ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘ക്ലോക്കി’ൽ ലോകവ്യാപക സമയം കാണൂ

ലോകമെമ്പാടുമുള്ള സമയ സോണുകളിൽ നിങ്ങൾക്ക് ലോക്കൽ സമയം കാണാൻ കഴിയും.

Siri: ഇതുപോലെ എന്തെങ്കിലും Siri-യോട് ചോദിക്കൂ: ’What time is it?’ or ’What time is it in London?’ Siri എങ്ങനെ ഉപയോഗിക്കാമെന്ന് അറിയൂ.

വിവിധ നഗരങ്ങളിലെ സമയം കാണിക്കുന്ന ‘വേൾഡ് ക്ലോക്ക്’ ടാബ്. ക്ലോക്കുകൾ പുനഃക്രമീകരിക്കാനോ ഡിലീറ്റ് ചെയ്യാനോ മുകളിലെ ഇടത് മൂലയ്ക്കടുത്തുള്ള ‘എഡിറ്റ് ചെയ്യൂ’ ബട്ടൺ നിങ്ങളെ അനുവദിക്കുന്നു. മുകളിൽ വലത് കോണിനടുത്തുള്ള ‘ചേർക്കൂ’ ബട്ടൺ കൂടുതൽ ക്ലോക്കുകൾ ചേർക്കാൻ നിങ്ങളെ അനുവദിക്കുന്നു. വേൾഡ് ക്ലോക്ക്, അലാറം, സ്റ്റോപ്പ്‌വാച്ച്, ടൈമർ എന്നീ ബട്ടണുകൾ താഴെയുണ്ട്.
  1. നിങ്ങളുടെ iPad-ലെ ക്ലോക്ക് ആപ്പിലേക്ക് പോകൂ.

  2. ‘വേൾഡ് ക്ലോക്കി’ൽ ടാപ്പ് ചെയ്യൂ.

  3. നിങ്ങളുടെ നഗരങ്ങളുടെ ലിസ്റ്റ് മാനേജ് ചെയ്യാൻ, താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഒരു നഗരം ചേർക്കാൻ: ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്ത് ഒരു നഗരം തിരഞ്ഞെടുക്കൂ.

    • ഒരു നഗരം ഡിലീറ്റ് ചെയ്യാൻ: ‘എഡിറ്റ് ചെയ്യൂ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘ഡിലീറ്റ് ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ. പൂർത്തിയാകുമ്പോൾ ‘കഴിഞ്ഞു’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • നഗരങ്ങൾ പുനഃക്രമീകരിക്കാൻ: ഒരു ക്ലോക്കിൽ തൊട്ടുപിടിച്ച് ഒരു പുതിയ സ്ഥാനത്തേക്ക് വലിക്കൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.