iPad-ലെ ‘പാസ്‌വേഡ്സി’ൽ നിങ്ങളുടെ Mac-നുള്ള FileVault റിക്കവറി കീ കാണൂ

FileVault ഉപയോഗിച്ച് നിങ്ങളുടെ Mac-ലെ ഡാറ്റ സുരക്ഷിതമാക്കുമ്പോൾ, സജ്ജീകരണ സമയത്ത് നിങ്ങൾക്ക് ഒരു റിക്കവറി കീ ലഭിക്കും. നിങ്ങളുടെ Mac-ന്റെ പാസ്‌വേഡ് നിങ്ങൾ മറന്നുപോയാൽ, റിക്കവറി കീ നൽകി മറന്നുപോയ പാസ്‌വേഡ് റീസെറ്റ് ചെയ്യാം. നിങ്ങളുടെ iPad-ലെ ‘പാസ്‌വേഡ്സി’ൽ നിങ്ങൾക്ക് റിക്കവറി കീ കാണാം.

  1. നിങ്ങളുടെ iPad-ലെ പാസ്‌വേഡ്സ് ആപ്പിലേക്ക് പോകൂ.

  2. ‘എല്ലാം’ ടാപ്പ് ചെയ്യൂ, തുടർന്ന് ലിസ്റ്റിലെ നിങ്ങളുടെ Mac-ന്റെ പേരിൽ ടാപ്പ് ചെയ്യൂ.

  3. റിക്കവറി കീ ഫീൽഡിൽ ടാപ്പ് ചെയ്യൂ.

  4. മറ്റെവിടെയെങ്കിലും ഉപയോഗിക്കുന്നതിന് പാസ്‌വേഡ് കോപ്പി ചെയ്യാൻ, ‘റിക്കവറി കീ കോപ്പി ചെയ്യൂ’ ടാപ്പ് ചെയ്യൂ.

കുറിപ്പ്: നിങ്ങളുടെ Mac-ന്റെ അതേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിരിക്കുന്ന നിങ്ങളുടെ iPhone-ലെയോ iPad-ലെയോ പാസ്‌വേഡ്സ് ആപ്പിൽ നിങ്ങളുടെ Mac-നുള്ള റിക്കവറി കീ കാണാൻ കഴിയും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.