ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ കുറിപ്പുകളിലുള്ള PDF-കളുമായി പ്രവർത്തിക്കൂ

കുറിപ്പുകൾ ആപ്പിൽ, നിങ്ങൾ ഒരു കുറിപ്പിലേക്ക് സ്കാൻ ചെയ്ത ഡോക്യുമെന്റുകൾ ഉൾപ്പെടെയുള്ള PDF-കളിൽ നിങ്ങൾക്ക് അറ്റാച്ച് ചെയ്യാനും കാണാനും എഡിറ്റ് ചെയ്യാനും കൂട്ടുപ്രവർത്തനം നടത്താനും കഴിയും. Apple Pencil അല്ലെങ്കിൽ നിങ്ങളുടെ വിരൽ ഉപയോഗിച്ച് നിങ്ങളുടെ കുറിപ്പിലെ PDF-കളിലും സ്കാൻ ചെയ്ത ഡോക്യുമെന്റുകളിലും നിങ്ങൾക്ക് നേരിട്ട് കുറിപ്പെഴുതാനോ സ്കെച്ച് ചെയ്യാനോ കഴിയും. ഒരേ കുറിപ്പിൽ നിങ്ങൾക്ക് ഒന്നിലധികം PDF-കൾ പ്രിവ്യൂ ചെയ്യാൻ പോലും കഴിയും.

ഒരു കുറിപ്പിലേക്ക് ഒരു PDF അറ്റാച്ച് ചെയ്യൂ

ഫയൽസ് അല്ലെങ്കിൽ Mail പോലുള്ള ഒരു ആപ്പിൽ നിന്ന് ഒരു PDF അറ്റാച്ച് ചെയ്യാൻ, താഴെപ്പറയുന്നവയിലൊന്ന് ചെയ്യൂ:

  • ഒരു കുറിപ്പിലേക്ക് ഫയൽ വലിച്ചിടൂ.

  • ഫയലിൽ തൊട്ടുപിടിക്കൂ, ‘പങ്കിടൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, കുറിപ്പുകൾ ടാപ്പ് ചെയ്യൂ, ഒരു കുറിപ്പ് തിരഞ്ഞെടുക്കൂ, തുടർന്ന് ‘സേവ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

ഒരു കുറിപ്പിൽ PDF കാണാനും എഡിറ്റ് ചെയ്യാനും

  1. നിങ്ങളുടെ iPad-ലെ ‘കുറിപ്പുകൾ’ ആപ്പിലേക്ക് പോകൂ.

  2. PDF ഉള്ള കുറിപ്പിൽ, മെനു ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഇനിപ്പറയുന്നവയിലൊന്ന് ചെയ്യൂ:

    • കാണുന്ന വലിപ്പം മാറ്റാൻ: ‘ഇതായി കാണൂ’ എന്നതിൽ ടാപ്പ് ചെയ്യൂ, എന്നിട്ട് ചെറുത്, ഇടത്തരം അല്ലെങ്കിൽ വലുത് തിരഞ്ഞെടുക്കൂ.

    • ഫുൾ സ്ക്രീനിൽ കാണാൻ: ‘ദ്രുതവീക്ഷണം’ എന്നതിൽ ടാപ്പ് ചെയ്യൂ.

    • PDF കോപ്പി ചെയ്യാൻ, സേവ് ചെയ്യാൻ, പ്രിന്റ് ചെയ്യാൻ, പങ്കിടാൻ, പേരുമാറ്റാൻ അല്ലെങ്കിൽ ഡിലീറ്റ് ചെയ്യാൻ: ഒരു പ്രവർത്തനം തിരഞ്ഞെടുക്കൂ.

  3. ഇടത്തരം അല്ലെങ്കിൽ വലുത് ആയി കാണുമ്പോൾ, നിങ്ങൾക്ക് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യുകയുമാവാം:

    • ലഘുചിത്രങ്ങൾ കാണിക്കുകയോ മറയ്ക്കുകയോ ചെയ്യാൻ: ‘ലഘുചിത്രങ്ങൾ കാണിക്കൂ’ അല്ലെങ്കിൽ ‘ലഘുചിത്രങ്ങൾ മറയ്ക്കൂ’ ടാപ്പ് ചെയ്യൂ.

    • സൂം ഇൻ ചെയ്ത് കൂടുതൽ കാണാൻ: കൂടുതൽ പേജുകൾ കാണാൻ സ്ക്രീൻ നുള്ളൂ അല്ലെങ്കിൽ വലത്തേക്ക് സ്വൈപ്പ് ചെയ്യൂ.

    • ഒരു പേജ് എഡിറ്റ് ചെയ്യാൻ: പേജിലെ ലഘുചിത്രത്തിൽ ടാപ്പ് ചെയ്യൂ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് ഇടത്തേക്ക് കറക്കൂ, വലത്തോട്ട് കറക്കൂ, ഫിൽട്ടറുകൾ, പേജ് ക്രോപ്പ് ചെയ്യൂ, അല്ലെങ്കിൽ ബ്ലാങ്ക് പേജ് ഇൻസേർട്ട് ചെയ്യൂ തുടങ്ങിയവയിൽ ഒരു പ്രവർത്തനം തിരഞ്ഞെടുക്കൂ. (ഫിൽട്ടറുകൾ, പേജ് ക്രോപ്പ് ചെയ്യൂ എന്നിവ സ്കാൻ ചെയ്ത ഡോക്യുമെന്റുകളിൽ മാത്രമേ പിന്തുണയ്ക്കൂ.)

PDF-കളിൽ തിരയൂ

ഒരു കുറിപ്പിലെ ഒരു PDF അനോട്ടേറ്റ് ചെയ്യൂ

  • ചെറിയ പ്രിവ്യൂ വലിപ്പം: PDF തുറക്കാൻ അതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് കൈയെഴുത്ത് ടൂളുകൾ ബട്ടൺ ടാപ്പ് ചെയ്യൂ.

  • ഇടത്തരം, വലിയ പ്രിവ്യൂ വലിപ്പങ്ങൾ: Apple Pencil ഉപയോഗിച്ച് വരയ്ക്കാനോ എഴുതാനോ തുടങ്ങൂ. അല്ലെങ്കിൽ വിരൽകൊണ്ട് വരയ്ക്കാനോ എഴുതാനോ, കൈയെഴുത്ത് ടൂളുകൾ ബട്ടൺ ടാപ്പ് ചെയ്യൂ.

മാർക്ക്അപ്പ് ഉപയോഗിച്ച് ഡോക്യുമെന്റുകളിൽ എഴുതുകയും വരയ്ക്കുകയും ചെയ്യൂ എന്നത് കാണൂ.

മറ്റുള്ളവയുമായി കൂട്ടുപ്രവർത്തനം നടത്തൂ

മറ്റുള്ളവരുമായി നിങ്ങൾ ഒരു കുറിപ്പിൽ കൂട്ടുപ്രവർത്തനം നടത്തുമ്പോൾ തത്സമയ അപ്ഡേറ്റുകൾ നേടൂ. നിങ്ങൾ ഒരു ഡോക്യുമെന്റ് മാർക്ക് ചെയ്യുമ്പോഴോ, ഡയഗ്രം വരയ്ക്കുമ്പോഴോ, അല്ലെങ്കിൽ സ്റ്റിക്കർ ചേർക്കുമ്പോഴോ, നിങ്ങൾ പങ്കിടുന്ന ആളുകൾക്ക് അവരുടെ ഡിവൈസുകളിൽ മാറ്റങ്ങൾ കാണാൻ കഴിയും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.