iPad-ൽ നിങ്ങളുടെ ജേർണൽ എൻട്രികൾ കാണുകയും തിരയുകയും ചെയ്യൂ

ജേർണൽ ആപ്പിൽ നിങ്ങൾക്ക് നിങ്ങളുടെ എൻട്രികളിലെ ടെക്സ്റ്റ് തിരയുകയും ഫോട്ടോകൾ, ഡ്രോയിങ്ങുകൾ, ലൊക്കേഷനുകൾ തുടങ്ങിയ വിശദാംശങ്ങൾ ഫിൽട്ടർ ചെയ്യുകയുമാവാം. പിന്നീട് വീണ്ടും കാണാൻ നിങ്ങൾക്ക് എൻട്രികൾ ബുക്ക്മാർക്ക് ചെയ്യാനും കഴിയും.

മുകളിൽ വലത് വശത്ത് ‘തിരയൽ’ ബട്ടൺ ഉള്ള ജേർണൽ എൻട്രികൾ കാണിക്കുന്ന ജേണൽ ആപ്പിലെ ഒരു സ്ക്രീൻ.

നിങ്ങളുടെ ജേർണൽ എൻട്രികളിൽ തിരയാൻ

  1. നിങ്ങളുടെ iPad-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. ഒരു ജേർണൽ തിരഞ്ഞെടുക്കുകയോ ‘എല്ലാ എൻട്രികളും’ എന്നതിൽ ടാപ്പ് ചെയ്യുകയോ ചെയ്യൂ.

  3. ഇനിപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • നിർദിഷ്ട എൻട്രികൾ കണ്ടെത്താൻ: ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഫോട്ടോസ് അല്ലെങ്കിൽ ഡ്രോയിങ്ങുകൾ പോലുള്ള ഒരു വിഭാഗം തിരഞ്ഞെടുക്കൂ അല്ലെങ്കിൽ നിങ്ങൾ തിരയുന്ന ടെക്സ്റ്റ് ടൈപ്പ് ചെയ്യൂ.

    • എൻട്രികൾ തരംതിരിക്കാൻ: നിങ്ങളുടെ സ്ക്രീനിന്റെ മുകളിൽ വലത് വശത്തുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ഇപ്രകാരം തരംതിരിക്കൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എൻട്രി തീയതി’ അല്ലെങ്കിൽ ‘മൊമെന്റ് തീയതി’ തിരഞ്ഞെടുക്കൂ.

    • ഒരു പ്രത്യേക ദിവസത്തേക്കുള്ള എൻട്രികൾ കണ്ടെത്താൻ: സൈഡ്ബാറിൽ, ‘ഉൾക്കാഴ്ചകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് കലണ്ടറിലെ ഒരു തീയതി ടാപ്പ് ചെയ്യൂ.

ലൊക്കേഷൻ അനുസരിച്ച് എൻട്രികൾ കാണൂ

മാപ്പ് വ്യൂ ഉപയോഗിച്ച് നിങ്ങളുടെ എൻട്രികൾ അവയുടെ ലൊക്കേഷനെ അടിസ്ഥാനമാക്കി നിങ്ങൾക്ക് കാണാൻ കഴിയും.

  1. നിങ്ങളുടെ iPad-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. സൈഡ്ബാറിലെ ‘സ്ഥലങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ ജേർണലിലേക്ക് മടങ്ങാൻ ‘എല്ലാ എൻട്രികളും’ ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: സൈഡ്ബാർ തുറക്കാനും അടയ്ക്കാനും ’സൈഡ്ബാർ ടോഗിൾ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു ലൊക്കേഷൻ ഉൾപ്പെടുന്ന എൻട്രികളോ ലൊക്കേഷൻ വിവരമുള്ള ഫോട്ടോകളോ മാപ്പിൽ ചേർക്കുന്നു. ഫോർമാറ്റിങ്, ഫോട്ടോകൾ എന്നിവയും മറ്റും ചേർക്കൂ എന്നത് കാണൂ.

പ്രധാനപ്പെട്ട ജേർണൽ എൻട്രികൾ ബുക്ക്മാർക്ക് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. ഒരു ജേർണൽ തിരഞ്ഞെടുക്കുകയോ ‘എല്ലാ എൻട്രികളും’ എന്നതിൽ ടാപ്പ് ചെയ്യുകയോ ചെയ്യൂ.

  3. ഒരു എൻട്രിയിൽ വലത്തേക്ക് സ്വൈപ്പ് ചെയ്ത് ബുക്ക്മാർക്ക് ബട്ടൺ ടാപ്പ് ചെയ്യൂ.

    ഒന്നിലധികം എൻട്രികൾ ബുക്ക്മാർക്ക് ചെയ്യാൻ, സ്ക്രീനിന്റെ മുകളിലുള്ള ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘എൻട്രികൾ സെലക്റ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, അവ സെലക്റ്റ് ചെയ്യാൻ എൻട്രികളിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ബുക്ക്മാർക്ക് ബട്ടൺ ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: ബുക്ക്മാർക്ക് ചെയ്ത എൻട്രികൾ മാത്രം കാണാൻ ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ബുക്ക്മാർക്ക് ചെയ്തവ’ ടാപ്പ് ചെയ്യൂ.

    ജേർണൽ എൻട്രികൾ കാണിക്കുന്ന ജേർണൽ ആപ്പിലെ ഒരു സ്ക്രീൻ. ഒരു എൻട്രി വലത്തേക്ക് സ്വൈപ്പ് ചെയ്യുകയും ‘ബുക്ക്മാർക്ക് ചെയ്യൂ’ ബട്ടൺ കാണിക്കുകയും ചെയ്യുന്നു.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.