iPad-ലെ ‘ഓർമപ്പെടുത്തലി’ൽ ഇനങ്ങൾ ഡിലീറ്റ് ചെയ്യുകയോ റിക്കവർ ചെയ്യുകയോ ചെയ്യൂ

നിങ്ങളുടെ ‘ഓർമപ്പെടുത്തൽ’ ലിസ്റ്റുകളിൽ നിന്ന് നിങ്ങൾക്ക് ഇനങ്ങൾ എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യാം. നിങ്ങൾ അബദ്ധത്തിൽ ഒരു ഇനം ഡിലീറ്റ് ചെയ്താൽ, ‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’ എന്ന ലിസ്റ്റിൽ നിന്ന് 30 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് അത് റിക്കവർ ചെയ്യാം.

ഒരു ഇനം ഡിലീറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. ഒരു ലിസ്റ്റ് കാണുമ്പോൾ, ഒരു ഇനത്തിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്ത് ‘ഡിലീറ്റ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

ഉടൻ പഴയപടിയാക്കാൻ, മൂന്ന് വിരലുകൾ കൊണ്ട് ടാപ്പ് ചെയ്യുകയോ നിങ്ങളുടെ iPad ഷേക്ക് ചെയ്യുകയോ ചെയ്യൂ.

അടുത്തിടെ ഡിലീറ്റ് ചെയ്ത ഇനങ്ങൾ റിക്കവർ ചെയ്യുകയോ എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യുകയോ ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. ലിസ്റ്റ് കാഴ്ചയിൽ, ‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഒന്ന് ചെയ്യൂ:

    • ഒരു ഇനം റിക്കവർ ചെയ്യാൻ: ഇനം ടാപ്പ് ചെയ്യൂ, തുടർന്ന് ‘റിക്കവർ ചെയ്യൂ’ ടാപ്പ് ചെയ്യൂ. ഇനം ഡിഫോൾട്ട് ലിസ്റ്റിലേക്ക് നീങ്ങുന്നു.

    • ഇനം എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യാൻ: ഇനത്തിൽ ഇടത്തേക്ക് സ്വൈപ്പ് ചെയ്യൂ, ‘ഡിലീറ്റ്’ ടാപ്പ് ചെയ്യൂ, തുടർന്ന് വീണ്ടും ‘ഡിലീറ്റ്’ ടാപ്പ് ചെയ്യൂ. നിങ്ങളുടെ എല്ലാ ഡിവൈസുകളിൽ നിന്നും ഇനം ഉടനടി നീക്കം ചെയ്യപ്പെടുന്നു.

‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’യിൽ അവശേഷിക്കുന്ന ഇനങ്ങൾ 30 ദിവസത്തിന് ശേഷം ഓട്ടോമാറ്റിക്കായി എന്നെന്നേക്കുമായി നീക്കം ചെയ്യപ്പെടുന്നു.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.