ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ൽ Apple നിങ്ങൾക്ക് എങ്ങനെയാണ് പരസ്യം ഡെലിവർ ചെയ്യുന്നതെന്ന് നിയന്ത്രിക്കൂ

Apple എങ്ങനെയാണ് പരസ്യം ഡെലിവർ ചെയ്യുന്നതെന്ന് നിങ്ങൾക്ക് നിയന്ത്രിക്കാം.

Apple ഡെലിവർ ചെയ്യുന്ന പരസ്യങ്ങൾ App Store, Apple News, സ്റ്റോക്ക്സ് എന്നിവയിൽ ദൃശ്യമായേക്കാം. ഈ പരസ്യങ്ങൾ മറ്റ് ആപ്പുകളിൽ നിന്നുള്ള ഡാറ്റ ആക്സസ് ചെയ്യില്ല. App Store, Apple News എന്നിവയിൽ, നിങ്ങൾക്ക് പ്രസക്തമായ പരസ്യങ്ങൾ പ്രദാനം ചെയ്യുന്നതിന് നിങ്ങളുടെ തിരയൽ, ഡൗൺലോഡ് ചരിത്രം എന്നിവ ഉപയോഗിച്ചേക്കാം. Apple News, സ്റ്റോക്ക്സ് എന്നിവയിൽ, നിങ്ങൾ വായിക്കുകയോ പിന്തുടരുകയോ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് ഭാഗികമായി പരസ്യങ്ങൾ പ്രദാനം ചെയ്യുന്നത്. നിങ്ങൾ അറിയിപ്പുകൾ എനേബിൾ ചെയ്ത പ്രസാധകരും നിങ്ങളുടെ പ്രസാധക സബ്സ്ക്രിപ്ഷന്റെ തരവും ഇതിൽ ഉൾപ്പെടുന്നു. നിങ്ങൾ വായിക്കുന്ന ലേഖനങ്ങൾ, ഈ ആപ്പുകൾക്ക് പുറത്ത് നിങ്ങളെ ലക്ഷ്യം വെച്ചുള്ള പരസ്യങ്ങൾ നൽകുന്നതിന് ഉപയോഗിക്കില്ല, മാത്രമല്ല നിങ്ങൾ വായിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒരു റാൻഡം ഐഡന്റിഫയറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത് നിങ്ങളുടെ Apple അക്കൗണ്ടുമായല്ല.

പരസ്യങ്ങൾ ഡെലിവർ ചെയ്യാൻ Apple ഉപയോഗിക്കുന്ന വിവരങ്ങൾ റിവ്യൂ ചെയ്യാൻ

‘ക്രമീകരണം  > സ്വകാര്യതയും സുരക്ഷയും > Apple പരസ്യം ചെയ്യൽ > പരസ്യ ലക്ഷ്യം വയ്ക്കുന്ന വിവരങ്ങൾ കാണൂ’ എന്നതിലേക്ക് പോകൂ.

App Store, Apple News, സ്റ്റോക്ക്സ് എന്നിവയിൽ കൂടുതൽ പ്രസക്തമായ പരസ്യങ്ങൾ ഡെലിവർ ചെയ്യാൻ ഈ വിവരങ്ങൾ Apple ഉപയോഗിക്കുന്നു. നിങ്ങളുടെ വ്യക്തിഗത ഡാറ്റ മറ്റ് കക്ഷികൾക്ക് നൽകുകയില്ല.

വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ

‘ക്രമീകരണം  > സ്വകാര്യതയും സുരക്ഷയും > Apple പരസ്യം ചെയ്യൽ എന്നതിലേക്ക് പോയി, വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഓൺ അല്ലെങ്കിൽ ഓഫ് ചെയ്യൂ.

കുറിപ്പ്: വ്യക്തിഗതമാക്കിയ പരസ്യങ്ങൾ ഓഫ് ചെയ്യുന്നത് നിങ്ങൾക്ക് പ്രസക്തമായ പരസ്യങ്ങൾ ഡെലിവർ ചെയ്യാനുള്ള Apple-ന്റെ കഴിവിനെ പരിമിതപ്പെടുത്തുന്നു. ഇത് നിങ്ങൾക്ക് ലഭിക്കുന്ന പരസ്യങ്ങളുടെ എണ്ണം കുറയ്ക്കണമെന്നില്ല.

സ്വകാര്യതയെയും Apple-ന്റെ പരസ്യ പ്ലാറ്റ്ഫോമിനെയും കുറിച്ച് കൂടുതൽ അറിയൂ

‘ക്രമീകരണം  > സ്വകാര്യതയും സുരക്ഷയും > Apple പരസ്യം ചെയ്യൽ > പരസ്യം ചെയ്യലിനെയും സ്വകാര്യതയും കുറിച്ച് എന്നതിലേക്ക് പോകൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.