iPad-ലെ ‘സന്ദേശങ്ങളി’ൽ പശ്ചാത്തലങ്ങൾ ചേർക്കൂ

നിങ്ങൾക്ക് ഒരു iMessage സംഭാഷണത്തിലേക്ക് ഒരു പശ്ചാത്തലം ചേർക്കാൻ കഴിയും. സംഭാഷണത്തിലെ മറ്റ് ആളുകൾ അവരുടെ ഡിവൈസുകളിലും പശ്ചാത്തലം കാണുകയും ഗ്രൂപ്പിനുള്ള പശ്ചാത്തലം മാറ്റുകയും ചെയ്യുന്നു.

കുറിപ്പ്: സംഭാഷണ പശ്ചാത്തലങ്ങൾ ചേർക്കാനോ കാണാനോ മാറ്റാനോ, iOS 26, iPadOS 26, macOS Tahoe, watchOS 26, visionOS 26, അല്ലെങ്കിൽ അതിനുശേഷമുള്ളവയിൽ iMessage ഉപയോഗിക്കണം.

ഒരു പശ്ചാത്തലത്തോടുകൂടിയ ഒരു’സന്ദേശങ്ങളി’ലെ സംഭാഷണം.

ഒരു ഡൈനാമിക് പശ്ചാത്തലം ഉപയോഗിക്കൂ

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾക്ക് ഒരു പശ്ചാത്തലം ചേർക്കേണ്ട സംഭാഷണത്തിലേക്ക് പോകൂ.

  3. സംഭാഷണത്തിന്റെ മുകളിലുള്ള കോൺടാക്റ്റ് അല്ലെങ്കിൽ ഗ്രൂപ്പ് ഐക്കൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പശ്ചാത്തലങ്ങൾ’ ടാപ്പ് ചെയ്യൂ.

  4. നിറം, ആകാശം, വെള്ളം അല്ലെങ്കിൽ അറോറ ടാപ്പ് ചെയ്യൂ.

  5. ഒരു ഓപ്ഷൻ തിരഞ്ഞെടുക്കാൻ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ.

    നുറുങ്ങ്: നിറത്തിന്റെ കാര്യത്തിൽ, നിറങ്ങൾ ക്രമപ്പെടുത്താൻ താഴത്തെ കോണുകളിലെ സ്വാച്ചുകളിൽ ടാപ്പ് ചെയ്യൂ.

  6. നിങ്ങളുടെ സംഭാഷണത്തിലേക്ക് പശ്ചാത്തലം ചേർക്കാൻ ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു ഫോട്ടോ പശ്ചാത്തലമായി ഉപയോഗിക്കാൻ

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. പശ്ചാത്തലത്തിൽ ഒരു ഫോട്ടോ ചേർക്കേണ്ട സംഭാഷണത്തിലേക്ക് പോകൂ.

  3. സംഭാഷണത്തിന്റെ മുകളിലുള്ള കോൺടാക്റ്റ് അല്ലെങ്കിൽ ഗ്രൂപ്പ് ഐക്കൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പശ്ചാത്തലങ്ങൾ’ ടാപ്പ് ചെയ്യൂ.

  4. ഫോട്ടോ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ ലൈബ്രറിയിൽ നിന്ന് ഒരു ഫോട്ടോ സെലക്റ്റ് ചെയ്യാൻ ടാപ്പ് ചെയ്യൂ.

    നുറുങ്ങ്: നിങ്ങൾ ഒരു പശ്ചാത്തലമായി ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഒരു ഫോട്ടോ ആരെങ്കിലും പങ്കിട്ടിട്ടുണ്ടെങ്കിൽ, സന്ദേശത്തിലെ ഫോട്ടോ തൊട്ടുപിടിക്കൂ, തുടർന്ന് ‘പശ്ചാത്തലമായി സജ്ജമാക്കൂ’ ടാപ്പ് ചെയ്യൂ.

  5. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഇമേജ് ക്രോപ്പ് ചെയ്യാൻ: നുള്ളി അടുപ്പിക്കൂ അല്ലെങ്കിൽ നുള്ളി അകത്തൂ

    • നിറം നീക്കം ചെയ്യാൻ: ഇടത്തേക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് എന്നതിലേക്ക് സ്വൈപ്പ് ചെയ്യൂ.

    • ഒരു നിറ ഫിൽട്ടർ പ്രയോഗിക്കാൻ: ഡുയോടോണിലേക്കോ കളർ വാഷിലേക്കോ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, തുടർന്ന് പാലറ്റ് മാറ്റാൻ കളർ സ്വാച്ചിൽ ടാപ്പ് ചെയ്യൂ.

  6. നിങ്ങളുടെ സംഭാഷണത്തിലേക്ക് പശ്ചാത്തലം ചേർക്കാൻ ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങൾ സംഭാഷണങ്ങളിലേക്ക് മടങ്ങുമ്പോൾ, പശ്ചാത്തലങ്ങൾ പ്രദർശിപ്പിക്കാൻ നിങ്ങൾക്ക് അവ സജ്ജമാക്കാൻ കഴിയും. ക്രമീകരണം > ആപ്പുകൾ > സന്ദേശങ്ങൾ എന്നതിലേക്ക് പോകൂ, തുടർന്ന് ‘ഫോട്ടോകൾ ദൃശ്യമാകുന്ന വിധത്തിൽ തുടങ്ങൂ’ ഓണാക്കൂ.

Apple Intelligence* ഓണാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ സംഭാഷണങ്ങളുടെ പശ്ചാത്തലത്തിനായി സവിശേഷമായ ഇമേജുകൾ സൃഷ്ടിക്കാൻ നിങ്ങൾക്ക് Image Playground ഉപയോഗിക്കാം. ‘സന്ദേശങ്ങളി’ൽ Apple Intelligence ഉപയോഗിക്കൂ എന്നത് കാണൂ.

കുറിപ്പ്: സെൻസിറ്റീവായ ഉള്ളടക്കം അടങ്ങിയ ഒരു പശ്ചാത്തല ഇമേജ് അയയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ മുൻപ് നിങ്ങൾക്ക് (അല്ലെങ്കിൽ ഒരു കുടുംബാംഗത്തിന്) മുന്നറിയിപ്പുകൾ ലഭിക്കാൻ iPad സജ്ജമാക്കാം. സെൻസിറ്റീവ് ഉള്ളടക്കത്തെക്കുറിച്ച് മുന്നറിയിപ്പുകൾ സ്വീകരിക്കൂ അല്ലെങ്കിൽ സെൻസിറ്റീവ് ഇമേജുകൾക്കും വീഡിയോകൾക്കുമായി പരിശോധിക്കൂ എന്നത് കാണൂ.

ഒരു പ്ലെയിൻ പശ്ചാത്തലമെന്ന മുൻ അവസ്ഥയിലാക്കാൻ

കുറിപ്പ്: ഒരു പശ്ചാത്തലം നീക്കം ചെയ്യുന്നത് ഒരു സംഭാഷണത്തിലെ എല്ലാ പങ്കാളികളെയും ബാധിക്കും.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. നിങ്ങൾ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പശ്ചാത്തലമുള്ള സംഭാഷണത്തിലേക്ക് പോകൂ.

  3. സംഭാഷണത്തിന്റെ മുകളിലുള്ള കോൺടാക്റ്റ് അല്ലെങ്കിൽ ഗ്രൂപ്പ് ഐക്കൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘പശ്ചാത്തലങ്ങൾ’ ടാപ്പ് ചെയ്യൂ.

  4. ‘ഒന്നുമില്ല’ എന്നതിൽ ടാപ്പ് ചെയ്യൂ.

സംഭാഷണ പശ്ചാത്തലങ്ങൾ ഓഫ് ചെയ്യൂ

നിങ്ങൾ സംഭാഷണ പശ്ചാത്തലങ്ങൾ ഓഫ് ചെയ്യുമ്പോൾ, ഒരു സംഭാഷണത്തിലെ മറ്റുള്ളവർ ഒരു സംഭാഷണത്തിനായി തിരഞ്ഞെടുത്ത ഏതെങ്കിലും പശ്ചാത്തലം തുടർന്നും കാണും.

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സന്ദേശങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. ‘സംഭാഷണ പശ്ചാത്തലങ്ങൾ ഓഫ് ചെയ്യൂ’ ഓണാക്കൂ.

*Apple Intelligence ഇനിപ്പറയുന്ന ഭാഷകൾക്കുള്ള പിന്തുണയുമായി ബീറ്റയിൽ ലഭ്യമാണ്: ഇംഗ്ലീഷ്, ഡാനിഷ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, ഇറ്റാലിയൻ, നോർവീജിയൻ, പോർച്ചുഗീസ്, സ്പാനിഷ്, സ്വീഡിഷ്, ടർക്കിഷ്, ചൈനീസ് (ലളിതമാക്കിയത്), ചൈനീസ് (പരമ്പരാഗതം), ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ്. ചില ഫീച്ചറുകൾ എല്ലാ ഭാഷകളിലും പ്രദേശങ്ങളിലും ലഭ്യമല്ലായിരിക്കാം. ഭാഷ, ഫീച്ചർ ലഭ്യത, സിസ്റ്റം ആവശ്യകതകൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് Apple Intelligence എങ്ങനെ ലഭിക്കും എന്ന Apple പിന്തുണ ലേഖനം കാണൂ.
Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.