ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ News-ൽ വ്യക്തിഗത ചാനലുകൾ എങ്ങനെ സബ്സ്ക്രൈബ് ചെയ്യാം

Apple News+ സബ്സ്ക്രൈബ് ചെയ്യുന്നതിന് പുറമേ, സെലക്റ്റ് ചെയ്ത പ്രസാധകരിൽ നിന്നുള്ള വ്യക്തിഗത പ്രസിദ്ധീകരണങ്ങളും നിങ്ങൾക്ക് സബ്സ്ക്രൈബ് ചെയ്യാം. News ൽ ഈ സബ്സ്ക്രിപ്ഷനുകൾ ആക്സസ് ചെയ്യാൻ മൂന്ന് വഴികളുണ്ട്:

  • News നുള്ളിൽ സബ്സ്ക്രൈബ് ചെയ്യൂ: News ൽ നിങ്ങൾക്ക് നേരിട്ട് ഒരു സബ്സ്ക്രിപ്ഷൻ വാങ്ങാം. സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ചാനലിൽ, സബ്സ്ക്രിപ്ഷൻ ബട്ടൺ ടാപ്പ് ചെയ്യൂ.

  • ഒരു പ്രസാധകന്റെ ആപ്പിൽ നിന്ന് വാങ്ങിയ നിലവിലുള്ള സബ്സ്ക്രിപ്ഷൻ ആക്സസ് ചെയ്യൂ: നിങ്ങൾ App Store-ൽ നിന്ന് ഒരു പ്രസാധകന്റെ ആപ്പ് ഡൗൺലോഡ് ചെയ്യുകയും, ഇൻ-ആപ്പ് വാങ്ങലുകളായി നിങ്ങൾ വാങ്ങിയ സബ്സ്ക്രിപ്ഷനുകൾ News-ൽ ലഭ്യമാകുകയും ചെയ്താൽ, നിങ്ങൾക്ക് News-ൽ ഓട്ടോമാറ്റിക്കായി ആക്സസ് ലഭിക്കും. ഇൻ-ആപ്പ് വാങ്ങലുകളും സബ്സ്ക്രിപ്ഷനുകളും ഉപയോഗിച്ച് അധിക ആപ്പ് ഫീച്ചറുകൾ നേടൂ എന്ന Apple പിന്തുണ ലേഖനം കാണൂ.

  • ഒരു പ്രസാധകനിൽ നിന്ന് വാങ്ങിയ നിലവിലുള്ള സബ്സ്ക്രിപ്ഷൻ ആക്സസ് ചെയ്യൂ: നിങ്ങൾ ഒരു പ്രസാധകന്റെ വെബ്സൈറ്റിൽ നിന്നോ ഒരു Apple അല്ലാത്ത ഡിവൈസിലെ പ്രസാധകന്റെ ആപ്പിൽ നിന്നോ നേരിട്ട് ഒരു സബ്സ്ക്രിപ്ഷൻ വാങ്ങിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ സബ്സ്ക്രിപ്ഷൻ അവിടെ ആക്സസ് ചെയ്യാൻ News-ലെ നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാൻ പ്രസാധകൻ നിങ്ങളെ അനുവദിച്ചേക്കാം.

    സൈൻ ഇൻ ചെയ്യാനായി, വായിക്കാൻ സബ്സ്ക്രിപ്ഷൻ ആവശ്യമുള്ള ഒരു സ്റ്റോറിയിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഇതിനകം സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു’ ലിങ്കിൽ ടാപ്പ് ചെയ്യൂ. നിങ്ങളുടെ നിലവിലുള്ള സബ്സ്ക്രിപ്ഷന്റെ യൂസർനെയിമും പാസ്‌വേഡും നൽകൂ.

നിങ്ങൾ ഒരു ചാനലിലേക്ക് സബ്സ്ക്രൈബ് ചെയ്യുമ്പോൾ, നിങ്ങൾ അത് ഓട്ടോമാറ്റിക്കായി ഫോളോ ചെയ്യുകയും ചാനലിൽ നിന്നുള്ള സ്റ്റോറികൾ ’ഇന്ന്’ ഫീഡിൽ ദൃശ്യമാകുകയും ചെയ്യും.

ഒരു സബ്സ്ക്രിപ്ഷൻ റദ്ദാക്കാൻ, സൈഡ്ബാറിൽ മുകളിലേക്ക് സ്വൈപ്പ് ചെയ്ത് ‘സബ്സ്ക്രിപ്ഷനുകൾ’ (‘മാനേജ് ചെയ്യൂ’ തലക്കെട്ടിന് താഴെയുള്ളത്) ടാപ്പ് ചെയ്യൂ, തുടർന്ന് സബ്സ്ക്രിപ്ഷൻ സെലക്റ്റ് ചെയ്ത് ‘സബ്സ്ക്രിപ്ഷൻ റദ്ദാക്കൂ’ ടാപ്പ് ചെയ്യൂ.

നിങ്ങൾ സൈഡ്ബാർ കാണുന്നില്ലെങ്കിൽ സൈഡ്ബാർ ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.