ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

നിങ്ങളുടെ iPad-നും മറ്റ് ഡിവൈസുകൾക്കുമിടയിൽ ടാസ്ക്കുകൾ ഹാൻഡ് ഓഫ് ചെയ്യൂ

Handoff ഉപയോഗിച്ച്, നിങ്ങൾക്ക് ഒരു ഡിവൈസിൽ ഒരു ടാസ്ക് ആരംഭിച്ച് മറ്റൊരു ഡിവൈസിൽ അത് പൂർത്തിയാക്കാം. ഉദാഹരണത്തിന്, ഒരു ഇ-മെയിൽ നിങ്ങളുടെ iPad-ൽ തുടങ്ങി Mac കമ്പ്യൂട്ടറിന്റെ വലിയ സ്ക്രീനിൽ നിങ്ങൾക്കത് പൂർത്തിയാക്കാം.

Safari, Mail, FaceTime, മാപ്പ്സ് തുടങ്ങിയ നിരവധി Apple ആപ്പുകൾക്കൊപ്പം നിങ്ങൾക്ക് Handoff ഉപയോഗിക്കാം. ചില മൂന്നാം കക്ഷി ആപ്പുകളും Handoff-ൽ പ്രവർത്തിക്കും.

Handoff നിങ്ങളുടെ iPhone, iPad, Mac എന്നിവയ്ക്കിടയിൽ ഉപയോഗിക്കാം. Apple Watch, iPhone എന്നിവയ്ക്കിടയിലും നിങ്ങൾക്ക് ടാസ്ക്കുകൾ ഹാൻഡ് ഓഫ് ചെയ്യാം.

നിങ്ങൾ ആരംഭിക്കുന്നതിന് മുൻപ്

താഴെപ്പറയുന്നവ ഉറപ്പാക്കൂ:

നിങ്ങൾ ഒരു VPN ഉപയോഗിക്കുന്നുണ്ടെങ്കിൽ, അത് ചില കണ്ടിന്യൂയിറ്റി ഫീച്ചറുകളെ തടസ്സപ്പെടുത്തിയേക്കാവുന്നതിനാൽ അതിന്റെ കോൺഫിഗറേഷൻ പ്രാദേശിക നെറ്റ്‌വർക്കിങ്ങിനെ തടയുന്നില്ലെന്ന് ഉറപ്പാക്കൂ.

Handoff ഓൺ ചെയ്യൂ

നിങ്ങളുടെ iPad-ലും മറ്റേ Apple ഡിവൈസിലും Handoff ഓൺ ചെയ്യാൻ.

  • നിങ്ങളുടെ iPhone-ൽ അല്ലെങ്കിൽ iPad-ൽ: ക്രമീകരണം  > പൊതുവായവ > AirPlay-യും കണ്ടിന്യുയിറ്റിയും എന്നതിലേക്ക് പോയി Handoff ഓൺ ചെയ്യൂ.

  • നിങ്ങളുടെ Mac-ൽ: Apple മെനു > സിസ്റ്റം ക്രമീകരണം തിരഞ്ഞെടുത്ത്, സൈഡ്ബാറിലെ ‘പൊതുവായവ’ ക്ലിക്ക് ചെയ്യൂ. (നിങ്ങൾക്ക് താഴേക്ക് സ്ക്രോൾ ചെയ്യേണ്ടിവന്നേക്കാം.) AirPlay-യും കണ്ടിന്യുവിറ്റിയും ക്ലിക്ക് ചെയ്ത് Handoff ഓൺ ചെയ്യൂ.

    കുറിപ്പ്: നിങ്ങളുടെ Mac-ന് macOS 12.5 അല്ലെങ്കിൽ അതിന് മുൻപുള്ളവയാണ് ഉള്ളതെങ്കിൽ, Apple മെനു > സിസ്റ്റം മുൻഗണനകൾ എന്നത് തിരഞ്ഞെടുത്ത്, പൊതുവായവ ക്ലിക്ക് ചെയ്തതിന് ശേഷം ‘ഈ Mac-നും നിങ്ങളുടെ iCloud ഡിവൈസുകൾക്കും ഇടയിൽ Handoff അനുവദിക്കൂ’ എന്നത് സെലക്റ്റ് ചെയ്യൂ.

നിങ്ങളുടെ iPad-നും മറ്റ് ഡിവൈസുകൾക്കുമിടയിൽ ഒരു ടാസ്ക് ഹാൻഡ് ഓഫ് ചെയ്യൂ

നിങ്ങളുടെ ഡിവൈസുകൾ പരസ്പരം സമീപത്തായിരിക്കുമ്പോൾ, ഒരു ടാസ്ക് ഹാൻഡ് ഓഫ് ചെയ്യാൻ കഴിയുമ്പോഴെല്ലാം ഒരു ഐക്കൺ പ്രത്യക്ഷപ്പെടും. നിങ്ങളുടെ മറ്റേ ഡിവൈസിൽ പ്രവർത്തനം തുടരാൻ Handoff ഐക്കൺ ടാപ്പ് ചെയ്യുകയോ ക്ലിക്ക് ചെയ്യുകയോ മാത്രം ചെയ്യൂ.

Handoff ഐക്കൺ താഴെപ്പറയുന്ന ലൊക്കേഷനുകളിൽ ദൃശ്യമാകും:

  • ഒരു iPhone-ൽ: ആപ്പ് സ്വിച്ചർ സ്ക്രീനിന്റെ താഴെ.

    സ്ക്രീനിന്റെ താഴെ Handoff അറിയിപ്പ് കാണിക്കുന്ന iPhone-ലെ ആപ്പ് സ്വിച്ചർ.
  • ഒരു iPad-ൽ: Dock-ന്റെ വലത്തേ അറ്റത്ത്.

    ഒരു iPad-ലെ Dock-ൽ Handoff ഐക്കൺ ദൃശ്യമാണ്.
  • ഒരു Mac-ൽ: Dock സ്ക്രീനിന്റെ താഴെയാണെങ്കിൽ Dock-ന്റെ വലത്തേ അറ്റത്ത്. നിങ്ങളുടെ സ്ക്രീനിന്റെ വലത് വശത്തോ ഇടത് വശത്തോ ദൃശ്യമാകുന്ന രീതിയിൽ നിങ്ങൾ Dock സജ്ജീകരിക്കുകയാണെങ്കിൽ, Handoff ഐകൺ Dock-ന്റെ താഴെ ദൃശ്യമാകും.

Handoff പ്രവർത്തിക്കുന്നില്ലെങ്കിൽ

  • രണ്ട് ഡിവൈസുകളിലും Wi-Fi, Bluetooth എന്നിവ ഓൺ ചെയ്തിട്ടുണ്ടെന്നും, നിങ്ങൾ ഒരേ Apple അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കൂ.

  • നിങ്ങളുടെ ആപ്പ് Handoff പിന്തുണയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കൂ. കലണ്ടർ, കോൺടാക്റ്റ്സ്, FaceTime, Keynote, Mail, മാപ്പ്സ്, Pages, Numbers, ഓർമപ്പെടുത്തൽ, Safari എന്നിവയും ധാരാളം മൂന്നാം കക്ഷി ആപ്പുകളും Handoff അനുവദിക്കുന്നുണ്ട്.

നുറുങ്ങ്: Handoff ഓണായിരിക്കുമ്പോൾ, ഡിവൈസുകളിലുടനീളം ടെക്സ്റ്റ്, ഇമേജുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ പകർത്തി ഒട്ടിക്കാൻ നിങ്ങൾക്ക് യൂണിവേഴ്സൽ ക്ലിപ്ബോർഡ് ഉപയോഗിക്കാം.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.