ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ ടെക്സ്റ്റ് ഫോർമാറ്റ് ചെയ്യുകയും സന്ദേശങ്ങൾ ആനിമേറ്റ് ചെയ്യുകയും ചെയ്യൂ

നിങ്ങളുടെ സന്ദേശത്തിലെ ടെക്സ്റ്റ്, സന്ദേശ ബബിൾ, മുഴുവൻ സ്ക്രീൻ എന്നിവ ഫോർമാറ്റ് ചെയ്തോ ആനിമേറ്റ് ചെയ്തോ നിങ്ങൾ അയയ്ക്കുന്ന സന്ദേശങ്ങളിലൂടെ നിങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ കഴിയും.

കുറിപ്പ്: ടെക്സ്റ്റ് ഫോർമാറ്റിങ്ങോ ടെക്സ്റ്റ് ഇഫക്റ്റുകളോ ഉള്ള സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും, നിങ്ങളും നിങ്ങളുടെ സ്വീകർത്താക്കളും iMessage ഉപയോഗിക്കണം. പഴയതോ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളോ ഉപയോഗിക്കുന്ന ഡിവൈസുകളിലേക്ക് അയയ്ക്കുമ്പോൾ പ്ലെയിൻ ടെക്സ്റ്റിൽ സന്ദേശങ്ങൾ ദൃശ്യമാകും.

സന്ദേശങ്ങൾക്കുള്ളിൽ ടെക്സ്റ്റ് ഫോർമാറ്റ് ചെയ്യുകയോ ആനിമേറ്റ് ചെയ്യുകയോ ചെയ്യൂ

iMessage ഉപയോഗിച്ച് നിങ്ങൾ അയയ്ക്കുന്ന ടെക്സ്റ്റുകളിൽ ബോൾഡ്, ഇറ്റാലിക്സ്, അണ്ടർലൈനിങ് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ സന്ദേശങ്ങളിലെ ടെക്സ്റ്റ് ഫോർമാറ്റ് ചെയ്യൂ, അല്ലെങ്കിൽ ഏതെങ്കിലും അക്ഷരത്തിലോ വാക്കിലോ വാക്യത്തിലോ എക്സ്പ്ലോഡ് അല്ലെങ്കിൽ ഷേക്ക് പോലുള്ള ആനിമേറ്റഡ് ഇഫക്റ്റുകൾ ചേർക്കൂ.

ടെക്സ്റ്റ് ഫീൽഡിൽ സെലക്റ്റ് ചെയ്ത ഒരു വാക്കും, മുകളിൽ ഫോർമാറ്റിങ്ങിനും ഇഫക്റ്റുകൾക്കുമുള്ള ഓപ്ഷനുകളുമുള്ള ഒരു ‘സന്ദേശങ്ങൾ’ സംഭാഷണം. ഇഫക്റ്റിന്റെ പ്രിവ്യൂവിനൊപ്പം സെലക്റ്റ് ചെയ്ത ടെക്സ്റ്റ് ദൃശ്യമാകുന്നു.
  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണത്തിൽ, ഒരു സന്ദേശം നൽകൂ, തുടർന്ന് നിങ്ങൾ ഫോർമാറ്റ് ചെയ്യാനോ ആനിമേറ്റ് ചെയ്യാനോ ആഗ്രഹിക്കുന്ന ടെക്സ്റ്റ് സെലക്റ്റ് ചെയ്യൂ.

    നിങ്ങളുടെ സന്ദേശം നൽകുന്നതിനനുസരിച്ച് പ്രയോഗിക്കുവാനുള്ള ഇഫക്റ്റുകൾ സന്ദേശങ്ങൾ ആപ്പ് നിർദേശിച്ചേക്കാം.

  3. കീബോർഡിന് മുകളിലെ ടെക്സ്റ്റ് ഫോർമാറ്റ് ബട്ടൺ ടാപ്പ് ചെയ്യൂ, എന്നിട്ട് നിങ്ങളുടെ ഇഷ്ടപ്പെട്ട ഫോർമാറ്റുകൾ (ബോൾഡ്, ഇറ്റാലിക്, അണ്ടർലൈൻ, സ്ട്രൈക്ക്ത്രൂ) അല്ലെങ്കിൽ ആനിമേറ്റഡ് ഇഫക്റ്റ് (വലുത്, ചെറുത്, ഷേക്ക്, നോഡ്, എക്സ്പ്ലോഡ്, റിപ്പിൾ, ബ്ലൂം അല്ലെങ്കിൽ ജിറ്റർ) സെലക്റ്റ് ചെയ്യൂ.

    നിങ്ങളുടെ സന്ദേശം നൽകുന്നതിനനുസരിച്ച് പ്രയോഗിക്കുവാനുള്ള ഇഫക്റ്റുകൾ സന്ദേശങ്ങൾ ആപ്പ് നിർദേശിച്ചേക്കാം.

  4. അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

നിങ്ങൾക്ക് ഒറ്റ വാക്കിലോ, ഇമോജിയിലോ, വാക്കിലോ, വാചകത്തിലോ അല്ലെങ്കിൽ നിങ്ങളുടെ മുഴുവൻ സന്ദേശത്തിലും ഇഫക്റ്റുകൾ ഫോർമാറ്റ് ചെയ്യാനോ പ്രയോഗിക്കാനോ കഴിയും. നിങ്ങൾ ഫോർമാറ്റ് ചെയ്യാനോ ഇഫക്റ്റുകൾ പ്രയോഗിക്കാനോ ആഗ്രഹിക്കുന്ന ടെക്സ്റ്റ് നൽകുന്നതിന് മുൻപ് ടെക്സ്റ്റ് ഫോർമാറ്റ് ബട്ടൺ ടാപ്പ് ചെയ്യൂ.

സന്ദേശ ബബിൾ ആനിമേറ്റ് ചെയ്യൂ

സന്ദേശ ബബിൾ ആനിമേറ്റ് ചെയ്യാൻ ഇഫക്റ്റുകൾ ഉപയോഗിക്കൂ: നിങ്ങൾക്ക് ‘സ്ലാം’, ‘ഉച്ചത്തിൽ’ എന്നീ ഇഫക്റ്റുകൾ ഉപയോഗിച്ച് ഒരു സന്ദേശം പോപ്പ് ഔട്ട് ചെയ്യുന്ന വിധത്തിലും ‘സൗമ്യം’ ഇഫക്റ്റ് ഉപയോഗിച്ച് സൗമ്യമായും അയയ്ക്കാം. സ്വീകർത്താവ് വെളിപ്പെടുത്താൻ സ്വൈപ്പ് ചെയ്യുന്നതുവരെ മങ്ങിയതായി നിലനിർത്തുന്ന അദൃശ്യ മഷി ഉള്ള ഒരു വ്യക്തിഗത സന്ദേശം നിങ്ങൾക്ക് അയയ്ക്കാൻ കഴിയും.

അദൃശ്യ മഷി ഇഫക്റ്റ് ഉപയോഗിച്ച് അയച്ച ഒരു ടെക്സ്റ്റ് സന്ദേശവും ഫോട്ടോയും ഉൾപ്പെടെയുള്ള സന്ദേശങ്ങളിലെ ഒരു സംഭാഷണം.
  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണത്തിൽ, ഒരു സന്ദേശം നൽകുകയോ ഒരു ഇമേജ് അല്ലെങ്കിൽ ലിങ്ക് ഇൻസേർട്ട് ചെയ്യുകയോ ചെയ്യൂ.

  3. അയയ്ക്കൂ ബട്ടൺ തൊട്ടുപിടിക്കൂ, തുടർന്ന് ഒരു ബബിൾ ഇഫക്റ്റ് പ്രിവ്യൂ ചെയ്യാൻ ഒരു ഗ്രേ ഡോട്ടിൽ ടാപ്പ് ചെയ്യൂ.

  4. ഈ ഇഫക്റ്റ് ഉപയോഗിച്ച് സന്ദേശം അയയ്ക്കാൻ അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ഈ ഇഫക്റ്റ് റദ്ദാക്കാനും നിങ്ങളുടെ സന്ദേശത്തിലേക്ക് മടങ്ങാനും ‘അടയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഫുൾ സ്ക്രീനിൽ ഇഫക്റ്റുകൾ ആനിമേറ്റ് ചെയ്യൂ

നിങ്ങളുടെ സ്വീകർത്താവിന് സന്ദേശം ലഭിക്കുമ്പോൾ പ്ലേ ചെയ്യുന്ന ഫുൾസ്ക്രീൻ ഇഫക്റ്റുകൾ—ചലിക്കുന്ന ലേസറുകൾ, അനങ്ങുന്ന സ്പോട്ട്ലൈറ്റ്, എക്കോ ചെയ്യുന്ന ബബിളുകൾ തുടങ്ങിയവ—ഉപയോഗിച്ച് സന്ദേശങ്ങൾ അയയ്ക്കാം.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണത്തിൽ, ഒരു സന്ദേശം നൽകൂ അല്ലെങ്കിൽ ഒരു ഫോട്ടോ അല്ലെങ്കിൽ Memoji ഇൻസേർട്ട് ചെയ്യൂ.

  3. അയയ്ക്കൂ ബട്ടൺ തൊട്ടുപിടിക്കൂ, എന്നിട്ട് ‘സ്ക്രീൻ’ ടാപ്പ് ചെയ്യൂ.

  4. വ്യത്യസ്ത സ്ക്രീൻ ഇഫക്റ്റുകൾ പ്രിവ്യൂ ചെയ്യാൻ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ.

  5. സന്ദേശം അയയ്ക്കാൻ അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ, അല്ലെങ്കിൽ ഇഫക്റ്റ് റദ്ദാക്കി നിങ്ങളുടെ സന്ദേശത്തിലേക്ക് തിരികെ വരാൻ ‘അടയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

നിർദിഷ്ട ടെക്സ്റ്റ് സ്ട്രിങ്ങുകൾക്കായി ‘സന്ദേശങ്ങൾ’ ഓട്ടോമാറ്റിക്കായി താഴെപ്പറയുന്ന സ്ക്രീൻ ഇഫക്റ്റുകൾ ഉപയോഗിക്കുന്നു:

  • ‘ജന്മദിനാശംസകൾ’ എന്നതിനുള്ള ബലൂണുകൾ

  • ‘അഭിനന്ദനങ്ങൾ’ എന്നതിനുള്ള കോൺഫെറ്റി

  • ‘നവവർഷ ആശംസകൾ’ എന്നതിനുള്ള വെടിക്കെട്ട്

നിങ്ങൾ ഒരു ഫുൾസ്ക്രീൻ ഇഫക്റ്റ് കാണുന്നില്ലെങ്കിലോ നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശങ്ങളിലെ ഇഫക്റ്റുകൾ ഓഫ് ചെയ്യണമെങ്കിലോ ഓൺസ്ക്രീൻ ചലനം നിർത്തൂ അല്ലെങ്കിൽ കുറയ്ക്കൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.