iPad-ലെ നിങ്ങളുടെ ജേർണലിൽ എഴുതൂ

ദൈനംദിന നിമിഷങ്ങളെയും പ്രത്യേക ഇവന്റുകളെയും കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ കാപ്ചർ ചെയ്യുന്നത് ‘ജേർണൽ’ ആപ്പ് എളുപ്പമാക്കുന്നു. എഴുതാനുള്ള വിഷയങ്ങൾക്കുള്ള നിർദേശങ്ങളും നിങ്ങൾക്ക് ലഭിക്കും.

ഒരു ജേർണൽ എൻട്രി സൃഷ്ടിക്കൂ

  1. നിങ്ങളുടെ iPad-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ മുകളിലുള്ള ‘ഒരു എൻട്രി സൃഷ്ടിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ടൈപ്പ് ചെയ്യാൻ തുടങ്ങൂ അല്ലെങ്കിൽ ‘ഡ്രോയിങ് ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ഒരു കൈയെഴുത്ത് എൻട്രി സൃഷ്ടിക്കാൻ Apple Pencil ഉപയോഗിക്കൂ.

    മുകളിൽ ‘പുതിയ എൻട്രി’ ബട്ടണും താഴെ ജേണലിങ് നിർദേശങ്ങളും കാണിക്കുന്ന ‘ജേർണൽ’ ആപ്പിലെ ഒരു സ്ക്രീൻ.

ജേർണലിങ് നിർദേശങ്ങൾ ഉപയോഗിക്കൂ

ജേർണലിങ് നിർദേശങ്ങൾ ഔട്ടിങ്ങുകൾ, ഫോട്ടോകൾ, വർക്ക്ഔട്ടുകൾ എന്നിവയെയും മറ്റും നിങ്ങളുടെ അനുഭവങ്ങൾ ഓർമിക്കുന്നതിനും വിചിന്തനം ചെയ്യുന്നതിനുമായി ബുദ്ധിപൂർവം ഗ്രൂപ്പ് ചെയ്യുന്നു. നിങ്ങൾ ഒരേ Apple അക്കൗണ്ടിൽ സൈൻ ഇൻ ചെയ്തിരിക്കുമ്പോൾ നിങ്ങൾക്ക് iPhone-ൽ നിന്ന് iPad-ലേക്ക് ജേർണൽ നിർദേശങ്ങൾ സിങ്ക് ചെയ്യാൻ കഴിയും.

  1. നിങ്ങളുടെ iPad-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. സ്ക്രീനിന്റെ മുകളിലുള്ള ‘ഒരു എൻട്രി സൃഷ്ടിക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ‘ജേർണലിങ് നിർദേശങ്ങൾ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    നിങ്ങൾ ‘ജേർണലിങ് നിർദേശങ്ങൾ’ ബട്ടൺ കാണുന്നില്ലെങ്കിൽ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ജേർണൽ നിർദേശങ്ങൾ’ ടാപ്പ് ചെയ്യൂ.

  4. ശുപാർശ ചെയ്യപ്പെട്ട നിർദേശങ്ങൾ ബ്രൗസ് ചെയ്യൂ അല്ലെങ്കിൽ തീയതിക്കനുസരിച്ച് തരംതിരിച്ച നിർദേശങ്ങൾ കാണാൻ ‘അടുത്തിടെയുള്ളവ’ ടാപ്പ് ചെയ്യൂ.

  5. നിർദേശിക്കപ്പെട്ട എല്ലാ അറ്റാച്ച്മെന്റുകളോടുമൊപ്പം ഒരു പുതിയ എൻട്രി തുടങ്ങുന്നതിന്, നിർദേശത്തിന്റെ താഴെ വലത് കോണിലുള്ള ‘ഇതിനെ കുറിച്ച് എഴുതൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  6. എൻട്രി സൃഷ്ടിക്കുന്നതിന് മുമ്പ് അറ്റാച്ച്മെന്റുകൾ പ്രിവ്യൂ ചെയ്യാൻ, നിർദേശം ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • അറ്റാച്ച്മെന്റുകൾ ബ്രൗസ് ചെയ്യാൻ: അറ്റാച്ച്മെന്റുകളിലൂടെ സ്വൈപ്പ് ചെയ്യൂ.

    • ലിസ്റ്റ് കാഴ്ചയിലേക്ക് മാറ്റാൻ: എല്ലാ അറ്റാച്ച്മെന്റുകളുടെയും വിശദാംശങ്ങൾ കാണാൻ ‘ലിസ്റ്റ് കാഴ്ച’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • നിങ്ങൾക്ക് ആവശ്യമുള്ള അറ്റാച്ച്മെന്റുകൾ തിരഞ്ഞെടുക്കാൻ: സെലക്റ്റ് ചെയ്യാനോ ഡീസെലക്റ്റ് ചെയ്യാനോ ഒരു അറ്റാച്ച്മെന്റ് ടാപ്പ് ചെയ്യൂ.

  7. എഴുതി തുടങ്ങാൻ ‘എൻട്രിയിലേക്ക് ചേർക്കൂ’ ടാപ്പ് ചെയ്യൂ അല്ലെങ്കിൽ നിർദേശങ്ങളുടെ ലിസ്റ്റിലേക്ക് മടങ്ങാൻ ‘പിന്നിലേക്ക്’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു നിർദേശം ഡിലീറ്റ് ചെയ്യാൻ, നിർദേശം തൊട്ടുപിടിക്കൂ, എന്നിട്ട് ‘നീക്കംചെയ്യൂ’ ടാപ്പ് ചെയ്യൂ.

നിങ്ങളുടെ എൻട്രികൾ കൈകൊണ്ട് എഴുതാൻ Apple Pencil ഉപയോഗിക്കൂ

  1. നിങ്ങളുടെ iPad-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. ഒരു ജേർണൽ എൻട്രി സൃഷ്ടിക്കൂ, തുടർന്ന് ‘ഡ്രോയിങ് ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. Apple Pencil ഉപയോഗിച്ച് എഴുതാൻ തുടങ്ങൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • മറ്റൊരു നിറം സെലക്റ്റ് ചെയ്യാൻ: പാലറ്റിൽ ഒരു നിറം ടാപ്പ് ചെയ്യൂ.

    • മറ്റൊരു ടൂൾ സെലക്റ്റ് ചെയ്യാൻ: മറ്റ് ടൂളുകൾ കാണാൻ ടൂൾബാറിലൂടെ സ്വൈപ്പ് ചെയ്യൂ, തുടർന്ന് നിങ്ങൾക്ക് ആവശ്യമുള്ളതിൽ ടാപ്പ് ചെയ്യൂ. സ്ട്രോക്കിന്റെ കനം അല്ലെങ്കിൽ അതാര്യത പോലുള്ള ഗുണങ്ങൾ മാറ്റാൻ ഒരു ടൂളിൽ രണ്ടാമതും ടാപ്പ് ചെയ്യൂ.

    • ടെക്സ്റ്റ് സെലക്റ്റ് ചെയ്ത് രൂപാന്തരപ്പെടുത്താൻ: ലാസോ ബട്ടൺ ടാപ്പ് ചെയ്ത് നിങ്ങൾക്ക് സെലക്റ്റ് ചെയ്യേണ്ട ടെക്സ്റ്റിന് ഔട്ട്ലൈൻ നൽകൂ, തുടർന്ന് ടെക്സ്റ്റ് ഒരു പുതിയ ലൊക്കേഷനിലേക്ക് വലിക്കൂ അല്ലെങ്കിൽ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് കട്ട്, കോപ്പി, പേസ്റ്റ്, ഡ്യൂപ്ലിക്കേറ്റ് ചെയ്യൂ, മെച്ചപ്പെടുത്തൂ, ടെക്സ്റ്റായി കോപ്പി ചെയ്യൂ, വിവർത്തനം, അല്ലെങ്കിൽ നേരെയാക്കൂ എന്നിവ തിരഞ്ഞെടുക്കൂ.

    • വാക്കുകൾക്കിടയിലുള്ള അകലം മാറ്റാൻ: ഒരു എഴുത്ത് ഉപകരണം സെലക്റ്റ് ചെയ്യൂ, തുടർന്ന് രണ്ട് വാക്കുകൾക്കിടയിൽ ടച്ച് ചെയ്ത് പിടിച്ച് ഇടത്തോട്ടോ വലത്തോട്ടോ വലിക്കൂ.

    • നിങ്ങളുടെ കൈയെഴുത്ത് മെച്ചപ്പെടുത്താൻ: ടൂൾബാറിലെ ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് ‘കൈയെഴുത്ത് ഓട്ടോമാറ്റിക്കായി മെച്ചപ്പെടുത്തൂ’ ഓണാക്കൂ.

    • സ്പെല്ലിങ് നിർദേശങ്ങൾ കാണാൻ: സ്പെല്ലിങ് നിർദേശം കാണാൻ അടിവരയിട്ട ഒരു വാക്കിൽ ടാപ്പ് ചെയ്യൂ. നിർദേശം ഉപയോഗിക്കാൻ, അതിൽ ടാപ്പ് ചെയ്യൂ.

    • നിങ്ങൾ എഴുതുന്നതിനനുസരിച്ച് നിങ്ങളുടെ കൈയെഴുത്ത്, ടൈപ്പ് ചെയ്ത ടെക്സ്റ്റിലേക്ക് ട്രാൻസ്ക്രൈബ് ചെയ്യാൻ: ‘സ്ക്രിബിൾ’ ടൂൾ ടാപ്പ് ചെയ്യൂ, തുടർന്ന് എഴുതാൻ തുടങ്ങൂ.

ഒന്നിലധികം ജേർണലുകൾ സൃഷ്ടിക്കൂ

  1. നിങ്ങളുടെ iPad-ലെ ജേർണൽ ആപ്പിലേക്ക് പോകൂ.

  2. ‘എല്ലാ എൻട്രികളും’ എന്നതിന് മുകളിലുള്ള സൈഡ്ബാറിലെ ‘പുതിയ ജേർണൽ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് പുതിയ ജേർണലിന് പേര് നൽകൂ.

  3. ജേർണലുകൾ പുനഃക്രമീകരിക്കാൻ, ജേർണലിന്റെ പേര് തൊട്ടുപിടിക്കൂ, തുടർന്ന് മുകളിലേക്കോ താഴേക്കോ വലിക്കൂ.

  4. ജേർണലിന്റെ പേര്, നിറം അല്ലെങ്കിൽ ഐക്കൺ എഡിറ്റ് ചെയ്യാൻ, ജേർണൽ തൊട്ടുപിടിക്കൂ, തുടർന്ന് ‘ജേർണൽ എഡിറ്റ് ചെയ്യൂ’ എന്നത് തിരഞ്ഞെടുക്കൂ.

ഹോം സ്ക്രീനിൽ നിന്ന് പ്രവർത്തിക്കൂ

  1. iPad ഹോം സ്ക്രീനിൽ ‘ജേർണൽ’ ആപ്പ് തൊട്ടുപിടിക്കൂ.

  2. ‘ഓഡിയോ റെക്കോർഡ് ചെയ്യൂ’, ‘ഫോട്ടോകൾ ചേർക്കൂ’, ‘നിർദേശങ്ങൾ കാണൂ’ അല്ലെങ്കിൽ ‘പുതിയ എൻട്രി’ എന്നിവ തിരഞ്ഞെടുക്കൂ.

മറ്റൊരു ആപ്പിൽ നിന്ന് ഒരു ജേർണൽ എൻട്രി ആരംഭിക്കൂ

നിങ്ങൾ മറ്റൊരു ആപ്പിൽ, അതായത് ‘സംഗീതം’ ആപ്പിൽ ഒരു പാട്ട് കേൾക്കുകയോ News ആപ്പിൽ ഒരു ലേഖനം വായിക്കുകയോ പോലെ എന്തെങ്കിലും ചെയ്യുമ്പോൾ നിങ്ങളുടെ ചിന്തകൾ ഒരു പുതിയ ജേർണൽ എൻട്രിയിൽ നിങ്ങൾക്ക് പെട്ടെന്ന് കാപ്ചർ ചെയ്യാൻ കഴിയും.

  1. നിങ്ങൾ ഉപയോഗിക്കുന്ന ആപ്പിൽ, ‘പങ്കിടൂ’ ബട്ടൺ അല്ലെങ്കിൽ ‘പങ്കിടൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ജേർണൽ’ ടാപ്പ് ചെയ്യൂ.

    നിങ്ങൾ ജേർണൽ കാണുന്നില്ലെങ്കിൽ, നിങ്ങൾക്ക് ആപ്പിന്റെ പങ്കിടൽ ഓപ്ഷനുകൾ ഇഷ്ടാനുസൃതമാക്കേണ്ടതായി വന്നേക്കാം.

  2. നിങ്ങളുടെ ചിന്തകൾ നൽകി ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

‘ജേർണൽ’ ആപ്പിൽ നിങ്ങൾക്ക് നിങ്ങളുടെ എൻട്രി റിവ്യൂ ചെയ്യാനും കൂടുതൽ വിശദാംശങ്ങൾ പിന്നീട് ചേർക്കാനും കഴിയും. ഒരു ജേർണൽ എൻട്രി എഡിറ്റ് ചെയ്യൂ കാണൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.