ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ ഫോട്ടോകളും വീഡിയോകളും ക്രോപ്പ് ചെയ്യൂ, കറക്കൂ, ഫ്ലിപ്പ് ചെയ്യൂ അല്ലെങ്കിൽ നേരെയാക്കൂ

iPad-ൽ ഒരു ഫോട്ടോയുടെയോ വീഡിയോയുടെയോ വലിപ്പം ക്രോപ്പ് ചെയ്യാനും കറക്കാനും ഫ്ലിപ്പ് ചെയ്യാനും നേരെയാക്കാനും അല്ലെങ്കിൽ ക്രമപ്പെടുത്താനും നിങ്ങൾക്ക് ഫോട്ടോസ് ആപ്പിലെ ടൂളുകൾ ഉപയോഗിക്കാം.

നിങ്ങൾ iCloud ഫോട്ടോസ് ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ഫോട്ടോകളിലും വീഡിയോകളിലും നിങ്ങൾ വരുത്തുന്ന എഡിറ്റുകൾ നിങ്ങളുടെ എല്ലാ ഡിവൈസുകളിലും സേവ് ചെയ്യപ്പെടും.

ഒരു ഫോട്ടോയോ വീഡിയോയോ ക്രോപ്പ് ചെയ്യൂ, കറക്കൂ അല്ലെങ്കിൽ ഫ്ലിപ്പ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ഒരു ഫോട്ടോയോ വീഡിയോയോ തുറക്കാൻ അതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് എഡിറ്റ് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. സ്ക്രീനിന്റെ ഇടതുവശത്തുള്ള ക്രോപ്പ് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    മധ്യത്തിൽ ഒരു ഫോട്ടോ ഉള്ള ‘ഫോട്ടോസ്’ ആപ്പിലെ എഡിറ്റ് സ്ക്രീൻ. സ്ക്രീനിന്റെ ഇടതുവശത്ത് ‘ക്രമപ്പെടുത്തൂ’, ‘ഫിൽട്ടറുകൾ’, ‘ക്രോപ്പ് ചെയ്യൂ’ എന്നീ ബട്ടണുകൾ; ക്രോപ്പ് ചെയ്യൂ ബട്ടൺ സെലക്റ്റ് ചെയ്തിരിക്കുന്നു. സ്ക്രീനിന്റെ വലതുവശത്ത് ക്രോപ്പ് മെച്ചപ്പെടുത്തൽ ഓപ്ഷനുകളും ഇഫക്റ്റിന്റെ ലെവൽ ക്രമപ്പെടുത്താനുള്ള സ്ലൈഡറും ഉണ്ട്.
    • മാനുവലായി ക്രോപ്പ് ചെയ്യൂ: നിങ്ങൾ ഇമേജിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ഭാഗം ഉൾക്കൊള്ളുന്ന വിധത്തിൽ ദീർഘചതുരത്തിന്റെ കോണുകൾ വലിക്കൂ, അല്ലെങ്കിൽ നുള്ളി അകറ്റുകയോ അടുപ്പിക്കുകയോ ചെയ്യൂ.

      കുറിപ്പ്: നിങ്ങൾ ഒരു കോണിലൂടെ വലിക്കുമ്പോൾ, ക്രോപ്പ് ടൂൾ ഫോട്ടോയുടെ യഥാർത്ഥ ആസ്പെക്റ്റ് റേഷ്യോ നിലനിർത്തുന്നു. ആസ്പെക്റ്റ് റേഷ്യോ മാറ്റാൻ, ആസ്പെക്റ്റ് റേഷ്യോ അൺലോക്ക് ചെയ്യാനായി ഫോട്ടോയുടെ മുകളിൽ വലത് കോണിലുള്ള ലോക്ക് ടാപ്പ് ചെയ്യൂ.

    • ഒരു സ്റ്റാൻഡേർഡ് പ്രീസെറ്റ് റേഷ്യോയിലേക്ക് ക്രോപ്പ് ചെയ്യാൻ: സ്ക്രീനിന്റെ മുകളിലുള്ള ആസ്പെക്റ്റ് റേഷ്യോ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് സ്ക്രീനിന്റെ താഴെയുള്ള സ്ക്വയർ, വാൾപേപ്പർ, 9:16 അല്ലെങ്കിൽ 5:7 പോലുള്ള ഒരു ഓപ്ഷൻ തിരഞ്ഞെടുക്കൂ.

    • കറക്കാൻ: ഇമേജ് 90 ഡിഗ്രി കറക്കാൻ കറക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഫ്ലിപ്പ് ചെയ്യാൻ: ഇമേജ് തിരശ്ചീനമായി ഫ്ലിപ്പ് ചെയ്യാൻ ഫ്ലിപ്പ് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. നിങ്ങളുടെ എഡിറ്റുകൾ സേവ് ചെയ്യാൻ ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ നിങ്ങളുടെ മാറ്റങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ, ‘റദ്ദാക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘മാറ്റങ്ങൾ ഉപേക്ഷിക്കൂ’ ടാപ്പ് ചെയ്യൂ.

നിങ്ങൾ ഒരു ഫോട്ടോ കാണുന്ന സമയത്ത് അത് വേഗത്തിൽ ക്രോപ്പ് ചെയ്യാൻ, സൂം ഇൻ ചെയ്യാൻ ഫോട്ടോയിൽ നുള്ളൂ. നിങ്ങൾ ക്രോപ്പ് ചെയ്യാൻ ആഗ്രഹിക്കുന്നതുപോലെ ഫോട്ടോ ദൃശ്യമാകുമ്പോൾ, സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള ‘ക്രോപ്പ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ. ക്രോപ്പ് ടൂളുകളിൽ കൂടുതൽ ക്രമപ്പെടുത്തലുകൾ നടത്തി ‘കഴിഞ്ഞു’ എന്നതിൽ ടാപ്പ് ചെയ്യൂ.

ഒരു ഫോട്ടോയോ വീഡിയോയോ സ്ട്രെയിറ്റ് ചെയ്ത് അതിന്റെ കാഴ്ചപ്പാട് ക്രമീകരിക്കൂ

നിങ്ങൾക്ക് ഒരു ഫോട്ടോയോ വീഡിയോയോ നേരെയാക്കാനോ ലംബമായോ തിരശ്ചീനമായോ ടിൽറ്റ് ചെയ്യാനും കഴിയും.

  1. നിങ്ങളുടെ iPad-ലെ ഫോട്ടോസ് ആപ്പിലേക്ക് പോകൂ.

  2. ഒരു ഫോട്ടോയോ വീഡിയോയോ തുറക്കാൻ അതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് എഡിറ്റ് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ക്രോപ്പ് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

  4. എഡിറ്റിങ് ഓപ്ഷനുകൾ കാണാൻ ഫോട്ടോയ്ക്ക് താഴെ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ.

  5. നിങ്ങൾ എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഇഫക്റ്റിൽ ടാപ്പ് ചെയ്യൂ, തുടർന്ന് കൃത്യമായ ക്രമപ്പെടുത്തലുകൾ വരുത്താൻ സ്ലൈഡർ വലിക്കൂ.

    നിങ്ങൾ വരുത്തിയ ക്രമപ്പെടുത്തൽ ലെവൽ സ്ലൈഡർ വഴി ദൃശ്യമാക്കും. എഡിറ്റ് ചെയ്ത ഫോട്ടോ അല്ലെങ്കിൽ വീഡിയോയ്ക്കും ഒറിജിനലിനും ഇടയിൽ മാറാൻ ബട്ടൺ ടാപ്പ് ചെയ്യൂ.

  6. നിങ്ങളുടെ എഡിറ്റുകൾ സേവ് ചെയ്യാൻ ‘കഴിഞ്ഞു’ ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: നിങ്ങൾ സേവ് ചെയ്തതിന് ശേഷം എഡിറ്റുകൾ പഴയപടിയാക്കാൻ, ഫോട്ടോയോ വീഡിയോയോ തുറന്ന്, എഡിറ്റ് ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘മുൻനിലയിലാക്കൂ’ ടാപ്പ് ചെയ്യൂ.

Apple Intelligence ഉപയോഗിച്ച് ഡിസ്ട്രാക്ഷനുകൾ നീക്കംചെയ്യൂ

നിങ്ങൾക്ക് Apple Intelligence പിന്തുണയുള്ള iPad* ഉണ്ടെങ്കിൽ, ഒരു ഫോട്ടോയിലെ ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വസ്തുക്കളെ തിരിച്ചറിയാനും നീക്കംചെയ്യാനും സഹായിക്കാൻ നിങ്ങൾക്ക് ‘ക്ലീൻ അപ്പ്’ ടൂൾ ഉപയോഗിക്കാം. നിങ്ങളുടെ ഫോട്ടോകളിൽ നിന്ന് ഡിസ്ട്രാക്ഷനുകൾ നീക്കംചെയ്യൂ കാണൂ.

*Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.