ഈ കൺട്രോളിൽ മാറ്റം വരുത്തുന്നത് ഈ പേജ് ഒട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്യാനിടയാക്കും

iPad-ലെ ‘സന്ദേശങ്ങളി’ൽ ഓഡിയോ സന്ദേശങ്ങൾ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യൂ

സന്ദേശത്തിൽ പറഞ്ഞ കാര്യങ്ങളുടെ ട്രാൻസ്ക്രിപ്റ്റുകൾക്കൊപ്പം നിങ്ങൾക്ക് ഓഡിയോ സന്ദേശങ്ങൾ റെക്കോർഡ് ചെയ്യാനും അയയ്ക്കാനും കഴിയും. നിങ്ങളുടെ iPad-ൽ സ്പേസ് ലാഭിക്കാൻ ഓഡിയോ സന്ദേശങ്ങൾ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യുന്നു, എന്നാൽ ആവശ്യമെങ്കിൽ നിങ്ങൾക്ക് അവ സേവ് ചെയ്യാം.

കുറിപ്പ്: സെലക്റ്റ് ചെയ്ത ഭാഷകളിൽ ഓഡിയോ സന്ദേശ ട്രാൻസ്ക്രിപ്ഷൻ ലഭ്യമാണ്. iOS, iPadOS ഫീച്ചർ ലഭ്യതാ വെബ്സൈറ്റ് കാണൂ.

ഒരു ഓഡിയോ സന്ദേശം റെക്കോർഡ് ചെയ്ത് അയയ്ക്കൂ

ഒരു ടെക്സ്റ്റ് സന്ദേശം എഴുതുന്നതിനുപകരം, ‘സന്ദേശങ്ങളി’ലെ സംഭാഷണത്തിൽ നേരിട്ട് പ്ലേ ചെയ്യാവുന്ന ഒരു ഓഡിയോ സന്ദേശം നിങ്ങൾക്ക് റെക്കോർഡ് ചെയ്യാം.

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു സംഭാഷണത്തിൽ, ‘ചേർക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. ഓഡിയോ ടാപ്പ് ചെയ്യൂ, തുടർന്ന് സംസാരിക്കാൻ തുടങ്ങൂ.

  4. നിങ്ങളുടെ റെക്കോർഡിങ് പോസ് ചെയ്യാനോ അവസാനിപ്പിക്കാനോ ‘നിർത്തൂ’ ബട്ടൺ ടാപ്പ് ചെയ്യൂ, തുടർന്ന് നിങ്ങളുടെ സന്ദേശത്തിൽ താഴെപ്പറയുന്നവയിലേതെങ്കിലും ചെയ്യൂ:

    • അത് അയയ്ക്കാൻ: അയയ്ക്കൂ ബട്ടൺ ടാപ്പ് ചെയ്യൂ.

    • ഇത് റിവ്യൂ ചെയ്യുന്നതിനായി കേൾക്കാൻ: ‘പ്ലേ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

    • അതിന്റെ അവസാനം ചേർക്കാൻ: റെക്കോർഡിങ് തുടരൂ ബട്ടൺ ടാപ്പ് ചെയ്യൂ (സന്ദേശ ദൈർഘ്യത്തോടൊപ്പം).

    • അത് റദ്ദാക്കാൻ: ‘അടയ്ക്കൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  5. നിങ്ങളുടെ iPad-ൽ ഇൻകമിങ് അല്ലെങ്കിൽ ഔട്ട്ഗോയിങ് ഓഡിയോ സന്ദേശം സേവ് ചെയ്യാൻ ‘നിലനിർത്തൂ’ ടാപ്പ് ചെയ്യൂ.

    അല്ലാത്തപക്ഷം, നിങ്ങളുടെ iPad-ൽ മാത്രം, നിങ്ങൾ അയയ്ക്കുകയോ കേൾക്കുകയോ ചെയ്ത് 2 മിനിറ്റിനുശേഷം സംഭാഷണത്തിലെ റെക്കോർഡിങ് ഡിലീറ്റ് ചെയ്യപ്പെടും. സ്വീകർത്താക്കൾക്ക് നിങ്ങളുടെ റെക്കോർഡിങ് ലഭിച്ചതിന് ശേഷം എപ്പോൾ വേണമെങ്കിലും പ്ലേ ചെയ്യാം. അത് സേവ് ചെയ്യാൻ, അവർ അത് കേട്ട് 2 മിനിറ്റിനുള്ളിൽ ’നിലനിർത്തൂ’ എന്നതിൽ ടാപ്പ് ചെയ്യണം.

നുറുങ്ങ്: ടെക്സ്റ്റ് ഫീൽഡിൽ ഓഡിയോ റെക്കോർഡ് ചെയ്യൂ ബട്ടൺ തൊട്ടുപിടിച്ച്, ഫോളോ-അപ്പ് ഓഡിയോ സന്ദേശങ്ങൾ കൂടുതൽ വേഗത്തിൽ അയയ്ക്കൂ.

പ്രേഷകന്റെ ക്രമീകരണത്തിൽ തിരഞ്ഞെടുത്ത ഭാഷയിൽ ഓഡിയോ സന്ദേശങ്ങൾ ഓട്ടോമാറ്റിക്കായി ട്രാൻസ്ക്രൈബ് ചെയ്യപ്പെടും. നിങ്ങളുടെ ഔട്ട്ഗോയിങ് സന്ദേശങ്ങൾക്കായി മറ്റൊരു ഭാഷയിലേക്ക് മാറാൻ, ഭാഷയും പ്രദേശവും മാറ്റൂ എന്നത് കാണൂ.

ഓഡിയോ സന്ദേശങ്ങൾ എപ്പോഴും നിലനിർത്തൂ

  1. നിങ്ങളുടെ iPad-ലെ ‘ക്രമീകരണം’  ആപ്പിലേക്ക് പോകൂ.

  2. ‘ആപ്പുകൾ’ ടാപ്പ് ചെയ്യൂ, തുടർന്ന് ‘സന്ദേശങ്ങൾ’ ടാപ്പ് ചെയ്യൂ.

  3. ‘കാലഹരണപ്പെടൽ’ ടാപ്പ് ചെയ്യൂ (ഓഡിയോ സന്ദേശങ്ങൾക്ക് താഴെ), എന്നിട്ട് ’ഒരിക്കലുമല്ല’ ടാപ്പ് ചെയ്യൂ.

ഒരു റെക്കോർഡ് ചെയ്ത ഓഡിയോ സന്ദേശം കേൾക്കുകയോ അതിന് മറുപടി നൽകുകയോ ചെയ്യൂ

  1. നിങ്ങളുടെ iPad-ലെ സന്ദേശങ്ങൾ ആപ്പിലേക്ക് പോകൂ.

  2. ഒരു ഓഡിയോ സന്ദേശം ഉള്ള ഒരു സംഭാഷണം തുറക്കൂ, എന്നിട്ട് അത് പ്ലേ ചെയ്യാൻ ‘പ്ലേ ചെയ്യൂ’ ബട്ടൺ ടാപ്പ് ചെയ്യൂ.

  3. താഴെപ്പറയുന്നവയിൽ ഏതെങ്കിലും ചെയ്യൂ:

    • ഫാസ്റ്റ് ഫോർവേഡ് ചെയ്യാനോ റീവൈൻഡ് ചെയ്യാനോ ഓഡിയോ സന്ദേശത്തിൽ വലത്തോട്ടും ഇടത്തോട്ടും സ്ലൈഡ് ചെയ്യൂ.

    • പ്ലേബാക്ക് വേഗത ക്രമപ്പെടുത്താൻ ‘പ്ലേ ചെയ്യൂ’ ബട്ടൺ അല്ലെങ്കിൽ ‘പോസ് ചെയ്യൂ’ ബട്ടൺ തൊട്ടുപിടിക്കൂ.

  4. സംഭാഷണത്തിൽ ഒരു ഓഡിയോ സന്ദേശം സേവ് ചെയ്യാൻ ‘നിലനിർത്തൂ’ ടാപ്പ് ചെയ്യൂ.

    വോയ്സ് മെമോ ആപ്പിൽ സന്ദേശം സേവ് ചെയ്യാൻ, ഓഡിയോ സന്ദേശം തൊട്ടുപിടിക്കൂ, എന്നിട്ട് ‘വോയ്സ് മെമോകളിൽ സേവ് ചെയ്യൂ’ എന്നതിൽ ടാപ്പ് ചെയ്യൂ.

‘സന്ദേശങ്ങളി’ൽ നിന്ന് FaceTime-ലേക്ക് മാറൂ

FaceTime-ലേക്ക് മാറിക്കൊണ്ട് ഒരു സന്ദേശം അയയ്ക്കുന്നതിനുപകരം നിങ്ങൾക്ക് വേഗത്തിൽ ഒരു ഓഡിയോ അല്ലെങ്കിൽ വീഡിയോ കോൾ നടത്താം. ‘സന്ദേശങ്ങളി’ലെ സംഭാഷണത്തിൽ, FaceTime ബട്ടൺ ടാപ്പ് ചെയ്യൂ.

Morty Proxy This is a proxified and sanitized view of the page, visit original site.
സഹായകമായോ?
കാരക്റ്റർ പരിധി: 250
പരമാവധി കാരക്റ്റർ പരിധി 250 ആണ്.
നിങ്ങളുടെ ഫീഡ്ബാക്കിന് നന്ദി.
Morty Proxy This is a proxified and sanitized view of the page, visit original site.