ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘മാപ്പ്സി’ൽ ഡ്രൈവിങ് ദിശാനിർദേശങ്ങൾ നേടൂ

നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള വിശദമായ ഡ്രൈവിങ് ദിശാനിർദേശങ്ങൾ നിങ്ങൾക്ക് ലഭിക്കും.

നിങ്ങൾ സെലക്റ്റ് ചെയ്ത നഗരങ്ങളിൽ ഡ്രൈവ് ചെയ്യുമ്പോൾ, സങ്കീർണമായ ഇന്റർസെക്ഷനുകളെ സമീപിക്കുമ്പോൾ (പിന്തുണയ്ക്കുന്ന മോഡലുകൾ) ശരിയായ പാത കണ്ടെത്താൻ സഹായിക്കുന്ന ക്രോസ്‌വാക്കുകൾ, സൈക്കിൾ പാതകൾ, കെട്ടിടങ്ങൾ എന്നിവയ്ക്കുള്ള മെച്ചപ്പെടുത്തിയ വിശദാംശങ്ങളും ഒരു സ്ട്രീറ്റ്-ലെവൽ കാഴ്ചയും നിങ്ങൾ കാണും.

കുറിപ്പ്: തിരിവുകൾ തോറും വാക്കാലുള്ള ദിശാനിർദേശങ്ങളും ഒന്നിലധികം സ്റ്റോപ്പുകൾക്കായുള്ള ദിശാനിർദേശങ്ങളും എല്ലാ രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമല്ല. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ. Wi-Fi + Cellular മോഡലുകൾക്കായുള്ള ഫീച്ചറുകൾക്ക് ഒരു മൊബൈൽ ഡാറ്റ പ്ലാൻ ആവശ്യമാണ്, ഒപ്പം ക്രമീകരണം  > ആപ്പുകൾ > മാപ്പ്സ് എന്നതിൽ മൊബൈൽ ഡാറ്റ ഓണും ആയിരിക്കണം. മൊബൈൽ ഡാറ്റ ക്രമീകരണം കാണൂ അല്ലെങ്കിൽ മാറ്റൂ എന്നത് കാണൂ.

ഡ്രൈവിങ് ദിശാനിർദേശങ്ങൾ നേടൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. മാപ്പിൽ എവിടെയെങ്കിലും തൊട്ടുപിടിക്കൂ അല്ലെങ്കിൽ തിരയൽ ഫീൽഡിൽ ഒരു വിലാസം നൽകി, ‘ദിശാനിർദേശങ്ങൾ’ അല്ലെങ്കിൽ ട്രാവൽ മോഡ് ബട്ടൺ ടാപ്പ് ചെയ്യൂ.

  3. നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന റൂട്ടിനായി ‘പോകൂ’ അല്ലെങ്കിൽ ‘ഘട്ടങ്ങൾ’ എന്നതിൽ ടാപ്പ് ചെയ്യൂ.

    ഒരേ ലക്ഷ്യസ്ഥാനത്തേക്കുള്ള നിരവധി ഡ്രൈവിങ് റൂട്ട് ഓപ്ഷനുകളുള്ള മാപ്പ് കാണിക്കുന്ന ഒരു iPad. ഓരോ റൂട്ടും കണക്കാക്കിയ സമയവും ദൂരവും വിശദമായ ദിശാനിർദേശങ്ങൾ കാണാനുള്ള ‘ഘട്ടങ്ങൾ’ ബട്ടണും കാണിക്കുന്നു. ഓരോ റൂട്ടിലെയും കളർ കോഡിങ് ട്രാഫിക് സാഹചര്യങ്ങളെ സൂചിപ്പിക്കുന്നു.

Siri: ‘Give me driving directions home’ എന്നതുപോലെ എന്തെങ്കിലും Siri-യോട് ചോദിക്കൂ. Siri എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.

ഭാവിയിലെ പുറപ്പെടലിനോ എത്തിച്ചേരലിനോ ഉള്ള യാത്രാ സമയം കണക്കാക്കൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. മാപ്പിൽ എവിടെയെങ്കിലും തൊട്ടുപിടിക്കൂ അല്ലെങ്കിൽ തിരയൽ ഫീൽഡിൽ ഒരു വിലാസം നൽകി, ‘ദിശാനിർദേശങ്ങൾ’ അല്ലെങ്കിൽ ട്രാവൽ മോഡ് ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘ഇപ്പോൾ’ (ലക്ഷ്യസ്ഥാനത്തിന് താഴെ) ടാപ്പ് ചെയ്യൂ, ‘പുറപ്പെടുന്നത്’ എന്നതിനോ ‘എത്തിച്ചേരുന്നത്’ എന്നതിനോ ഉള്ള ഒരു സമയമോ തീയതിയോ സെലക്റ്റ് ചെയ്യൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

    അനുമാനിച്ച ട്രാഫിക്കിന്റെ അടിസ്ഥാനത്തിൽ കണക്കാക്കിയ യാത്രാസമയം മാറിയേക്കാം.

ടോളുകളോ ഹൈവേകളോ ഒഴിവാക്കൂ

  1. നിങ്ങളുടെ iPad-ലെ മാപ്പ്സ് ആപ്പിലേക്ക് പോകൂ.

  2. മാപ്പിൽ എവിടെയെങ്കിലും തൊട്ടുപിടിക്കൂ അല്ലെങ്കിൽ തിരയൽ ഫീൽഡിൽ ഒരു വിലാസം നൽകി, ‘ദിശാനിർദേശങ്ങൾ’ അല്ലെങ്കിൽ ട്രാവൽ മോഡ് ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘ഒഴിവാക്കൂ’ (ലക്ഷ്യസ്ഥാനത്തിന് താഴെയുള്ള) ടാപ്പ് ചെയ്യൂ, നിങ്ങളുടെ ഓപ്ഷനുകൾ തിരഞ്ഞെടുക്കൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

കോംപസ് അല്ലെങ്കിൽ വേഗ പരിധി കാണിക്കൂ അല്ലെങ്കിൽ മറയ്ക്കൂ

നിങ്ങൾക്ക് Wi-Fi + Cellular ഉള്ള iPad ഉണ്ടെങ്കിൽ, നിങ്ങൾക്ക് കോംപസ് അല്ലെങ്കിൽ വേഗ പരിധി കാണിക്കുകയോ മറയ്ക്കുകയോ ചെയ്യാം.

  1. നിങ്ങളുടെ iPad-ലെ ക്രമീകരണം ആപ്പിലേക്ക് പോകൂ.

  2. ആപ്പുകൾ ടാപ്പ് ചെയ്യൂ, തുടർന്ന് മാപ്പ്സ് ടാപ്പ് ചെയ്യൂ.

  3. ലക്ഷ്യസ്ഥാനത്തിന് താഴെയുള്ള, ‘ഡ്രൈവിങ്’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് കോംപസ് അല്ലെങ്കിൽ വേഗ പരിധി ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.