ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘ആരോഗ്യം’ ഉപയോഗിച്ചു തുടങ്ങൂ

iPad-ലെ ‘ആരോഗ്യം’ ആപ്പ് വിവിധ സ്രോതസ്സുകളിൽ നിന്നുള്ള ആരോഗ്യ ഡാറ്റ സംഭരിക്കുന്നു: നിങ്ങളുടെ iPad, iPhone, Apple Watch എന്നിവയും അനുയോജ്യതയുള്ള ആപ്പുകളും മൂന്നാം കക്ഷി ഡിവൈസുകളും. നിങ്ങളുടെ മരുന്നുകൾ എപ്പോൾ കഴിക്കണം എന്ന് നിങ്ങൾക്ക് ഷെഡ്യൂൾ ചെയ്യാം, നിങ്ങളുടെ ഹെഡ്ഫോണിന്റെ ലെവലുകൾ പരിശോധിക്കാം, നിങ്ങളുടെ ആർത്തവചക്രം ട്രാക്ക് ചെയ്യാം, കൂടാതെ മറ്റു പലതും ചെയ്യാം.

‘ആരോഗ്യ’ത്തിലെ ‘സമ്മറി’ സ്ക്രീൻ. ‘പിൻ ചെയ്തവ’യ്ക്ക് താഴെ പ്രവർത്തനം, മരുന്നുകൾ, ജീവലക്ഷണങ്ങൾ, മാനസികാവസ്ഥ, ഉറക്കം, ഹൃദയസ്പന്ദന നിരക്ക്, വർക്ക്ഔട്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ.

നിങ്ങളുടെ ആരോഗ്യ ഡാറ്റ ഒരിടത്ത് കണ്ടെത്തൂ

iPad നിങ്ങളുടെ മെഡിക്കൽ ദാതാക്കളിൽ നിന്നുള്ള ആരോഗ്യ റെക്കോർഡുകൾ, ഹെഡ്ഫോൺ ഓഡിയോ ലെവലുകൾ എന്നിവയും മറ്റും ഉൾപ്പെടെയുള്ള വിലപ്പെട്ട ആരോഗ്യ വിശദാംശങ്ങൾ ഓട്ടോമാറ്റിക്കായി സംഭരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു. നിങ്ങൾ കഴിക്കുന്ന മരുന്നുകൾ, നിങ്ങളുടെ ആർത്തവചക്രം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് മാനുവലായി ചേർക്കാനും കഴിയും. നിങ്ങളുടെ എല്ലാ ആരോഗ്യ ഡാറ്റയും കാണിക്കാൻ, ‘ആരോഗ്യം’ ആപ്പിലേക്ക് പോയി ഹൈലൈറ്റുകൾ കാണാൻ താഴേക്ക് സ്ക്രോൾ ചെയ്യൂ.

പേര്, ജനനത്തീയതി, ലിംഗഭേദം, രക്തഗ്രൂപ്പ്, മറ്റ് വിവരങ്ങൾ എന്നിവയ്ക്കുള്ള ഫീൽഡുകൾ ഉൾപ്പെടുന്ന ‘ആരോഗ്യ വിശദാംശങ്ങളു’ടെ സ്ക്രീൻ.

നിങ്ങളുടെ ആരോഗ്യ വിശദാംശങ്ങൾ പൂരിപ്പിക്കൂ

നിങ്ങളുടെ അനുഭവം വ്യക്തിഗതമാക്കാൻ, നിങ്ങളുടെ പേര്, ജനനത്തീയതി, ലിംഗഭേദം, മറ്റ് അടിസ്ഥാന വിവരങ്ങൾ എന്നിവ ‘ആരോഗ്യ വിശദാംശങ്ങളി’ൽ ചേർക്കൂ. നിങ്ങളുടെ ആരോഗ്യ വിശദാംശങ്ങൾ എഡിറ്റ് ചെയ്യാൻ, നിങ്ങളുടെ ചിത്രത്തിന് അടുത്തുള്ള പ്രൊഫൈലോ മുകളിൽ ഇടത് വശത്തുള്ള നിങ്ങളുടെ ഇനീഷ്യലുകളോ ടാപ്പ് ചെയ്യൂ, ‘ആരോഗ്യ വിശദാംശങ്ങൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ.

’ആരോഗ്യ’ത്തിലെ ’മരുന്നുകൾ’ സ്ക്രീൻ മരുന്നുകൾക്കുള്ള തീയതിയും ലോഗും കാണിക്കുന്നു.

നിങ്ങളുടെ മരുന്നുകൾ ഷെഡ്യൂൾ ചെയ്യൂ

നിങ്ങൾ കഴിക്കുന്ന മരുന്നുകളുടെ ഒരു ലിസ്റ്റ് സൃഷ്ടിക്കൂ, അവ എപ്പോൾ കഴിക്കണമെന്ന് ഷെഡ്യൂൾ ചെയ്യൂ, എടുക്കുമ്പോൾ ലോഗ് ചെയ്യൂ. ഒരു പുതിയ മരുന്ന് ചേർക്കാൻ, ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘മരുന്നുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഒരു മരുന്ന് ചേർക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

സ്ക്രീനിന്റെ മുകളിൽ ഒരാഴ്ചത്തെ ടൈംലൈൻ കാണിക്കുന്ന ‘സൈക്കിൾ ട്രാക്കിങ്’ സ്ക്രീൻ. സോളിഡ് റെഡ് സർക്കിളുകളും പർപ്പിൾ ഡോട്ടുകളും ടൈംലൈനിൽ ആദ്യത്തെ 5 ദിവസം അടയാളപ്പെടുത്തുന്നു. ടൈംലൈനിന് താഴെ ആർത്തവങ്ങൾ, രോഗലക്ഷണങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കാനുള്ള ഓപ്ഷനുകളുണ്ട്.

നിങ്ങളുടെ ആർത്തവചക്രം ട്രാക്ക് ചെയ്യൂ

‘സൈക്കിൾ ട്രാക്കിങ്’ ഉപയോഗിച്ച്, നിങ്ങളുടെ ആർത്തവചക്രം ലോഗ് ചെയ്യാനും കോച്ചിപ്പിടുത്തം പോലുള്ള രോഗലക്ഷണങ്ങൾ റെക്കോർഡ് ചെയ്യാനും, മുലയൂട്ടൽ പോലുള്ള ആർത്തവചക്ര ഘടകങ്ങൾ ട്രാക്ക് ചെയ്യാനും കഴിയും. നിങ്ങളുടെ അടുത്ത ആർത്തവം അല്ലെങ്കിൽ ഫെർട്ടൈൽ വിൻഡോ എപ്പോൾ ആരംഭിക്കുമെന്ന് പ്രവചിക്കാൻ സഹായിക്കാനും നിങ്ങൾക്കിത് ഉപയോഗിക്കാം. ‘സൈക്കിൾ ട്രാക്കിങ്’ സജ്ജീകരിക്കാൻ, ‘തിരയൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, ‘സൈക്കിൾ ട്രാക്കിങ്’ എന്നതിൽ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സൈക്കിൾ ട്രാക്കിങ് സജ്ജീകരിക്കൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

കൂടുതൽ അറിയണമെന്നുണ്ടോ?

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.