iPad-ൽ ഗെയിമുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ മാറ്റൂ

Apple Games ആപ്പിന്റെയും Game Center-ന്റെയും ക്രമീകരണങ്ങൾ മാറ്റിക്കൊണ്ട് നിങ്ങൾക്ക് iPad-ൽ നിങ്ങളുടെ ഗെയിമിങ് അനുഭവം ഇഷ്ടാനുസൃതമാക്കാം. അറിയിപ്പുകൾ, സൗഹൃദ അഭ്യർഥനകൾ, മൾട്ടിപ്ലേയർ ഗെയിമിങ്, ഉള്ളടക്ക നിയന്ത്രണങ്ങൾ എന്നിവ നിയന്ത്രിക്കാൻ ഈ ക്രമീകരണങ്ങൾ നിങ്ങളെ അനുവദിക്കുന്നു.

Apple Games ആപ്പ് ക്രമീകരണങ്ങൾ മാറ്റാൻ

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം  ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകളി’ൽ ടാപ്പ് ചെയ്യൂ, ‘ഗെയിമുകളി’ൽ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • നിങ്ങളുടെ ഗെയിമിങ് പ്രവർത്തനം സംയോജിപ്പിച്ച് പ്രസക്തമായ ഉള്ളടക്കം കാണിക്കുകയോ മറയ്ക്കുകയോ ചെയ്യാൻ: ‘ഗെയിമിങ് പ്രവർത്തനം സംയോജിപ്പിക്കൂ’ ഓൺ ചെയ്യൂ.

    • ഗെയിംസിന്റെ ഉപയോഗ സ്ഥിതിവിവരക്കണക്കുകൾ Apple-ലേക്ക് റിപ്പോർട്ട് ചെയ്യാൻ ഉപയോഗിച്ച ഐഡന്റിഫയർ റീസെറ്റ് ചെയ്യാൻ: ‘ഐഡന്റിഫയർ റീസെറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

Game Center ക്രമീകരണങ്ങൾ മാറ്റാൻ

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം  ആപ്പിലേക്ക് പോകൂ.

  2. Game Center ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • സുഹൃത്തുക്കളെ കാണാൻ: ‘എല്ലാ സുഹൃത്തുക്കളും’ ടാപ്പ് ചെയ്യൂ.

    • സൗഹൃദ അഭ്യർഥനകൾ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാൻ: സൗഹൃദ അഭ്യർഥനകൾ ടാപ്പ് ചെയ്യൂ.

    • Game Center സുഹൃത്തുക്കളുടെ ലിസ്റ്റ് ആക്സസ് ചെയ്യാൻ ആപ്പുകളെ അനുവദിക്കുകയോ നിരസിക്കുകയോ ചെയ്യാൻ: ‘സുഹൃത്തുക്കളുടെ ലിസ്റ്റ് പങ്കിടൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സുഹൃത്തുക്കളുടെ ലിസ്റ്റ് പങ്കിടൂ’ ഓൺ ചെയ്യൂ.

    • Apple അക്കൗണ്ടുമായി ബന്ധപ്പെട്ട ഇ-മെയിലും ഫോൺ നമ്പറും ഉപയോഗിച്ച് നിങ്ങളെ കണ്ടെത്താൻ Game Center സുഹൃത്തുക്കളെ അനുവദിക്കൂ: ’നിങ്ങളെ കണ്ടെത്താൻ സുഹൃത്തുക്കളെ സഹായിക്കൂ’ ഓൺ ചെയ്യൂ.

    • പ്രവർത്തനം പങ്കിടൽ മാനേജ് ചെയ്യൂ: നിങ്ങളുടെ പ്രൊഫൈൽ, നേട്ട പുരോഗതി, ലീഡർബോർഡ് അപ്ഡേറ്റുകൾ, അടുത്തിടെ കളിച്ച ഗെയിമുകൾ എന്നിവ ആർക്കൊക്കെ കാണാൻ കഴിയുമെന്നത് വ്യക്തമാക്കാൻ ‘എല്ലാവർക്കും’, ‘സുഹൃത്തുക്കൾക്ക് മാത്രം’ അല്ലെങ്കിൽ ‘നിങ്ങൾക്ക് മാത്രം’ എന്നിവയിലൊന്ന് തിരഞ്ഞെടുക്കൂ.

    • സമീപത്തുള്ള പ്ലേയർമാരിൽ നിന്നുള്ള ക്ഷണങ്ങൾ അനുവദിക്കൂ: ഒരേ ഗെയിമിലെ അടുത്തുള്ള Game Center പ്ലേയർമാരെ Wi-Fi അല്ലെങ്കിൽ Bluetooth® വഴി ഒരു മൾട്ടിപ്ലെയർ ഗെയിമിലേക്ക് നിങ്ങളെ ക്ഷണിക്കാൻ അനുവദിക്കുന്നതിന് ‘സമീപത്തുള്ള പ്ലേയർമാർ’ എന്നത് ഓൺ ചെയ്യൂ.

    • Game Center-ൽ നിന്ന് സൈൻ ഔട്ട് ചെയ്യാൻ: ‘സൈൻ ഔട്ട് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

Game Center നിയന്ത്രണങ്ങൾ മാറ്റൂ

സൗഹൃദ അഭ്യർഥനകൾ, മൾട്ടിപ്ലേയർ ഗെയിമുകൾ, ആപ്പ് വഴിയുള്ള വാങ്ങലുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ പരിമിതപ്പെടുത്തിക്കൊണ്ട്, സുരക്ഷിതവും കൂടുതൽ നിയന്ത്രിതവുമായ ഗെയിമിങ് അനുഭവം സൃഷ്ടിക്കുന്നതിന് നിങ്ങൾക്ക് Game Center നിയന്ത്രണങ്ങൾ സജ്ജമാക്കാൻ കഴിയും.

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘സ്ക്രീൻ സമയം’ ടാപ്പ് ചെയ്ത് ‘ഉള്ളടക്ക, സ്വകാര്യതാ നിയന്ത്രണങ്ങൾ’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഉള്ളടക്ക, സ്വകാര്യതാ നിയന്ത്രണങ്ങൾ’ ഓണാക്കൂ.

  3. App Store, മീഡിയ, വെബ്ബും ഗെയിമുകളും എന്നതിൽ ടാപ്പ് ചെയ്യൂ, Game Center എന്നതിലേക്ക് സ്ക്രോൾ ചെയ്യൂ, തുടർന്ന് താഴെപ്പറയുന്ന നിയന്ത്രണങ്ങളിൽ ഏതെങ്കിലുമൊന്ന് സജ്ജമാക്കൂ:

    • മൾട്ടിപ്ലേയർ ഗെയിമുകൾ

    • സുഹൃത്തുക്കളെ ചേർക്കൽ

    • സുഹൃത്തുക്കളുമായി കണക്റ്റ് ചെയ്യൂ

    • സ്ക്രീൻ റെക്കോഡിങ്

    • സമീപത്തുള്ള മൾട്ടിപ്ലെയർ

    • സ്വകാര്യ സന്ദേശമയയ്ക്കൽ

    • പ്രൊഫൈൽ സ്വകാര്യതാ മാറ്റങ്ങൾ

    • അവതാർ, വിളിപ്പര് മാറ്റങ്ങൾ

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.