ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘ഓർമപ്പെടുത്തലി’ൽ ഒന്നിലധികം ലിസ്റ്റുകൾ ഓർഗനൈസ് ചെയ്യൂ

‘ഓർമപ്പെടുത്തൽ’ ആപ്പിൽ, പുതിയ ലിസ്റ്റുകൾ സൃഷ്ടിക്കുകയും ലിസ്റ്റുകളെ ഗ്രൂപ്പുകളായി ഓർഗനൈസ് ചെയ്യുകയും പെട്ടെന്ന് ആക്സസ് ചെയ്യുന്നതിനായി ലിസ്റ്റുകളെ പിൻ ചെയ്യുകയും ചെയ്യാം.

കുറിപ്പ്: ഈ ഗൈഡിൽ വിവരിച്ചിരിക്കുന്ന എല്ലാ ഓർമപ്പെടുത്തൽ ഫീച്ചറുകളും നിങ്ങൾ iCloud-ൽ അപ്ഡേറ്റ് ചെയ്ത ഓർമപ്പെടുത്തലുകൾ ഉപയോഗിക്കുമ്പോൾ ലഭ്യമായിരിക്കും. മറ്റ് അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ ചില ഫീച്ചറുകൾ ലഭ്യമല്ല.

ഇനങ്ങളുടെ എണ്ണം കാണിക്കുന്ന ഇന്ന്, ഷെഡ്യൂൾ ചെയ്തവ, ഫ്ലാഗ് ചെയ്തവ എന്നിങ്ങനെയുള്ള സ്മാർട്ട് ലിസ്റ്റുകളുടെ ഒരു ഗ്രിഡ് കാണിക്കുന്ന ഓർമപ്പെടുത്തൽ ആപ്പ്. ‘എന്റെ ലിസ്റ്റുകൾ’ എന്ന തലക്കെട്ടിന് കീഴിൽ, കുടുംബം, ജോലിസ്ഥലം, ക്യാമ്പിങ് ട്രിപ്പ് എന്നിങ്ങനെയുള്ള ഇഷ്‌ടാനുസൃത ഓർമപ്പെടുത്തൽ വിഭാഗങ്ങളുടെ ലിസ്റ്റ് കാണിക്കുന്നു.

പുതിയ ലിസ്റ്റ് ഉണ്ടാക്കൂ

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. ‘ലിസ്റ്റ് ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ഒരു പേര് നൽകി ലിസ്റ്റിനായി ഒരു നിറവും ചിഹ്നവും തിരഞ്ഞെടുക്കൂ.

  4. ‘ലിസ്റ്റ് തരം’ ടാപ്പ് ചെയ്യൂ, എന്നിട്ട് ‘സ്റ്റാൻഡേർഡ്’, ‘പലചരക്കുകൾ’ അല്ലെങ്കിൽ സ്മാർട്ട് ലിസ്റ്റ് തിരഞ്ഞെടുക്കൂ.

  5. ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

എളുപ്പത്തിൽ ആക്സസ് ചെയ്യുന്നതിനായി ഒരു പ്രധാനപ്പെട്ട ലിസ്റ്റ് മറ്റ് ലിസ്റ്റുകൾക്ക് മുകളിൽ പിൻ ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. ഒരു ലിസ്റ്റ് തൊട്ടുപിടിക്കൂ, എന്നിട്ട് ‘പിൻ ചെയ്യൂ’ ടാപ്പ് ചെയ്യൂ. നിങ്ങൾക്ക് ലിസ്റ്റിൽ വലത്തേക്ക് സ്വൈപ്പ് ചെയ്യാനും കഴിയും, എന്നിട്ട് പിൻ ചെയ്യൂ ബട്ടൺ ടാപ്പ് ചെയ്യൂ.

    നിങ്ങൾക്ക് പരമാവധി ഒമ്പത് പിൻ ചെയ്ത ലിസ്റ്റുകൾ ഉണ്ടായിരിക്കാം.

പിൻ ചെയ്ത ലിസ്റ്റിന്റെ സ്ഥാനം മാറ്റാൻ, ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ലിസ്റ്റുകൾ എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, ‘പുനഃക്രമീകരിക്കൂ’ ബട്ടൺ പുതിയ സ്ഥാനത്തേക്ക് വലിക്കൂ, തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

ലിസ്റ്റുകളുടെ ഒരു ഗ്രൂപ്പ് സൃഷ്ടിക്കൂ

ജോലി, സ്കൂൾ, ഷോപ്പിങ് പോലുള്ള ഗ്രൂപ്പുകളായി നിങ്ങളുടെ ലിസ്റ്റുകൾ ഓർഗനൈസ് ചെയ്യാം.

ഒരു ഗ്രൂപ്പ് സൃഷ്ടിക്കാൻ, മറ്റൊരു ലിസ്റ്റിലേക്ക് ഒരു ലിസ്റ്റ് വലിച്ചിടൂ. നിങ്ങൾക്ക് താഴെപ്പറയുന്നവയും ചെയ്യാം:

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ലിസ്റ്റുകൾ എഡിറ്റ് ചെയ്യൂ' ടാപ്പ് ചെയ്യൂ.

  3. ‘ഗ്രൂപ്പ് ചേർക്കൂ’ ടാപ്പ് ചെയ്യൂ, ഒരു പേര് നൽകൂ, ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതിന് ലിസ്റ്റുകൾ സെലക്റ്റ് ചെയ്യൂ (ഓപ്ഷണൽ), തുടർന്ന് ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

ലിസ്റ്റുകളും ഗ്രൂപ്പുകളും എഡിറ്റ് ചെയ്ത് പുനഃക്രമീകരിക്കൂ

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. ‘കൂടുതൽ’ ബട്ടൺ ടാപ്പ് ചെയ്ത് ‘ലിസ്റ്റുകൾ എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ലിസ്റ്റുകളും ഗ്രൂപ്പുകളും പുനഃക്രമീകരിക്കാൻ: ‘പുനഃക്രമീകരിക്കൂ’ ബട്ടൺ ഒരു ലിസ്റ്റോ ഗ്രൂപ്പോ പുതിയ ലൊക്കേഷനിലേക്ക് വലിച്ച് നീക്കൂ. നിങ്ങൾക്ക് ഒരു ലിസ്റ്റ് വ്യത്യസ്ത ഗ്രൂപ്പിലേക്ക് നീക്കാൻ പോലും കഴിയും.

    • ഒരു ലിസ്റ്റിന്റെയോ ഗ്രൂപ്പിന്റെയോ പേരും ദൃശ്യരീതിയും മാറ്റാൻ: ‘വിശദാംശങ്ങൾ എഡിറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

ഒരു ലിസ്റ്റോ ഗ്രൂപ്പോ ഡിലീറ്റ് ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ ഓർമപ്പെടുത്തൽ ആപ്പിലേക്ക് പോകൂ.

  2. ലിസ്റ്റിലോ ഗ്രൂപ്പിലോ ഇടത്തേക്ക് സ്വൈപ്പ് ചെയ്ത് ‘ഡിലീറ്റ്’ ബട്ടൺ ടാപ്പ് ചെയ്യൂ.

    നിങ്ങൾ ഒരു ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുമ്പോൾ, ലിസ്റ്റുകൾ നിലനിർത്താനുള്ള ഓപ്ഷൻ നിങ്ങൾക്കുണ്ട്.

ഡിലീറ്റ് ചെയ്ത ലിസ്റ്റുകളോ ഗ്രൂപ്പുകളോ ‘അടുത്തിടെ ഡിലീറ്റ് ചെയ്തവ’യിലേക്ക് നീക്കി. ഡിലീറ്റ് ചെയ്ത് 30 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് അവ വീണ്ടെടുക്കാനാവും. 30 ദിവസത്തിനുശേഷം, അവ ശാശ്വതമായി ഡിലീറ്റ് ചെയ്യപ്പെടും.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.