറിപ്പടി കണ്ണടകൾ ചേർത്ത ശേഷം അവയുടെ നിറം തെറ്റാണെങ്കിൽ, നിങ്ങൾക്ക് ‘നീല ഗ്ലാസുകൾ’ അല്ലെങ്കിൽ ‘ഗ്ലാസുകൾ മഞ്ഞയാക്കൂ’ എന്ന് നൽകാം.

    • ഒറിജനൽ ആരംഭ സ്ഥാനത്തേക്ക് മടങ്ങാൻ: ‘ദൃശ്യരീതി റീസെറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ ആരംഭ പോയിന്റിൽ നിങ്ങൾക്ക് സംതൃപ്തി ഉണ്ടെങ്കിൽ ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

Genmoji ഡിലീറ്റ് ചെയ്യൂ

  1. ഒരു ടെക്സ്റ്റ് ഫീൽഡിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ഇമോജി കീബോർഡിലേക്ക് മാറാൻ ‘ഇമോജി’ ബട്ടൺ അല്ലെങ്കിൽ ‘അടുത്ത കീബോർഡ്’ കീ എന്നതിൽ ടാപ്പ് ചെയ്യൂ.

  2. വലത്തേക്ക് സ്വൈപ്പുചെയ്യൂ അല്ലെങ്കിൽ ‘സ്റ്റിക്കറുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘സ്റ്റിക്കറുകൾ’ ബട്ടൺ ടാപ്പ് ചെയ്യൂ, ഒരു Genmoji അമർത്തിപ്പിടിക്കൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

*Apple Intelligence ജനറേറ്റീവ് മോഡലുകൾ ഉപയോഗിക്കുന്നു, ഔട്ട്പുട്ടുകൾ വ്യത്യാസപ്പെട്ടേക്കാം. കൃത്യതയ്ക്കായി പ്രധാനപ്പെട്ട വിവരങ്ങൾ പരിശോധിക്കൂ.
**Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.