ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ കുടുംബ പങ്കിടൽ സജ്ജീകരിക്കൂ

Apple സേവനങ്ങൾ, യോഗ്യമായ വാങ്ങലുകൾ, iCloud സ്റ്റോറേജ് പ്ലാൻ തുടങ്ങിയവയിലേക്ക് ആക്സസ് പങ്കിടാൻ നിങ്ങളെയും കുടുംബാംഗങ്ങളിൽ അഞ്ചു പേരെ വരെയും കുടുംബ പങ്കിടൽ അനുവദിക്കുന്നു. മറ്റുള്ളവരുടെ കാണാതായ ഡിവൈസുകൾ പരസ്പരം ലൊക്കേറ്റ് ചെയ്യാൻ സഹായിക്കാനും നിങ്ങൾക്ക് കഴിയും.

ഒരു മുതിർന്ന കുടുംബാംഗം- ഓർഗനൈസർ -മറ്റ് കുടുംബാംഗങ്ങളെ പങ്കെടുക്കാൻ ക്ഷണിക്കുന്നു. കുടുംബാംഗങ്ങൾ ചേരുമ്പോൾ, എല്ലാവരുടെയും ഡിവൈസുകളിൽ ‘കുടുംബ പങ്കിടൽ’ ഓട്ടോമാറ്റിക്കായി സജ്ജീകരിക്കപ്പെടും. ഏതെല്ലാം സേവനങ്ങളും ഫീച്ചറുകളും ഉപയോഗിക്കണം, പങ്കിടണം എന്നതെല്ലാം തുടർന്ന് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നു.

യോഗ്യതയുള്ള ഡിവൈസുകളിൽ ‘കുടുംബ പങ്കിടൽ’ ലഭ്യമാണ്. iCloud-നുള്ള സിസ്റ്റം ആവശ്യകതകൾ എന്ന Apple പിന്തുണ ലേഖനം കാണൂ.

ക്രമീകരണത്തിലെ കുടുംബ സ്ക്രീൻ. പങ്കിട്ട ഫീച്ചറുകൾക്ക് മുകളിൽ അഞ്ച് കുടുംബാംഗങ്ങൾ വരെ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പ് സൃഷ്ടിക്കൂ

ഒരു ഡിവൈസിൽ കുടുംബ പങ്കിടൽ സജ്ജീകരിക്കുകയേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ. ശേഷം ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുന്ന നിങ്ങളുടെ എല്ലാ ഡിവൈസുകളിലും അത് ലഭ്യമാകും.

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കുടുംബം’ ടാപ്പ് ചെയ്യൂ.

    എനിക്കായി ‘കുടുംബ’ ക്രമീകരണങ്ങൾ തുറക്കൂ

  3. നിങ്ങളുടെ കുടുംബ പങ്കിടൽ ഗ്രൂപ്പ് സജ്ജീകരിക്കാൻ സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

  4. നിർദേശിക്കപ്പെട്ട കുടുംബാംഗങ്ങൾക്ക് (ലിസ്റ്റുചെയ്തിട്ടുണ്ടെങ്കിൽ) അടുത്തുള്ള ’ക്ഷണിക്കൂ’ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ’മറ്റുള്ളവരെ ക്ഷണിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ഇനിപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    നിങ്ങൾക്ക് പിന്നീട് കുടുംബാംഗങ്ങളെയും ചേർക്കാം. iPad-ലെ ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പിലേക്ക് ഒരു അംഗത്തെ ചേർക്കൂ കാണൂ.

  5. നിങ്ങളുടെ 'കുടുംബ പങ്കിടൽ' ഗ്രൂപ്പിനായി (ഉദാഹരണത്തിന്, സബ്‌സ്‌ക്രിപ്‌ഷനുകൾ) സജ്ജീകരിക്കാൻ ആഗ്രഹിക്കുന്ന ഒരു ഫീച്ചറിൽ ടാപ്പ് ചെയ്യൂ, തുടർന്ന് സ്‌ക്രീനിലെ നിർദേശങ്ങൾ പാലിക്കൂ.

    ഒരു കുട്ടിക്ക് വേണ്ടി രക്ഷാകർതൃ നിയന്ത്രണങ്ങൾ അല്ലെങ്കിൽ Apple Cash സജ്ജീകരിക്കാൻ, അവരുടെ പേര് ടാപ്പ് ചെയ്ത ശേഷം, ഫീച്ചർ ടാപ്പ് ചെയ്ത് സ്ക്രീനിലെ നിർദേശങ്ങൾ പിന്തുടരൂ.

    നിങ്ങളുടെ കുടുംബവുമായി പങ്കിടുന്നത് നിങ്ങൾക്ക് കാണാനും എപ്പോൾ വേണമെങ്കിലും പങ്കിടൽ ക്രമീകരണങ്ങൾ ക്രമീകരിക്കാനും കഴിയും.

ഒരു കുടുംബ പങ്കിടൽ ഗ്രൂപ്പിനെ നിങ്ങളുടെ മുഴുവൻ ഡിവൈസുകളിലും സജ്ജീകരിക്കുന്നതോ അതിൽ ചേരുന്നതോ എങ്ങനെയെന്ന് അറിയാൻ, കുടുംബ പങ്കിടൽ സജ്ജീകരിക്കൂ എന്ന Apple പിന്തുണ ലേഖനം കാണൂ.

കുടുംബ പങ്കിടൽ ഉപയോഗിച്ച് നിങ്ങൾക്ക് ചെയ്യാവുന്നവ

നിങ്ങളുടെ കുടുംബ ഷെയറിങ് ഗ്രൂപ്പിനൊപ്പം നിങ്ങൾക്ക് താഴെപ്പറയുന്നവ സജ്ജീകരിക്കാനോ പങ്കിടാനോ കഴിയും:

കുടുംബ പങ്കിടൽ ഫീച്ചറുകൾക്കായുള്ള ശുപാർശകൾ കാണൂ

കുടുംബ പങ്കിടലിൽ നിന്ന് പരമാവധി ലഭിക്കുന്നതിനായി നിങ്ങളെ സഹായിക്കുന്നതിനുള്ള നിർദേശങ്ങൾ കാണാൻ, ക്രമീകരണം  > കുടുംബം എന്നതിലേക്ക് പോകൂ, തുടർന്ന് ‘നിങ്ങളുടെ കുടുംബത്തിന് ശുപാർശ ചെയ്തത്’ എന്നതിൽ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.